തട്ടമിട്ട് ‘മതംമാറി’ യ അനു സിത്താരയ്ക്ക് പറയാനുള്ളത്

Read Time:7 Minute, 43 Second

തട്ടമിട്ട് ‘മതംമാറി’ യ അനു സിത്താരയ്ക്ക് പറയാനുള്ളത്

മലയാളായി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആണ് സിത്താര. വളരെ പെട്ടന്ന് തന്നെയാണ് താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. വിവാഹത്തിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ സജീവമായതും നായിക ആയി പ്രശസ്തി നേടിയതും. താരത്തെ മലയാളി പ്രേക്ഷകർക്ക് പെരുത്ത് ഇഷ്ട്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും ആണ് സിത്താരക്ക് ഇതിനോടകം സാധിച്ചു.

സർക്കാർ ജീവനക്കാരനും നാടക പ്രവർത്തിക്കും ആയ അബ്‌ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായിട്ടു വായനാട്ടിലായിരുന്നു ആണ് സിത്താരയുടെ ജനനം. പത്താം ക്‌ളാസ് മുതൽ കലാമണ്ഡലത്തിൽ ചേർന്ന് മോഹനിയാട്ടം അഭ്യസിക്കുവാനും ആണ് തുടങ്ങിരുന്നു. കല്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. സ്കൂൾ കലോത്സവ വേദികളിലൂടെ ആണ് ആണ് സിത്താര ശ്രദ്ധിക്കപ്പെട്ടതും, സിനിമയിലേക്ക് എത്തി പെട്ടതും.

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതും. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് കുടുംബ ചിതം ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

അച്ഛൻ മുസ്ലിം, ‘അമ്മ ഹിന്ദു മത വിഭാഗത്തിൽ പെട്ടതുകൊണ്ടു ജാതി മത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും താരം പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം തനിക്കു കിട്ടിയിട്ടുണ്ട് എന്നാണ് അനു സിത്താര ഒരു വേള തുറന്നു പറഞ്ഞത്. കഴിഞ്ഞ 25 വർഷങ്ങളായി നാടക രംഗത്ത് പ്രവർത്തിച്ചു വരുന്ന അച്ഛൻ സലാം മകളോടൊപ്പം സിനിമയിലും പ്രത്യക്ഷപെട്ടിട്ടുണ്ട്. അനു സിത്താര ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി വ്യാസൻ സംവിധാനം ചെയ്ത ശുഭരാത്രി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ സലാം അവതരിപ്പിച്ചു. അതുപോലെ തന്നെ അനുവിന്റെ മറ്റൊരു ചിത്രമായ ക്യാപ്റ്റനിലും സലാം അഭിനയിച്ചിട്ടുണ്ട്.

കോളേജിൽ പഠിപ്പിക്കുവാൻ പോയ സമയത്തായിരുന്നു അനുവിന്റെ വാപ്പ ‘അമ്മ രേണുകയുമായി പ്രണയത്തിൽ ആകുന്നത്. പിന്നീട് ഒരു വരാഹ കാലത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒളിച്ചോടുക ആയിരുന്നു. അനുവിന്റെ ‘അമ്മ മികച്ചു ഒരു നർത്തകി കൂടിയാണ്. ചെറുപ്പം തൊട്ടേ ഉള്ള പ്രണയത്തിനൊടുവിൽ 2015 ൽ ആയിരുന്നു, അനു സിത്താരയും വിഷ്ണു പ്രസാദ് തമ്മിലുള്ള വിവാഹം. ഫാഷൻ ഫോട്ടോഗ്രാഫർ ആയ വിഷ്ണു പ്രസാദ് ആണ്‌ അനു സിത്താരയുടെ ഭർത്താവ്. ബാംഗ്ലൂർ ആസ്ഥാനമാക്കി ഇന്റീരിയർ ഡിസൈൻ സ്ഥാപനവും വിഷ്ണു നടത്തുന്നുണ്ട്.

അനുവിന്റെ ഫോട്ടോ ഷൂട്ടുകൾ മിക്കതും നടത്താറുള്ളത് വിഷ്ണു തന്നെയാണ്. അനുവിന്റെ കുടുംബത്തെ കുറിച്ച് ആർക്കും അത്ര പരിചയം ഇല്ലെങ്കിലും ഭർത്താവ് വിഷ്ണു വിനെ കുറിച്ച് ഭൂരിഭാഗം ആളുകൾക്കും അറിയാം. സിനിമയിൽ അഭിനയിച്ചു പ്രശസ്തി ആയതോടെ അനുവും ഭർത്താവും ഒരുമിച്ചാണ് പരിപാടികളിൽ പങ്കെടുക്കുവാൻ എത്തിയത്. 2015 ജൂലായ് 8 നു ആയിരുന്നു ഇരുവരുടെയും വിവാഹം. ദാബത്യ ജീവിതത്തിന്റെ മനോഹരമായ അഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അനു സിത്താരയും ഭർത്താവും.

 

പെരുന്നാൾ ആശംസ അറിയിച്ച് നടി അനു സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ഇപ്പോൾ കമന്റുകളുടെ ബഹളമാണ്. ട്രോൾ പേജുകളിൽ കമന്റും അതിന് നടി കൊടുത്ത മറുപടിയും ആഘോഷിക്കപ്പെടുകയാണ്. അനുവിന്റെ വിഡിയോയ്ക്ക് താഴെ മതം മാറിയോ എന്നാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്.

‘പതിനാലാം രാവുദിച്ചത്..’ എന്ന ഗാനത്തിനൊപ്പം തട്ടമിട്ട് വരുന്ന അനു സിത്താരയുടെ വിഡിയോയാണ് പേജിൽ എത്തിയത്. ഒട്ടേറെ പേർ ഇത് പങ്കുവച്ചപ്പോൾ ഒരാൾക്ക് അറിയേണ്ടത് മറ്റൊന്നായിരുന്നു ‘മത പരിവർത്തനം’? എന്നാണ് അയാൾ ചോദിച്ചത്. മനുഷ്യനായാണ് പരിവർത്തനം എന്ന് അനു സിത്താര മറുപടിയും നൽകി. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ താരത്തിന്റെ ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഓണവും വിഷുവും ക്രിസ്മസും റമസാനുമെല്ലാം താരം ചിത്രങ്ങൾ പങ്കിടാറുമുണ്ട്. അനു സിത്താരയുടെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്.

മലയാള സിനിമയിൽ മുൻനിര നായികമാരിലൊരാളാണ് അനു സിത്താര. അടുത്ത വീട്ടിലെ പെൺകുട്ടിയെന്ന പോലേയും തങ്ങളുടെ വീട്ടിലൊരു അംഗത്തേയും പോലെയും അനു സിത്താരയെ മലയാളി സ്നേഹിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയ അനു ഈ ലോക്ക്ഡൗൺ കാലത്ത് ആണ് സ്വന്തമായ യൂട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്.

മമ്മൂട്ടിയാണ് തൻറെ ഇഷ്ടനടൻ , ആദ്യ വരുമാനം സീറോ ആയിരുന്നു, 95 ൽ ആണ് താൻ ജനിച്ചത് അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക ആണെന്നും വ്യക്തമാക്കിയ അനു താൻ അവരുടെ ചിങ്ങിണിയാണ് എന്നും ഇൻസ്റ്റ സ്റ്റോറിയിലൂടെ പറയുന്നു. 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇല്ലായ്മകൾക്കിടയിലും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി സിവിൽ സർവീസ് പരീക്ഷ ജയിച്ച് ശ്രീധന്യ സുരേഷ്
Next post സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ജീവിതം ഇങ്ങനെ