25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്

Read Time:8 Minute, 23 Second

25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്

മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരണമാണ് രംഗം. മമ്മൂക്കയ്‌ക്കൊപ്പം കിടന്നുറന്നതാണ് ഷോട്ട്. ആ ഷോട്ട് ചിത്രീകരണത്തിനിടെ സുധി എന്ന ബാലതാരമായി അഭിനയിക്കുന്ന ശരതിനോട് മമ്മൂക്ക ചോദിച്ചു, മോൻ എങ്ങനെയാണ് മോൻ എങ്ങനെയാണ് അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. അവൻ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്പോൾ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന്. അപ്പോൾ മമ്മൂക്ക പറഞ്ഞു, ‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കൾക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല’.

ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്

ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പ്രേക്ഷകർ ഏറ്റെടുത്ത മമ്മൂട്ടി ചിത്രമായ നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്തിൽ സുധി എന്ന കുട്ടി താരമായി എത്തിയ ശരത് പ്രകാശിന് സിനിമയിൽ മമ്മൂട്ടിയോടൊത്ത് അഭിനയിച്ച ഓർമ്മകൾ ഇനിയുമേറയാണ്.

മമ്മൂട്ടി, പ്രിയരാമൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ബാലതാരങ്ങളായെത്തി മികച്ച പ്രകടനം കാഴ്ചവെച്ചവരായിരുന്നു ശരത് പ്രകാശും ലക്ഷമി മരയ്ക്കാറും. മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവനെ സ്വന്തം അച്ഛനായി കരുതി ജീവിക്കുന്ന സുധിയുടെയും അനുവിന്റെയു കൂടെ കഥയായിരുന്നു സ്‌നേഹതീരം.

സിനിമയുടെ പ്രധാന ആകർഷണങ്ങളിനൊന്ന് സുധിയെയും അനുവിനെയും അവതരിപ്പിച്ച ബാലതാരങ്ങളായ ശരത് പ്രകാശിന്റയും ലക്ഷമി മരയ്ക്കാറിന്റെയും പ്രകടനമാണ്.

ഇന്ന് പരസ്യരംഗത്ത് സജീവമായ ശരത്, സിനിമ പുറത്തിറങ്ങി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ മമ്മൂക്കയുമൊത്ത് അഭിനയിച്ച ഓർമ്മകളും വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ

ഭാഗ്യം കൊണ്ടുവന്ന പത്രപരസ്യം! രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പത്രപരസ്യം കാണുന്നത്.

ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ചിത്രത്തിലേക്ക് ബാലതാരത്തെ ആവസ്യമുണ്ടെന്നായിരുന്നു പരസ്യത്തിൽ. അച്ഛനാണ് പരസ്യം കണ്ട് ഫോട്ടോയും വിവരങ്ങളും അയച്ചു നൽകിയത്. ഞാൻ ആദ്യമായാണ് അന്ന് അഭിനയിക്കുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു അപ്പോൾ. എനിക്കൊപ്പം അഭിനയിച്ച ലക്ഷ്മി മരയ്ക്കാർ അന്ന് യു.കെ.ജിയിലോ ഒന്നാം ക്ലാസിലോ ആയിരുന്നു.

എനിക്കൊന്നും യാതൊരു തരത്തിലുമുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. ഒരു വെക്കേഷൻ ആഘോഷിക്കുന്ന ലാഘവത്തോടെയാണ് ഞാൻ അഭിയനിക്കാൻ ചെന്നത്. സെറ്റിലാണെങ്കിൽ എപ്പോഴും തമാശയും കളിയും ചിരിയുമായിരുന്നു. സത്യൻ അന്തിക്കാട് സാറും ഫാസിൽ സാറും

ഞങ്ങൾ ഓടിനടക്കുമ്പോൾ ഇടയ്ക്ക് പിടിച്ചു വയ്ക്കുമായിരുന്നുവെന്ന് ശരത്. അഭിനയിക്കുന്ന സമയത്ത് ചിരിക്കാനും ക രയാനുമൊക്കെ കൃത്യമായി നിർദ്ദേശം നൽകുമായിരുന്നു. യാതൊരു തരത്തിമുള്ള സ മ്മ ർദ്ദവും ഉണ്ടായിരുന്നില്ലെന്നും ശരത് ഓർക്കുന്നു.

നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം വലിയനടനാണ്, ഒരുപാട് സിനിമകളിൽ നേരത്തേ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യമൊക്കെ അങ്ങോട്ടുപോയി മിണ്ടാൻ എന്തോ ഒരു പേ ടിയായിരുന്നു.

കോഴിക്കോടുളള ഒരു സൂപ്പർമാർക്കറ്റിൽ വച്ചുളള ഷൂട്ടിങ് ഇടവേളയിൽ മമ്മൂട്ടി എന്നെ വിളിച്ച് മടിയിലിരിത്തി, ‘ ഇനി മുടി വെട്ടുമ്പോൾ മഷ്‌റും കട്ട് ചെയ്യണം, അതാണ് ഇപ്പോഴത്തെ ഫാഷൻ’ എന്ന് പറഞ്ഞു. അന്ന് ആദ്യമായാണ് താൻ മഷ്‌റൂം കട്ട് എന്ന് ഫഷനെപ്പറ്റി കേൾക്കുന്നത് പോലും എന്ന് ശരത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച്

സംസാരിക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു. നമ്പർ വൺ സ്‌നേഹതീരത്തിന് ശേഷം ലാലേട്ടൻ അഭിനയിച്ച പ്രിൻസിൽ ലാലേട്ടന്റെ കഥാപാത്രത്തിന്റെ സഹോദരന്റെ മകനായും പിന്നീട് അടിവാരം എന്ന സിനിമയിൽ വിജയരാഘവന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരപ്പിച്ചതിന് ശേഷം അഭിനയത്തിന് പഠനത്തിനായി തൽക്കാലം അവധി നൽകി.

പരസ്യരംഗത്തേക്ക്! സ്‌കൂൾ പഠനത്തിന് ശേഷം മുംബൈയിൽ നിന്ന് ബിരുദം നേടിയ ശരത് മാർക്കറ്റ് റിസർച്ച് രംഗത്ത് രണ്ട് വർഷം ജോലി ചെയ്തു. പിന്നീട് കുറച്ച് കാലം മോഡലിങിലേക്ക് എത്തിയ ശരത് ഇന്ത്യഗേറ്റ് ബസുമതി റൈസിന്റേതടക്കം ഏതാനും പരസ്യങ്ങളിൽ അഭിനയിച്ചു. ആ സമയത്താണ് മുപ്പതോളം ചലച്ചിത്രമേളകളിൽ ശ്രദ്ധനേടുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത ബനോഫീ പൈ എന്ന ഒരു ഹസ്രചിത്രത്തിന് തിരകഥ ഒരുക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ ശരത് പഠിച്ചതെല്ലാം കൊച്ചിയിലാണ്. നിലവിലിൽ പരസ്യമേഖലിയിൽ ജോലി ചെയ്യുന്ന ശരത് ഫ്രീലാൻസായും പരസ്യത്തിന് സ്‌ക്രിപ്പ് ചെയ്യുന്നുണ്ട്. നീരജ് മാധവ്, മോഹൻലാൽ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ തുടങ്ങിയവർ അഭിനയിച്ച പരസ്യങ്ങൾക്ക് സക്രിപ്റ്റ് ചെയ്തിരുന്നു.

എടി കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യ വൈഷ്ണവിയും ഒരു വയസ്സുളള മകൻ സത്യനുമടങ്ങുന്നതാണ് ശരത്തിന്റെ കുടുംബം. അച്ഛൻ പ്രകാശിന് സ്വന്തമായി ഒരു പരസ്യ ഏജൻസിയുണ്ട്. അമ്മ മിനി പ്രകാശ് വീട്ടമ്മയാണ്. നന്നായി ചിത്രം വരയ്ക്കുന്ന അമ്മ മിനി ഇടയ്ക്ക് ചിത്ര പ്രദർശനും സംഘടിപ്പിക്കാറുണ്ട്. സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്താണ് ജോലി ചെയ്യുന്നത്

അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം
Next post ആലപ്പുഴയെ ന ടു ക്കിയ സംഭവം, നടന്നതറിഞ്ഞ് ന ടു ക്കം മാറാതെ നാട്ടുകാർ