എല്ലാം അതിജീവിച്ചു അമ്പിളി ദേവി മുന്പോട്ടുതന്നെ ജനങ്ങളുമായി പങ്കുവെച്ച വീഡിയോ; ആശംസകളുമായി ആരാധകർ

Read Time:5 Minute, 1 Second

എല്ലാം അതിജീവിച്ചു അമ്പിളി ദേവി മുന്പോട്ടുതന്നെ ജനങ്ങളുമായി പങ്കുവെച്ച വീഡിയോ; ആശംസകളുമായി ആരാധകർ

കലോത്സവ വേദിയിൽ നിന്നുമെത്തി മികച്ച താരങ്ങളായി മാറിയവരിൽ ഒരാളാണ് അമ്പിളി ദേവി. അഭിനയത്തിനൊപ്പം നൃത്തത്തേയും നെഞ്ചിലേറ്റി മുന്നേറിയ താരമാണ് അമ്പിളി ദേവി. സീരിയൽ-സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിലും ഏറെ സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. തന്റെ നൃത്ത ക്ലാസിലെ വിശേഷങ്ങൾ പങ്കു വെച്ചും പറഞ്ഞും താരമെത്താറുണ്ട്. കുറച്ചു നാളുകൾക്കു മുൻപാണ് ഭർത്താവ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ തുറന്നു പറഞ്ഞു താരം എത്തിയത്.

രണ്ടാമത്തെ കുഞ്ഞിനെ ഗര്ഭം ധരിച്ചതോടെ അമ്പിളി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. മകൻ അർജുന് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞിരിക്കുകയാണ്. ആദിത്യനുമായി പിരിഞ്ഞതോടെ ജീവിത വഴിയിൽ അമ്പിളി വീണ്ടും തനിച്ചായിരിക്കുകയാണ്. കൂട്ട് ഉള്ളത് മക്കളായ അപ്പുവും അർജുനും ആണ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കു വെച്ച് എത്തിരിക്കുകയാണ്.

ഏറെ നാളുകൾക്ക് ശേഷമായി നൃത്ത വിദ്യാലയത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞു വന്നിരിക്കുകയാണ് താരം. നിമിഷനേരം കൊണ്ടാണ് അമ്പിളി ദേവിയുടെ ഇ വീഡിയോ വൈറലായി മാറിയത്. പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് മുന്നേറുന്ന താരത്തെ അഭിനന്ദിച്ച് സുഹൃത്തുക്കളും ആരാധകരുമെല്ലാം എല്ലാം തന്നെ എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്തോദയയുടെ പേരിൽ ഡാൻസ് ക്ലാസിനെക്കുറിച്ചുള്ള ഇൻക്വിറി വന്നിട്ടുണ്ടായിരുന്നു.

അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കൊ വിഡ് കാലം ആയതിനാൽ നിലവിൽ ഓൺ ലൈൻ ക്ലാസ് മാത്രമേ നടക്കൂ. ഓൺലൈൻ ഡാൻസ് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ക്ലാസിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ അറിയിക്കുക. എല്ലാവരും വീടുകളിൽ സുരക്ഷിതരായി തന്നെ കഴിയണം എന്നാണ് അമ്പിളി ദേവി പറഞ്ഞത്.

ഇതുപോലെ തന്നെ പുഞ്ചിരി തൂക്കിയ മുഖത്തോടെ അമ്പിളിയെ കാണാനാണ് ഇഷ്ടമെന്നായിരുന്നു ഏറെയും ആരാധകർ പറഞ്ഞത്. ഭർത്താവ് ആദിത്യൻ ജയനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞായിരുന്നു അടുത്തിടെ അമ്പിളി ദേവി എത്തിയത്. താരത്തിന് ശക്തമായ പിന്തുണയുമായി ആരാധകർ അന്നും കൂടെ തന്നെ ഉണ്ടായിരുന്നു.

തന്റെ പ്രിയപ്പെട്ടവരുടേയും കുടുംബത്തിന്റേയും പിന്തുണയെക്കുറിച്ചും താരം ഇതിനോടകം വ്യക്തമാക്കിയിരുന്നു. സ്ത്രീപദത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു കുഞ്ഞതിഥി വരാൻ പോവുകയാണെന്ന് അറിഞ്ഞത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതോടെയായിരുന്നു അമ്പിളി ദേവി അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. തന്റെ അമ്മയും മക്കളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന പോസ്റ്റുമായാണ് അമ്പിളി ദേവി എത്തുന്നത്.

അമ്മയ്ക്ക് തുല്യം അമ്മ മാത്രം, അർജുൻ മോന് 7 മാസം, വെളുപ്പിന് ഒരു മണിക്ക് അമ്മൂമ്മയുടെ തോളിൽ കിടന്ന് മോന് പാട്ട് കേൾക്കണം കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. കുറിപ്പിനൊപ്പമായാണ് അർജുന്റെ ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. അമ്പാടി തന്നിലൊരു ഉണ്ണി എന്ന ഗാനമായിരുന്നു അമ്മൂമ്മ കൊച്ചുമകനായി പാടിയത്. നിമിഷനേരം കൊണ്ടായിരുന്നു അമ്പിളി ദേവി പങ്കുവെച്ച വീഡിയോ അന്ന് വൈറലായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇക്കക്കൊപ്പം പോകുന്നു എന്ന് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി, എന്നാൽ പിന്നീട് നടന്നത് ഇങ്ങനെയാണ്
Next post രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രിയ നടൻ ഗിന്നസ് പക്രു