സന്തോഷ് ജോഗിയുടെ വിയോഗത്തിന് ശേഷം ഭാര്യയുടെ ജീവിതം ഇങ്ങനെ

Read Time:6 Minute, 25 Second

സന്തോഷ് ജോഗിയുടെ വിയോഗത്തിന് ശേഷം ഭാര്യയുടെ ജീവിതം ഇങ്ങനെ

മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ് ജോഗി. ആദ്യ ചിത്രം മമ്മൂട്ടി നായകനായ രാജമാണിക്യം ആണ്. വില്ലൻ വേഷങ്ങളാണ് സന്തോഷ് അധികവും സിനിമയിൽ ചെയ്തിരുന്നത്. മലയാളത്തിൽ അദ്ദേഹം 23 സിനിമകൾ ചെയ്തിരുന്നു. അലിഭായ്, ബിഗ് ബി, ചോട്ടാ മുംബൈ, മായാവി, ജൂലായ് 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് ആണ് അവസാനമായി ചെയ്തിരുന്നത്.

അതിൽ മോഹൻലാൽ ചിത്രം കീർത്തി ചക്ര എന്ന ചിത്രത്തിലെ കിഷോരിലാൽ എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. അതിൽ വളരെ കുറച്ചു സീനിൽ മാത്രമേ അദ്ദേഹത്തെ കാണിക്കുന്നുള്ളു എങ്കിലും അത് ഒരുപാടു ശ്രദ്ധിക്കപ്പെട്ട വേഷം തന്നെ ആയിരുന്നു. അദ്ദേഹം ഒരു നടൻ എന്നതിൽ ഉപരി മറ്റു കഴിവുകൾ കൂടി ഉള്ള ഒരു ബഹുമുഖ പ്രതിഭ തന്നെ ആയിരുന്നു.

സന്തോഷ് ജോഗി, ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ നടൻ എന്നിങ്ങനെ വളരെ കഴിവുള്ള ഒരു പ്രതിഭ തന്നെ ആയിരുന്നു. എന്നാലും ഇപ്പോൾ ചില അറിയപ്പെടാത്ത കാരണങ്ങളാൽ ആരാധകരെയും സിനിമ പ്രവർത്തകരെയും ഞെട്ടിച്ചു കൊണ്ട് തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ജീവൻ ഒ ടുക്കുക ആയിരുന്നു. തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ 2010 ഏപ്രിൽ 13 ജീ വനൊടുക്കി എന്ന വാർത്തയാണ് എത്തിയത്. ഇപ്പോഴും സന്തോഷിനു എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.

സന്തോഷിന്റെ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ജിജിയെ തന്നെ ആയിരുന്നു. അദ്ദേഹം മരണപ്പെടുമ്പോൾ ഭാര്യ ജിജിക്ക്‌ വെറും 25 വയസ്സ് മാത്രം ആയിരുന്നു. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. എഴുതുകയും ഒരുപാടു പുസ്തകങ്ങൾ വായിക്കുകയും, നല്ലവണം പഠിക്കുകയും ഇനിയും ഒരു പഠിക്കണം എന്ന് ആഗ്രഹിച്ചു, തന്റേതെയാ കാവ്യലോകം സൃഷ്ടിച്ചു അതിൽ പാറി നടന്ന ഒരു കൗമാരക്കാരി. തന്റെ പതിനാറാം വയസ്സിൽ ഒരു യാത്രക്കിടെ ആണ് അവൾ സന്തോഷിനെ കണ്ടു മുട്ടിയത്.

അതും ഒരു ആ ത്മഹ ത്യ ശ്രമത്തിനു ശേഷം, ഞെ രമ്പുകൾ മു റിച്ചു ചാക്ക് തുന്നി കെട്ടിയ വിധത്തിലുള്ള സന്തോഷിനെ അവർക്കു ഏറെ കൗതുകം തോന്നിരുന്നു. ആ സമയത്തു നന്നായി പാടുകയും നന്നായി ഒരുപാടു വായിക്കുകയും ചെയ്തിരുന്നു സന്തോഷ്. പുസ്തകങ്ങളും കവിതകളും അവളെ കൂടുതൽ അടുപ്പിച്ചു. ആ അടുപ്പം വളരെ പെട്ടന്ന് തന്നെ പ്രണയം ആയി മാറി. ആ പ്രണയം ഒടുവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2001 ൽ ആയിരുന്നു ഇവരുടെ വിവാഹം.

