തങ്ങൾ 2012 മുതൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി, വിവാഹ മോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി, അത്ര അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന് നടി അഞ്ജലി നായർ

Read Time:4 Minute, 52 Second

തങ്ങൾ 2012 മുതൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി, വിവാഹ മോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി, അത്ര അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന് നടി അഞ്ജലി നായർ

ചിലപ്പോൾ അങ്ങനെയാണ്, താരങ്ങൾ എത്ര സിനിമകളിൽ അഭിനയിച്ചാലും എത്ര നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും അവർക്ക് വേണ്ടത്രത അംഗീകാരം ലഭിക്കുക എന്നത് വളരെയേറ ഭാഗ്യമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് വളരെ കാലങ്ങൾക്ക് ശേഷം അംഗീകാരവും വേണ്ടത്ര പ്രേക്ഷക ശ്രദ്ധയും ലഭിക്കുക. ചിലപ്പോൾ താരം എത്ര ചിത്രത്തിൽ അഭിനയിച്ചു എന്ന് പോലും പലരും നോക്കാതെ ഗോസിപ്പുകൾ കൊണ്ടും വിശേഷങ്ങൾ കൊണ്ടും അവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ പോലും താരത്തിന്റെ ഏതെങ്കിലും ഒരു ചിത്രമോ കഥാപാത്രമോ ഹിറ്റ് ആയി കഴിഞ്ഞാൽ ഇവയുടെ പുറകിൽ തേടി പോവുക പതിവാണ്. അത്തരത്തിൽ ഒരാളാണ് നടി അഞ്ജലി നായർ.

നിരവധി ചിത്രങ്ങളിൽ ഒരുപാടു ചെറിയ വേഷങ്ങളിൽ കൂടി കടന്നു പോയ താരം. അതായത് അഭിനയത്തിന്റെ ആദ്യകാല രംഗത്ത് പല ഭാഷകളിലും അഭിനയിക്കാൻ അവസരം ലഭിച്ച താരം ധാരാളം സിനിമകളിൽ പല താരങ്ങൾക്കൊപ്പം വേദി പങ്കിടുകയും വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തപ്പോൾ താരത്തിന് അന്നൊന്നും ലഭിക്കാത്ത പിന്തുണയും ജനപ്രീതിയും ശ്രദ്ധയുമാണ് ദൃശ്യം 2 എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തിലെ സരിത എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രം ആളുകൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു താരം മലയാളത്തിൽ ഉണ്ടല്ലോ എന്ന് പോലും പലരും അറിയുന്നത്.

അതുകൊണ്ടുതന്നെ അതുവരെ ശ്രദ്ധിക്കാതിരുന്ന താരത്തിന്റെ ജീവിതത്തിൽ നടന്ന വാർത്തകളെ പറ്റിയും വിവരങ്ങളെ പറ്റിയും അന്വേഷിക്കുക, കണ്ടെത്തുക, അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക എന്നത് എല്ലാം ഒരു കൂട്ടം സൈബർ ആളുകൾക്ക് ഇഷ്ടവിനോദം ആയി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് താരം ഭർത്താവുമായി വളരെ കാലങ്ങളായി വേർ പിരിഞ്ഞു താമസിക്കുകയാണെന്നും താരം വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതികളിൽ എത്തിയതിനു മറ്റും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇത്തരം വാർത്തകൾക്ക് ഒന്നും യാതൊരു പ്രതികരണവും നൽകാതിരുന്ന താരമിപ്പോൾ ഇതിനൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനത്തെപറ്റിയും ബന്ധം വേർപെട്ടത്തിനെപ്പറ്റിയും താരം പറയുന്നത് ഇങ്ങനെയാണ് : 2012 മുതൽ ഞാനും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു കഴിയുകയാണ്. ഇത് തങ്ങളുടെ മക്കൾക്ക് നന്നായി അറിയാവുന്ന കാര്യമാണ്. അന്നുമുതൽ ഇന്നുവരെ മകൾ എന്നോടൊപ്പം ആണ്. അതുകൊണ്ടുതന്നെ ഭർത്താവ് മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ വന്ന് മകളെ കാണുക പതിവാണെന്നും അവർ ഒന്നിച്ച് മോളുകളിൽ കറങ്ങാൻ പോവുകയും ചെയ്യും എന്ന് താരം പറയുന്നു.

ഇതോടൊപ്പം അവൾക്ക് ഇതിനെപ്പറ്റി നന്നായി അറിയുന്നതു കൊണ്ട് തന്നെ ഇനി എപ്പോഴാണ് കോടതിയിൽ പോകുന്നത് എന്നാണ് അവൾ ചോദിക്കുന്നത്. വർഷങ്ങളായി വേർപിരിഞ്ഞുകഴിയുന്നതുകൊണ്ട് തന്നെ വിവാഹമോചനം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ കിട്ടിയാൽ മതി അതാണ് ഞങ്ങളുടെ പക്ഷം. പെട്ടെന്ന് കിട്ടിയിട്ട് പെട്ടെന്നൊന്നും ചെയ്യാൻ ഇല്ലല്ലോ എന്നാണ് താരം തന്റെ ജീവിതത്തിലെ സന്ദർഭത്തെ കുത്തിപ്പൊക്കി വലിയ വാർത്തയാകുന്നവർക്ക് നൽകുന്ന മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനൊന്ന് സർജറികൾ കഴിഞ്ഞു അതിജീവനത്തിന്റെ വലിയൊരു മാതൃകയാണവൾ; ശരണ്യയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടു സീമ
Next post അണിനൊരുങ്ങി സുന്ദരിയായി കല്യാണത്തിനു വധുവും വെറും ട്രൗസറും ധരിച്ച് വരനും, വൈറൽ ആയി മാറിയ ഒരു കല്യാണം