നടൻ വിവേകിന്റെ വിയോഗത്തിൽ കണ്ണീരോടെ നടൻ വടിവേലു പറഞ്ഞത്

Read Time:5 Minute, 5 Second

നടൻ വിവേകിന്റെ വിയോഗത്തിൽ കണ്ണീരോടെ നടൻ വടിവേലു പറഞ്ഞത്

ഇന്നലെ പുലർച്ചെ അന്തരിച്ച തമിഴ് സിനിമ നടൻ വിവേകിന് ഏറെ വികാര ഭരിതമായ അനുശോചനം അറിയിച്ചു നടൻ വടിവേലു. സഹ പ്രവർത്തകനായ വിവേകിനെ കുറിച്ച് ഏറെ ദുഃഖത്തോടെയാണ് ഇദ്ദേഹം ഒരു വിഡിയോയിൽ സംസാരിക്കുന്നത്.

എന്റെ ചങ്ങാതി വിവേക് ഹൃദയാഘാതത്തോടെ മരണപ്പെട്ടുപോയി. ശരിക്കും എനിക്ക് ഒരു വലിയ ഞെട്ടൽ ഉണ്ടാക്കിയാണ് അവൻ കടന്നു പോയത്. നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. സങ്കടം കൊണ്ട് അവനെ പാട്ടി പറയുവാൻ എനിക്ക് ആകുന്നില്ല. ഇടറുന്ന ശബ്ദത്തിൽ നടൻ വടിവേലു പറയുന്നു.

അദ്ദേഹം ഒരു നല്ല നടൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യൻ കൂടി ആയിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ ആഴത്തിൽ ഇടപ്പെട്ടു കൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര. അന്തരിച്ച മഹാനായ മനുഷ്യൻ എ പി ജെ അബ്ദുൽ കലാമുമായി ഏറെ ബന്ധം പുലർത്തിരുന്നു, നടൻ വടിവേലു ഓർമ്മിക്കുന്നു. താൻ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു, തിരിച്ചു അദ്ദേഹം എന്റെയും. അവനെപ്പോലെ തുറന്നു സംസാരിക്കുവാൻ കഴിയുന്ന അൽ വേറെയില്ല. അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുന്ന ആളുകളെ സ്വാധീനം ചെലുത്തുവാൻ കഴിവുള്ളതായിരുന്നു.

അവൻ എന്നേക്കാൾ താഴ്മയോടും സ്വാഭാവികതയോടും സംസാരിക്കുന്ന ഒരാൾ തന്നെയായിരുന്നു. അവസാനമായി ഒരു നോക്ക് അവനെ കാണുവാൻ തനിക്കു സാധിച്ചില്ല എന്ന് വടിവേലു തുറന്നു പറയുന്നു. വടിവേലു തന്റെ മാതാവിനോടൊപ്പം മധുരയിലാണ്. ആരും വിഷമിക്കരുത്, വിവേക് എവിടെയും പോയിട്ടില്ല. അദ്ദേഹം നമ്മുക്കിടയിലുണ്ട് വടിവേലു പറഞ്ഞു.

ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ പുലർച്ചെ ആയിരുന്നു അന്ത്യം. വിവേകിൻറെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് ആവശ്യമായ തോതിൽ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്‌ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്.

റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഖുഷി, ഷാജഹാൻ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗൾ, ധാരാള,പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും
Next post 84 വയസ്സുള്ള പൊന്നു മാമ്മി മുത്തശ്ശിയുടെ സ്പെഷ്യൽ കടു മാങ്ങാ അച്ചാർ, നാട്ടുകാർക്ക് പ്രിയപ്പെട്ടത്