‘കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി. അമ്പിളി ദേവിക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകർ

Read Time:6 Minute, 17 Second

‘കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി. അമ്പിളി ദേവിക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് അമ്പിളീദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഇന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ജീവിതത്തിൽ വീണ്ടും അമ്മ ആയതിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും അമ്പിളി ഇടവേള എടുത്തത്. പ്രിയ താര ദമ്പതികളാണ് ആദിത്യൻ ജയനും , അമ്പിളി ദേവിയും .. മികച്ച അഭിനയം കൊണ്ടും കഥാപത്രങ്ങൾ കൊണ്ടും വളരെ പെട്ടന്നാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്.

2019 ൽ ആയിരുന്നു ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിൽ വിവാഹിതരായത് .. വിവാഹ ചിത്രം പുറത്തുവന്നപ്പോൾ ഇത് ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങൾ ആയിരുന്നു എന്നാണ് ആരധകർ കരുതിയത് ..എന്നാൽ പിന്നീടാണ് ഷൂട്ടിങ് ലൊക്കേഷൻ വിവാഹ ചിത്രങ്ങളല്ല മറിച്ച് യാതാർത്ഥ വിവാഹമാണ് എന്ന് ആരാധകർ തിരിച്ചറിഞ്ഞത് .. സ്ക്രീനിലെ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റിയിരുന്നു ..

എന്നാൽ ഇരുവർക്ക് നേരെ നിരവധി വിമർശങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു .. വിമർശങ്ങളെ എല്ലാം കാറ്റിൽ പറത്തി കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരധകരുമായി പങ്കുവെച്ചായിരുന്നു ഇരുവരും മറുപടി നൽകിയത്.  മിനി സ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേഷകരുടെയും ഇഷ്ട നടിയാണ് അമ്പിളി ദേവി , നിരവധി ഹിറ്റ് ചിത്രങ്ങളിലും സീരിയലുകളിലും താരം സജീവ സാന്നിധ്യമായിരുന്നു .. ബാല താരമായി അഭിനയലോകത്തേക്ക് എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു.

 

വിവാഹ ശേഷം താൽക്കാലികമായി അഭിനയലോകത്തുനിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോൾ .. അഭിനയലോകത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. ഇടയ്ക്കിടെ കുടുംബത്തോടുള്ള സന്തോഷ നിമിഷങ്ങൾ എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട് .. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച വീഡിയോ യാണ് ഇപ്പോൾ വൈറലായി മാറുന്നത് ..


ജീവിതം എന്ന ക്യാപ്ഷൻ നൽകി ” കഥയറിയത്തിന്നു സൂര്യൻ സ്വർണ താമരയെ കൈ വെടിഞ്ഞു ” എന്ന ഗാനമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .. ഇതോടെ നിരവധി ആരധകരാണ് പല ചോദ്യങ്ങളുമായി രംഗത്ത് എത്തുന്നത് , ഒപ്പം മികച്ച പിന്തുണയായും നിരവധി ആരാധകർ എത്തുന്നുണ്ട് .. ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധി ഘട്ടമാണോ , അതോ എന്തേലും വിഷമത്തിൽ ആണോ നിന്നടക്കം നിരവധി ചോദ്യങ്ങളാണ് ആരധകർ ഉന്നയിക്കുന്നത് .. എന്ത് പ്രേശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്യാൻ അമ്പിളിക്കുട്ടിക്ക് സാധിക്കട്ടെ എന്നാണു ആരധകർ പറയുന്നത്

എല്ലാ വിശേഷ ദിവസങ്ങളും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ആഘോഷ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുള്ളതാണ് … ഇത്തവണ വിഷുവിന് മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ് താരം പങ്കുവെച്ചത് ..

ബാലതാരമായി അഭിനയ ലോകത്തു ആരംഭം കുറിച്ച താരമാണ് അമ്പിളി ദേവി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത താഴ്വര പക്ഷികൾ എന്ന സീരിയലിലൂടെയാണ് ആദ്യമായി താരം ക്യാമറക്ക് മുന്നിൽ എത്തുന്നത് . പിന്നീട് 2000 ൽ പുറത്തിറങ്ങിയ സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കും താരം എത്തി. 2003 ൽ പുറത്തിറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന പൃഥ്വിരാജ് ചിത്രത്തിൽ മീര എന്ന കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക പ്രശംസയും നിരവധി അവാർഡുകളും നേടിയെടുത്തു.

സീത , സ്ത്രീപഥം , അമ്മെ മഹാമായേ , ദേവി മാഹാത്മ്യം അടക്കം 40 ൽ അധികം സീരിയലുകളിലും 9 ഓളം സിനിമകളിലും താരം വേഷമിട്ടു .. പ്രിയ നടൻ ആദിത്യൻ ജയനെ വിവാഹം ചെയ്തതോടെ താരം അഭിനയ ലോകത്തുനിന്നും താൽക്കാലികമായി വിട്ടു നിൽക്കുകയാണ്.

സിനിമ സീരിയൽ താരങ്ങളായ അമ്പിളിയും ആദിത്യനും ജീവിതത്തിൽ ഒന്നിച്ചത് രണ്ടു വർഷം മുൻപ് ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും ഒക്കെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈറലായ ആ വീഡിയോയ്ക്ക് പിന്നാലെ സംഭവിച്ചത് ഇതാണ്; പോലീസ് ചോദിച്ചത് എന്ത്?.. ആ ചേട്ടൻ പറഞ്ഞ കേട്ടോ?‌
Next post വാത്തി കമിംഗ് ഗാനത്തിന് അതി മനോഹരമായ നൃത്ത ചുവടുവെച്ച് വൈദികൻ- വൈറൽ വീഡിയോ കാണാം