നടി അനശ്വരയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍

Read Time:4 Minute, 25 Second

നടി അനശ്വരയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍

ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. മറൈൻ എൻജിനീയറായ ദിൻഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരൻ. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളുടെ ​ശ്രദ്ധ കവരുകയാണ്. അഞ്ചു വർഷ കാലം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ച  താരമായിരുന്നു അനശ്വര

കലോൽത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാള സിനിമയിലെ മുൻനിര നായികമാർ ആയവർ ആണ് മഞ്ജു വാര്യർ, നവ്യ നായർ, കാവ്യ മാധവൻ തുടങ്ങിയവർ. ഇക്കൂട്ടത്തിലെ പുതിയ താരം ആണ് ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെയാണ് നടി അന്വശര അരങ്ങേറ്റം കുറിക്കുന്നത് .

ക്ലാസിക്കൽ ഡാൻസർ കൂടിയായ ഈ തലശ്ശേരിക്കാരിയുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സിനിമ. അനശ്വര പൊന്നമ്പത് അഞ്ചു വര്ഷം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ച കലാകാരിയാണ്. അനശ്വര ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ ശ്രദ്ധിക്കപെട്ട നടിയായി മാറി കഴിഞ്ഞിരുന്നു.

അന്തരിച്ച വിവേക് ആര്യൻ സംവിധാനം ചെയ്ത ചിത്രമായ ഓർമയിൽ ഒരു ശിശിരം റിലീസായത് 2019 ലാണ്. ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകൻ. ജീത്തു ജോസഫിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്ന വിവേക് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ‘ഓർമയിൽ ഒരു ശിശിരം’.

തന്റെ ആദ്യ ചിത്രത്തിൽ തന്നെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയാണ് അനശ്വര പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തത്. ഒരു കഥാപാത്രത്തിന്റെ പ്ലസ് ടു കാലഘട്ടവും അതിനു ശേഷം കുറച്ചു കൂടി പ്രായമായ കാലഘട്ടവുമാണ് അനശ്വര ഓർമയിൽ ഒരു ശിശിരത്തിൽ അവതരിപ്പിച്ചത്.

നേരത്തെ കഴിഞ്ഞ വർഷം, കൊ വിഡ് കാലത്ത് . കൊ റോണ കാരണം ഏർപ്പെടുത്തിയ മാർഗനിർദ്ദേശങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മറൈൻ എൻജീനിറായ ദിൻഷിത്ത് ദിനേശാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.

പ്രതിശ്രുത വരനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് , വിവാഹ നിശ്ചയത്തിന് ശേഷം നടി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. സന്തോഷത്തോടെ ഞങ്ങൾ എൻഗേജ്ഡ് ആയെന്ന് പറഞ്ഞായിരുന്നു നടി ഫോട്ടോസ് പുറത്ത് വിട്ടത്. പിന്നാലെ ഇരുവർക്കും ആശംസകളുമായി ആരാധകരുമെത്തി. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പിന്നാലെ വരുമെന്നാണ് അന്ന് പറഞ്ഞത് .

ഇംഗ്ലീഷിൽ ബിരുദമുള്ള നടി ക്ലാസിക്കൽ ഡാൻസർ കൂടിയാണ് അനശ്വര പൊന്നമ്പത്. ചെറുപ്പം മുതൽ സിനിമാ അഭിനയം മനസിൽ കൊണ്ട് നടന്ന താരത്തിന് സിനിമയിലെത്താൻ തുണയായത് കലോത്സവ വേദിയിലെ പ്രകടന മികവാണ്. സിനിമാ പോലെ തന്നെ നൃത്തവും ഒരുപോലെ കൊണ്ട് നടക്കണമെന്ന ആഗ്രഹമാണ് അനശ്വരയ്ക്കുള്ളത്. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കരുതെന്ന ഉപദേശമാണ് കൂടുതൽ ആരാധകരും പങ്കു വെക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗദിയിൽ മലയാളി നേഴ്സുമാർക്ക് സംഭവിച്ചത് കണ്ടോ? ഞെട്ടിത്തരിച്ച് മലയാളി സമൂഹം
Next post ഡൽഹിയിലെ നേഴ്‌സുമാരോട് മലയാളം സംസാരിക്കരുതെന്ന് ഉത്തരവ്..പ്ര തി ഷേധം ഇരമ്പുന്നു