ജീവിതസഖിയെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിജിലേഷിന് വിവാഹം..വിവാഹ തീയതി അറിയിച്ച് നടൻ വിജിലേഷ്

Read Time:6 Minute, 6 Second

ജീവിതസഖിയെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിജിലേഷിന് വിവാഹം..വിവാഹ തീയതി അറിയിച്ച് നടൻ വിജിലേഷ്

വളരെ കുറച്ചു ചിത്രങ്ങൾ അതും ചെറിയ വേഷങ്ങൾ, തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജിലേഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. തന്റെ വിവാഹ തീയതിയാണ് വിജിലേഷ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കുറച്ചു ചിത്രങ്ങളിലെ ചെറിയ വേഷങ്ങൾ കൊണ്ട് വിജിലേഷ് എന്ന നടൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയെങ്കിൽ ആ ചെറിയ വേഷങ്ങൾ പോലും അദ്ദേഹം അവിസ്മരണീയം ആക്കിയത് കൊണ്ടാണ്. മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ വിജിലേഷ് വരത്തനിലെ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. തന്റെ അഭിനയ മികവ് കൊണ്ട് ജീവിതം കെട്ടിപ്പടുത്ത താരം ഒരു ജീവിതസഖിക്കായി ഉള്ള തിരച്ചിലിലായിരുന്നു. പെണ്ണന്വേഷിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ട താരം ഇപ്പോൾ തന്റെ വിവാഹ വാർത്ത ഫേസ്ബുക്ക് വഴി തന്നെ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ്.

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ആയിരുന്നു വിജിലേഷിന്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. ഒരു പേര് പോലുമില്ലാത്ത ചെറിയ കഥാപാത്രം ആയിരുന്നിട്ടു കൂടി വിജിലേഷ് അത് മികച്ചതാക്കി. ചിത്രത്തിലെ മികച്ച പ്രകടനം വിജിലേഷിന് ഒരുപാട് അവസരങ്ങൾ നേടി കൊടുത്തു. കലി ഗപ്പി അലമാര വിമാനം തീവണ്ടി തുടങ്ങിയ ഒരു പിടി നല്ല വേഷങ്ങൾ വിജിലേഷിനെ തേടിയെത്തി. എന്നാൽ വിജിലേഷ് എന്ന മികച്ച നടനെ മലയാളികൾ മനസിലാക്കിയത് വരത്തൻ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ആയിരുന്നു.

അഭിനയ ജീവിതത്തിൽ അൽപ്പം പച്ച പിടിച്ചപ്പോൾ ആണ് ഇനിയുള്ള യാത്രയിൽ ഒരു തുണ വേണമെന്ന് വിജിലേഷിന് തോന്നിയത്. മുൻപ് ഒരു അഭിമുഖത്തിൽ വീട് വെച്ചുവെന്നും മുപ്പത് വി വയസ്സു കഴിഞ്ഞ തനിക്ക് ഇനിയൊരു വിവാഹം കഴിക്കണം എന്നും വിജിലേഷ് പറഞ്ഞിരുന്നു. പിന്നീട് വിജിലേഷ് തന്നെ ജീവിതപങ്കാളിയെ അന്വേഷിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. തനിക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നും ഇപ്പോൾ അതിനുള്ള അന്വേഷണത്തിൽ ആണെന്നും ആയിരുന്നു വിജിലേഷ് അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ കാത്തിരിപ്പും അന്വേഷണവും അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ മാസം 29ന് വിവാഹിതനാകാൻ പോകുന്ന വിവരം വിജിലേഷ് തന്നെയാണ് ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിനി ആയ സ്വാതി ഹരിദാസ് ആണ് വിജിലേഷിന്റെ വധു. ബിഎഡ് ബിരുദധാരി ആണ് സ്വാതി ഹരിദാസ്. ഫേസ്ബുക്ക് വഴിയാണ് വിജിലേഷ് തന്റെ ജീവിത സഖിയെ കണ്ടെത്തിയത്.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിജിലേഷ് പറയുന്നു. വലിയ ആഘോഷങ്ങളോ മേളങ്ങളോ ഒന്ന് തന്നെ ഇല്ലാ എന്നും ജീവിക്കുക എന്നത് തന്നെയല്ലേ നമ്മുടെയൊക്കെ വലിയ ആഘോഷം എന്നും വിജിലേഷ് പറഞ്ഞു. കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു വിജിലേഷും സ്വാതിയുമായുള്ള വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിര മാറിയിരുന്നു.

 

മാർച്ച് 29 നാണ് വിവാഹമെന്നും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്നുമാണ് ഭാവി വധുവിനൊപ്പമുളള ചിത്രം പങ്കുവച്ച് വിജിലേഷ് കുറിച്ചത്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. വിവാഹം ഉറപ്പിച്ചെന്നും വിവാഹ തീയതിയും മറ്റ് കാര്യങ്ങളും പിന്നീട് അറിയിക്കാമെന്നുമായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചുകൊണ്ട് വിജേഷ് വ്യക്തമാക്കിയത്. മുൻപൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആടിയും പാടിയും ആനന്ദകരമായ കുറച്ച് നിമിഷങ്ങൾ; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ
Next post മലയാളത്തിലെ ഒരൊറ്റ സീരിയലിലൂടെ പ്രശസ്തി നേടി; പിന്നീട് മലയാള സിനിമയിൽ അവസരം നൽകിയില്ല; ഏറ്റെടുത്തത് തമിഴ് സിനിമ മേഖല; ബാലതാരം മാളവിക മണികുട്ടന്റെ ജീവിതം