അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം; ഇനിയും മുറിയാത്തൊരു പൊക്കിൾക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പു ണ്ട്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Read Time:5 Minute, 13 Second

അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം; ഇനിയും മുറിയാത്തൊരു പൊക്കിൾക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പു ണ്ട്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

 

ആർ ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളിൽ പ്രേകഷക മനസ്സുകളിൽ മിന്നി തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പർ നൈറ്റിൽ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭർത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു.

ഇപ്പോൾ ഇരുവും തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഞാൻ ജീവിതത്തിൽ ഏറ്റവും ആദ്യം പോയ അമ്പലം ആണ് ആ കാണുന്നത് ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊരിക്കൽ അതേ നടയിൽ എത്തി നിൽക്കുമ്പോൾ ചെമ്പരത്തി മാലകളാൽ ഉടൽ മൂടിയ ഭഗവതി സുഖമല്ലേ കുഞ്ഞേ എന്ന് ചോദിക്കുന്നത് പോലെ.

അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്

ഞാൻ ജീവിതത്തിൽ ഏറ്റവും ആദ്യം പോയ അമ്പലം ആണ് ആ കാണുന്നത് ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊരിക്കൽ അതേ നടയിൽ എത്തി നിൽക്കുമ്പോൾ ചെമ്പരത്തി മാലകളാൽ ഉടൽ മൂടിയ ഭഗവതി സുഖമല്ലേ കുഞ്ഞേ എന്ന് ചോദിക്കുന്നത് പോലെ.

നീ തന്ന കർമ്മ ചുറ്റുകൾ അഴിച്ചും കുഴഞ്ഞുമിങ്ങനെ അമ്മേ എന്നേ പറഞ്ഞുള്ളൂ ! ജന്മ നാട്ടിലേക്കുള്ള ഓരോ യാത്രകളിലും അറിയുന്നുണ്ട്. ഇനിയും മുറിയാത്തൊരു പൊക്കിൾക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പുണ്ടെന്ന്, ചിലപ്പോൾ നനവുള്ളൊരു കാറ്റായി, ചിലപ്പോൾ ഒരു കിളിച്ചിലപ്പായി, മറ്റു ചിലപ്പോൾ ഇലക്കീറിലൊരു നന്ത്യാർ വട്ടപ്പൂവായി.

ലോക്ക്ഡൗൺ കാലത്ത് ആറു മാസം ഫ്‌ലാറ്റിൽ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാൻ പറ്റുന്ന ഒരാളെ കൂടെ കൂടിയതിന്റെ ഗുണം ശരിക്ക് മനസ്സിലായത്. പ്രേമത്തിന്റെ മഴവിൽ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.

അല്ലെങ്കിൽ പ്രണയം തൊട്ടു തീണ്ടാൻ ഇടയില്ലാത്ത അതി സാധാരണ ദിവസങ്ങളിൽ വല്ലാത്ത മടുപ്പ് തോന്നും, മിണ്ടാൻ വിഷയമില്ലാതെ, ഒരാൾ ടി വി മുറിയിലോ മറ്റൊരാൾ അടുക്കളയിലോ ഒറ്റയാകും.അത് കൊണ്ട് ഇനിയും തെരഞ്ഞെടുപ്പ് നടത്താത്തവർ ശ്രദ്ധിക്കൂ, പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവർക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിർത്താൻ സ്‌പേസ് തരുന്ന ഒരാളെ, നമ്മളെ കേൾക്കാൻ ഇഷ്ടമുള്ള, നമുക്ക് കേൾക്കാൻ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ… ബന്ധങ്ങൾ ടോക്‌സിക്ക് ആവുന്നുണ്ടെന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് മുന്നോട്ട് പോയവരൊക്കെ പിന്നീട് തോറ്റ് പോയതാണ് ചരിത്രം.

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ ഞങ്ങൾ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന വൻ ക്‌ളീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെയൊരു കാലത്ത് ഓൾഡ് ഏജ് ഹോമിൽ ഇരുന്നും ഞങ്ങള് വർത്താനം പറഞ്ഞ് പറഞ്ഞ് കൂട്ട് കൂടും എന്നാണ്. എല്ലാ ഓർമകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മറക്കരുതെന്നു മാത്രമാണ് പ്രാർത്ഥനകൾ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മാളവിക മോഹനന്റെ വൈറൽ ഫോട്ടോസ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പ്രേക്ഷകർ
Next post പ്രിയ നടൻ വിജിലേഷ് വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി .. വിവാഹ വീഡിയോ കാണാംനായി , ആശംസകളോടെ ആരാധകർ ..വിവാഹ വീഡിയോ കാണാം