നോട്ട്ബുക്ക് സിനിമയിലെ നായകൻ സക്ന്ദയുടെ കുടുംബം ആളിപ്പോ ഒരുപാടു മാറിപ്പോയി

Read Time:6 Minute, 39 Second

നോട്ട്ബുക്ക് സിനിമയിലെ നായകൻ സക്ന്ദയുടെ കുടുംബം ആളിപ്പോ ഒരുപാടു മാറിപ്പോയി

റോഷൻ ആൻഡ്രുസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നോട്ട്ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്. വിവാഹത്തിനുമുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ പ്രമേയം. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ. വളരെ ഇമോഷണലായി പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണ് ഇത്.

ഉദയനാണ് താരത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീദേവി, സാറ, പൂജ ഇവരെ പ്രേക്ഷകർ പെട്ടെന്ന് മറക്കില്ല. അതോടൊപ്പം സൂരജ് മേനോൻ എന്ന കഥാപാത്രത്തേയും ഏവരും ഏറ്റെടുത്തിരുന്നു. നിസ്സഹായ അവസ്ഥ കാണിച്ചു തരുന്ന രീതിയിലെ കഥാപാത്രം അതി മനോഹരമായാണ് കാണിച്ചു തന്നത്. ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കും കടന്ന് പോകാൻ സാധിച്ചു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.


സ്‌കൂൾ-കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ 2006-ൽ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്. സ്‌കൂൾ കാലഘട്ടത്തിലെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിലെ അഭിനേതാക്കളെയും പാട്ടുകളുമൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു. റോമ, പാർവ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്ഗോപി എന്നിവരൊക്കെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

സ്‌കന്ദ പിന്നീട് ഡാൻസ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീൻ രംഗത്തും താരം സജീവമാണ്. കന്നഡത്തിലെ രാധരമണ എന്ന സീരിയൽ വലിയ ഹിറ്റായിരുന്നു. 2018ലാണ് താരം വിവാഹിതനായത്. ശിഖ പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്.പ്രണയവിവാഹമായിരുന്നു ഇവരുടേത്. നാലുവർഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 2018 മേയ് 30ന് ഇവർ വിവാഹിതരായി. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് താരം അച്ഛനായത്.

ഭാര്യയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ച് സക്ന്ദ എത്തിയിരുന്നുവെങ്കിലും കുഞ്ഞ് ജനിച്ച ശേഷം ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. ഇപ്പോൾ ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് സ്‌കന്ദ. മകളാണ് താരത്തിന്. എന്റെ രാജകുമാരിയെ പരിചയപ്പെടുത്തുന്നു. ഈ ദീപാവലി ദിനത്തിൽ എല്ലാവർക്കു നല്ലതിനായി ആശംസിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ടൈനി അവ്ൺസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പച്ച നിറത്തിലെ നിറൻ ഗൗൺ ധരിച്ച് ഇരിക്കുന്ന ശിഖയുടെ മടിയിലായി പിങ്ക് നിറത്തിൽ പൊതിഞ്ഞ് പുഞ്ചിരിക്കുന്ന മകൾ.

തലയിൽ മനോഹരമായ ബോയും ഉണ്ട്. അടുത്തായി സക്ന്ദയുമുണ്ട്. ഉറക്കത്തിൽ പുഞ്ചിരിക്കുന്ന മകളുടെ ചിത്രവും സക്നദ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാൻ സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ കുറിക്കുന്നത്. സ്‌കാശിഖ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. സ്‌ക്ന്ദയുടെ പേരിന്റെ ആദ്യാക്ഷരവും ശിഖയുടെ അവസാനാക്ഷരവും ചേർത്താണ് പേര്. കന്നഡ മിനിസ്‌ക്രീൻ ആരാധകർക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമൺ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്നേഹമുളള പുരുഷന്റെ പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ

കന്നഡ മിനിസ്‌ക്രീൻ ആരാധകർക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമൺ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്നേഹമുളള പുരുഷന്റെ പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ. ഇടയ്ക്ക് ഭാര്യ്ക്കൊപ്പമുള ചിത്രം പങ്കുവച്ചുകൊണ്ട് കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്ക താരം പങ്കുവച്ചിരുന്നു. മറ്റുളളവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നും അതിനാൽ എന്തെങ്കിലും അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ആശുപത്രിയിൽ പോകുന്നത് നിർത്തിയെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ അച്ഛനായ താരത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകളോട് സൈസ് ചോദിക്കുന്നത് പോലെ തന്നെ പുരുഷന്മാരോട് സ്ത്രീകൾ സൈസ് ചോദിച്ചാൽ എന്താകും അവസ്ഥ ? താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു
Next post അമീറുൾ ഇസ്ലാമിനെ കുറിച്ച് അമ്പിളി ഓമനക്കുട്ടൻ പങ്കുവച്ച ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു