ഉണ്ണി മുകുന്ദന്റെ ടിപ്പ് പ്രയോജനം ചെയ്തു ഒരു മാസം കൊണ്ട് നദി അനു സിത്താര കുറച്ചത് ആറ് കിലോ

Read Time:6 Minute, 14 Second

ഉണ്ണി മുകുന്ദന്റെ ടിപ്പ് പ്രയോജനം ചെയ്തു ഒരു മാസം കൊണ്ട് നദി അനു സിത്താര കുറച്ചത് ആറ് കിലോ

മലയായ് തനിമയുള്ള കഥാ പാത്രങ്ങൾ കാവ്യമാധവന് ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അവതരിപ്പിച്ച താരമെന്ന പദവി ഒരു പക്ഷെ സ്വന്തമാക്കിയ മലയാളിയുടെ ഇഷ്ടം നായികയാണ് അനുസിത്താര. കാവ്യ മാധവന് ശേഷം മലയാളത്തിൽ പ്രേക്ഷകർ മലയാളി തനിമ ഉള്ള നായിക എന്ന പദവി കൊടുത്തത് അനു സിത്താരയ്ക്ക് മാത്രമാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം യുട്യൂബിലും ഫേസ്ബുക്കിലും തന്റെ ജീവിതത്തിൽ നടക്കുന്ന സന്തോഷങ്ങൾ ആരാധകരുമായി പങ്കിടാൻ അനുസിത്താര മടി കാണിക്കാറില്ല.

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധക പിന്തുണയും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് തന്നെ കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ് മലയാളികൾക്കു എല്ലാം തന്നെ.

ഹാഫ് സാരി ചുറ്റിയുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അനു സിതാര തൻ്റെ മേക്കോവറിനെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത് . അടുത്തിടെയായി അനു സിതാരയുടെ ശരീരഭാരം കൂടിയിരുന്നു. ഇത് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതികരണങ്ങളെ തുടർന്നാവാം താരം ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് ആരാധകരും പറയുന്നത്. ശരീരഭാരം കുറയ്ക്കാനായി ഉണ്ണിയേട്ടൻ (ഉണ്ണി മുകുന്ദൻ) തനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ തന്നുവെന്നും സ്ത്രീകൾക്കായി മാത്രമുള്ള ഡയറ്റാണ് അദ്ദേഹം പറഞ്ഞ് തന്നതെന്നും അനു തന്റെ കുറിപ്പിൽ പറയുന്നു.

ഏകദേശം ഒരു മാസം കൊണ്ട് താൻ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അനു സിതാര കുറിച്ചിരിക്കുന്നു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണിയേട്ടനാണ് എന്നും ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ടെന്നും അനു സിതാര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള അനുസിത്താരയുടെ പോസ്റ്റിനു താഴെ ഇടയ്ക്കിടെ സോഷ്യൽ മീഡിയ ആങ്ങളമാരുടെ ചൊറിച്ചിൽ കമന്റ് ലഭിക്കാറുണ്ട്. താരത്തിന് പോസ്റ്റിനു താഴെ വന്ന് മോശം കമന്റുകളും അസഭ്യങ്ങമായാണ് ഇത്തരക്കാർ എത്താറുള്ളത്. എന്നാൽ താരം ഇതിനെ മൈൻഡ് ചെയ്യാറില്ല. ചില കാര്യങ്ങൾ മൈൻഡ് ചെയ്യാതിരിക്കുന്നതാണ് നന്ദി എന്നാണ് അനുസിത്താരയുടെ പക്ഷം.

താരം തന്റെ പോസ്റ്റിൽ നടൻ ഉണ്ണി മുകുന്ദനോടുള്ള നന്ദി രേഖപ്പെടുത്തുന്നത്. താൻ വല്ലാതെ തടിച്ചു പോയി അതുകൊണ്ട് എന്റെ ശരീരം കുറയ്ക്കാൻ തീരുമാനിച്ചു അതിനായി ഒരു പരിശീലന ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഇതിനുവേണ്ടി ഉണ്ണി ഏട്ടനോട് ഞാൻ റഫറൻസ് ചോദിച്ചിരുന്നു. അദ്ദേഹം സ്ത്രീകൾക്ക് വേണ്ടി ഒരു നല്ല ഡയറ്റ് പ്ലാൻ എനിക്ക് ഉപദേശിച്ചു തന്നു. അത് കൃത്യമായി പരിശീലിച്ചാൽ ഞാൻ 6 കിലോയോളം ഭാരം ഒരു മാസം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഉണ്ണിമുകുന്ദന് എന്റെ നന്ദി. വരും ദിവസങ്ങളിൽ സാരം തടികുറച്ച് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ താരത്തിന്റെ കിടിലൻ മേക്കോവർ കാണാൻ കഴിയുമെന്നാണ് കരുതുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇ വട്ടം ഇലക്ഷനിൽ മത്സരിക്കാനിറങ്ങി എട്ടു നിലയിൽ പൊട്ടിയ പ്രശസ്ത നടന്മാരെ കുറിച്ചറിയേണ്ടേ…. എന്തൊക്കെയായിരുന്നു ഹോ..!
Next post യുവാവ് ചെയ്തത് ഇങ്ങനെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ സ്വന്തം ഭാര്യയെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തതിന്റെ കാരണം അറിയണോ