സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

Read Time:3 Minute, 1 Second

സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു നായർക്ക് വാഹനാപകടത്തിൽ നിസ്സാര പരിക്ക്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

കാർ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. പാടെ തകർന്ന കാറിൽ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് ആയിരുന്നു സംഭവം. നടിയും കൂട്ടുകാരിയും മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്.

ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. ഇരുവർക്കും വളരെ നിസ്സാരമായ പരിക്കുകളാണ് പറ്റിയിട്ടുള്ളത് എന്നത് ഒരു ആശ്വാസമാണെന്ന് ആരാധകരും പറയുന്നു. കാറിലെ എയർ ബാഗുകൾ ഇരുവർക്കും വലിയ പരിക്കേൽക്കാതെ തുണയായി. കാറിൻ്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തുകയായിരുന്നു.

പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറിയാണ് നടിയും കൂട്ടുകാരിയും മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ സഹായം തേടിയത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരും ചാലക്കുടിയിലേക്കു പോവുകയായിരുന്നു.

നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്

Leave a Reply

Your email address will not be published.

Previous post നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്
Next post ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