ജിജി സന്തോഷിനു എന്നും താങ്ങും തണലും പിന്തുണയും നൽകിയ ഒരാൾ തന്നെ ആയിരുന്നു. സന്തോഷിന്റെ കഷ്ടപ്പാടിനും ബുദ്ധിമുട്ടിനും ഒരു പരാതി ഇല്ലാതെ എന്നും കൂടെ തന്നെ ഉണ്ടായിരുന്നു. വീട്ടു കാര്യങ്ങളോ, ബുദ്ധിമുട്ടുകളോ ഒന്നും സന്തോഷിനെ അറിയിക്കാതെ എല്ലാം വളരെ നല്ല രീതിയിൽ തന്നെ നോക്കികാണാൻ ജിജി വളരെ അധികം തന്നെ ശ്രദ്ധിച്ചിരുന്നു. സന്തോഷിന്റെ എല്ലാ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു കൈത്താങ്ങായി ജിജി എന്നും ഒപ്പം തന്നെ നിന്നിരുന്നു. തന്റെ വീടിന്റെ ആധാരം പോലും നൽകികൊണ്ട് എന്നും സന്തോഷിനു തുണ തന്നെ ആയിരുന്നു.

ഷോർട് ഫിലിം ചെയ്യുന്നതിന് വേണ്ടിയാണു സന്തോഷ് വീടിന്റെ പ്രമാണം പണയം വെച്ച് ലോൺ എടുത്തത്. എന്നാൽ ആ സ്വപനം പൂവണിയാത്ത പോകുകയും ചെയ്തു. കൂടി വന്ന കടബാധ്യതകൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുക ഇല്ലെന്നു ഉള്ള തോന്നൽ അകം മര ണം എന്ന സത്യത്തിൽ അഭയം പ്രാപിച്ചത്. ഈയൊരു തോന്നൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മര ണത്തോട് കൂടി ഒറ്റപ്പെട്ടതു ജിജിയും രണ്ടു കുഞ്ഞു പെൺകുട്ടികളും ആയിരുന്നു. സന്തോഷിന്റെ മാതാപിതാക്കളും ഇവർക്ക് ഒപ്പമുണ്ട്. മര ണ ശേഷം കൂടി വന്ന കടബാധ്യതകളെ ജിജി ഒറ്റയ്ക്ക് തന്നെ നേരിട്ട്. ബാങ്കിൽ നിന്നും വന്ന ജ പ്തി നോട്ടീസ് മൂലം വീട് വിൽക്കുകയും ബാങ്കിലെ കടം വീട്ടുകയും ചെയ്തു.

തുടർന്ന് മക്കളുമായി ജിജി തെരുവിലേക്ക് ഇറങ്ങി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ജീവിതം കരക്ക്‌ അടുപ്പിച്ചിരിക്കുകയാണ് ജിജി ഇപ്പോൾ. ഒരു പുസ്‌തക പ്രസാധന സംഭരംഭത്തിന്റെയും അതുപോലെ തന്നെ ഒരു കൗൺസിലിംഗ് സെന്ററിന്റെയും നടത്തിപ്പുകാരി കൂടിയാണ് ജിജി . ജിജിയെ സംബന്ധിച്ചെടുത്തോളം ഇതൊരു ഉപജീവനത്തിന്റെ മാർഗ്ഗം കൂടിയാണ്. ഇതിനോടകം ജിജി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടിലൻ ഡബ്‌സ്മാ ഷുമായി ബിന്ദു പണിക്കർ കുടുംബസമേതം എത്തി… വൈറൽ ആയി വീഡിയോ … വീഡിയോ കാണാം
Next post ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങളെല്ലാം സൗമ്യക്ക് മര ണശേഷം! ഇസ്രയേൽചെയ്ത് കണ്ടോ, ഞെട്ടിച്ചു