ബീന ആൻ്റണിയ്ക്ക് ആരോഗ്യനിലയിൽ മാറ്റം, സന്തോഷം പങ്കു വെച്ച് മനോജ് പറഞ്ഞത് ഹൃദയം തട്ടുന്ന വാക്കുകൾ 

Read Time:6 Minute, 26 Second

ബീന ആൻ്റണിയ്ക്ക് ആരോഗ്യനിലയിൽ മാറ്റം, സന്തോഷം പങ്കു വെച്ച് മനോജ് പറഞ്ഞത് ഹൃദയം തട്ടുന്ന വാക്കുകൾ 

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല ദുഃഖ വാർത്തകളാണ് ഓരോ മേഖലയിൽ നാം നിരന്തരം കേൾക്കുന്നത്. പ്രത്യേകിച്ച് സിനിമ സീരിയൽ താരങ്ങളുടെ ഭാഗത്തു നിന്ന് പൽ മ രണ വാർത്തയും അസുഖ വാർത്തകളും നാം കേട്ട് കഴിഞ്ഞു. ഒരു മ ഹാമാരി നമ്മളെ പിടിച്ചിരിക്കുകയാണ്. അങ്ങനെ സിനിമ സീരിയൽ പ്രവർത്തകർ എല്ലാം അതിന്റെ ഉള്ളിൽ അകപ്പെട്ടിരിക്കുകയാണ്. എന്തിനു ലോകമെമ്പാടും അ മ ഹാമാരിക്ക് ഉള്ളിൽ ആയികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് മനോജ്ഉം മകനും ലൈവിൽ വന്നു ഭാര്യാ ബീന ആന്റണി ഹോസ്പിറ്റലിൽ ആണെന്ന വിവരം പങ്കു വച്ചിരുന്നു. മകന്റെ മുമ്പിൽ തന്റെ വിഷമം മറച്ചു വെക്കാൻ അകത്തെ പൊട്ടി കരയുന്ന മനോജിനെ നാം എല്ലാവരും കണ്ടതാണ്. കൊ റോണ ബാധിച്ചു ഇരുവരും ആസ്പത്രിയിൽ ആയിരുന്നു. എന്നാൽ മനോജ് വേഗം സുഖം പ്രാപിച്ചു. എന്നാൽ നദി ബീന ആന്റണി അപ്പോഴും ആസ്പത്രിയിൽ ചികിത്സയിൽ ആയിരുന്നു എന്നാണ് അ ലൈവിൽ മനോജ് പറഞ്ഞത്.

അ ലൈവിന്റെ കാപ്ഷൻ വരെ മനോജ് അങ്ങനെയാണ് കൊടുത്തിരുന്നത്. ബീനയും മനോജ് ഉം യൂട്യൂബിലൂടെയും പ്രശസ്തരാണ്. ഇരുവരും ബിഗ് ബോസ് ഷോയുടെ റിവ്യൂ ആയി അവരുടെ യൂട്യൂബ് ചാനൽ വഴി എത്താറുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരെ കാണാത്തതു കൊണ്ട് തന്നെ പ്രേക്ഷകർ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇപ്പോളാകട്ടെ അവരുടെ യൂട്യൂബ് ചാനൽ വഴി മനോജ് ഒരു സന്തോഷ വാർത്ത പങ്കു വെച്ചിരിക്കുകയാണ്. അതെ നമ്മൾ ആഗ്രഹിച്ചിരുന്ന സന്തോഷ വാർത്ത.

ബീന ആന്റണി സുഖം പ്രാപിച്ചു വരുന്നു എന്ന സന്തോഷ വാർത്ത. സിനിമ കുടുംബങ്ങൾ പലതും ചർച്ച ആകാറുണ്ട്. എന്നാൽ സീരിയൽ കുടുംബങ്ങൾ അതിനേക്കാൾ ഏറെ ചർച്ച ആകാറുണ്ട്. ഒരു സീരിയൽ കുടുംബം ചർച്ച വിഷയം ആകണമെങ്കിൽ അത് മനോജ് ബീന ആന്റണി കുടുംബം തന്നെ ആയിരിക്കണം. രണ്ടു ദിവസം മുൻപ് മനോജ് തന്റെ യൂട്യൂബിലൂടെ തന്റെ ഭാര്യ ബീനക്ക് അസുഖമാണെന്നും കോ വിഡ് വൈറസ് ബാധ ഏറ്റു ചികിത്സയിലാണെന്നും പറഞ്ഞിരുന്നു.

സ്വന്തം മകൻ വീഡിയോ യിൽ ഉണ്ടായിരുന്നു എങ്കിലും സങ്കടം സഹിക്കുവാൻ വയ്യാതെ മനോജ് പൊട്ടി കരയുകയാണ് ചെയ്ത്. മനോജ് അന്നത്തെ ലൈവിൽ പറഞ്ഞത്. ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു. ദൈവ് മാത്രമായിരുന്നു ശക്തിയെന്നും മനോജ് കുമാർ വികാരാധീനനായി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തിയ ബീന ആൻറണിക്ക് ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ റൂം ക്വറൻറീനിൽ പോയിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് താനും മകനും ക്വറൻറീനിൽ പോയതായും മനോജ് കുമാർ പറഞ്ഞു. എന്നാൽ ഓരോ ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യനില മോശമായി.

 

ക്ഷീണവും കിതപ്പും ചുമയും കൂടി. ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഓക്സിജൻ ലെവൽ കുറയുന്നതായി കണ്ടു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ആശുപത്രിയിൽ ഐസിയു ബെഡ് ഉണ്ടായിരുന്നില്ല. ഡോക്ടർ ഇക്കാര്യം പറഞ്ഞപ്പോൾ താൻ തകർന്നു പോയെന്നും മനോജ് കുമാർ പറഞ്ഞു. ഭാഗ്യം കൊണ്ട് അവിടെ ഒരു മുറി ലഭിച്ചു. ബീനയ്ക്ക് നെഞ്ചിന്റെ ഇരുവശത്തും ചെറിയ രീതിയിൽ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും പേടിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

എന്നാൽ കുടുംബത്തിന്റെ പ്രാർത്ഥനയും മലയാളി പ്രേക്ഷകരുടെ പ്രാർത്ഥനയും ദൈവം കേൾക്കാതിരുന്നില്ല. സന്തോഷ വാർത്തയും ആയിട്ടാണ് മനോജ് ഇ തവണ പ്രേക്ഷകരുടെ മുമ്പിൽ എത്തിയത്. തന്റെ ഭാര്യയെ ബീനക്ക് രോഗം ഭേദമായി വരിക ആണെന്നും, ശനിയാഴ്ച മിക്കവാറും ആസ്പത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുവാൻ സാധിക്കും എന്നുമാണ് മനോജ് ഇപ്പോൾ പറയുന്നത്. 15 നു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാജ് ചെയ്യുവാൻ സാധിക്കും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്ബ് വാർത്ത അറിഞ്ഞിരുന്നതോടെ സിനിമയിൽ നിന്ന് പല പ്രമുഖന്മാരും വിളിച്ചു തന്നെ ആശ്വസിപ്പിച്ചു എന്നും, എല്ലാവർക്കും വളരെ നന്ദി എന്നും മനോജ് പറഞ്ഞു.

ഇതെല്ലം ഒരുപാടു കരുത്തു തങ്ങൾക്കു നൽകിയെന്ന് മകൻ ആരോമലും പറഞ്ഞു. ലാലേട്ടനും മമ്മുക്കയും പോലെയുള്ള മിക്കവരും തങ്ങളെ വിളിച്ചു ധൈര്യമായി ഇരിക്കുവാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമ ലോകത്തിന് മറ്റൊരു വലിയ നഷ്ടം കൂടി, അനുശോചനം അറിയിച്ചു താരങ്ങൾ
Next post ആടിലെ പരിഷ്‌കാരി; നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ വിയോഗം; കാരണമറഞ്ഞ് നടുങ്ങി നാട്ടുകാർ