ഞങ്ങളുടെ പുലിക്കുട്ടിക്കു പിറന്നാൾ ആശംസിച്ച് മഞ്ജുവും ഗീതുവും സംയുക്തയും

Read Time:5 Minute, 8 Second

ഞങ്ങളുടെ പുലിക്കുട്ടിക്കു പിറന്നാൾ ആശംസിച്ച് മഞ്ജുവും ഗീതുവും സംയുക്തയും

മലയാളികളുടെ പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. സിനിമകളിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ ഭാവനയും സോഷ്യൽമീഡിയയിൽ സജീവമാണ്. കന്നഡ സിനിമയിലെ നിർമ്മാതാവായ നവീനുമായുള്ള വിവാഹത്തെ തുടർന്നാണ് ഭാവന മലയാള സിനിമയിൽ സജീവമല്ലാതായത്. കന്നഡ സിനിമാലോകത്ത് സജീവമാണിപ്പോൾ ഭാവന.

മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക് ഇന്ന് പിറന്നാൾ ആണ്. കാർത്തികയായി മലയാള സിനിമയിലേക്ക് വലതുകാൽ വച്ചെത്തിയ താര സുന്ദരിക്ക് ഇന്ന് മുപ്പത്തിഅഞ്ചാം പിറന്നാൾ ആണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. പ്രായം കൂടുന്നതിനനുസരിച്ചു സൗന്ദര്യവും ഈ കലാകാരിക്ക് കൂടി വരികയാണെന്നാണ് പൊതുവെയുള്ള സംസാരം.

മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളായിട്ടാണ് ഭാവന 1986 ജൂൺ 6-ന് തൃശ്ശൂരിൽ ജനിക്കുന്നത്. ഒരു സഹോദരനാണ് താരത്തിനുള്ളത്. നിരവധി സുഹൃത്തുക്കളാണ് ഭാവനയ്ക്ക് പിറന്നാൾ ആശംസ പങ്ക് വച്ച് രംഗത്ത് വരുന്നത്.

മലയാളത്തിന്റെ പ്രിയനായിക ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. സുഹൃത്തുക്കളായ മഞ്ജു വാര്യർ, സംയുക്ത വർമ, ഗീതു മോഹൻദാസ് എന്നിവരാണ് ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. മൂവരും സമൂഹമാധ്യമങ്ങളിൽ താരത്തിനൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്.

‘ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ, എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു,’ എന്നാണ് മഞ്ജുവിന്റെ ജന്മദിനാശംസ. പോസ്റ്റിന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ 12,000ത്തിലേറെ പേരാണ് മഞ്ജുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരത്തോളം കമന്റുകളും വന്നുകഴിഞ്ഞു.

 

“ഒരു രാജ്ഞി ജനിക്കുന്നതല്ല, അവൾ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകൾ ഭാവ്സ്,” സംയുക്തവർമയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ചു. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ഇതിനോടകം തിളങ്ങിയ ഭാവന കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് ആരംഭം കുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

2002ൽ കമ്മൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്കെത്തുന്നത്. പതിനാറാം വയസ്സിൽ മലയാള സിനിമയിലെത്തിയ ഭാവനക്ക്, നമ്മളിന്റെ വിജയത്തിന് പിന്നാലെ നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചിരുന്നു. അതേ വർഷമിറങ്ങിയ തിളക്കം, ക്രോണിക് ബാച്ചിലർ, സി.ഐ.ഡി മൂസ എന്നീ ഹിറ്റ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി ഭാവന എത്തി നമ്മളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ഭാവന കരസ്ഥമാക്കി. ദൈവനാമത്തിൽ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള കേരള സർക്കാർ പുരസ്‌കാരവും ഭാവന നേടയിട്ടുണ്ട്.

2018 ജനുവരി 23നാണു കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം നടക്കുന്നത്. അതോടെ കന്നഡത്തിന്റെ മരുമകളായി ഭാവന. മലയാളത്തിലേക്ക് അടുത്തിടെയൊന്നും അഭിനയിക്കാൻ എത്താതിരുന്ന താരം വിവാഹശേഷവും അഭിനയ രംഗത്തേയ്ക്ക് എത്തി ശ്രദ്ധ നേടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡൽഹിയിലെ നേഴ്‌സുമാരോട് മലയാളം സംസാരിക്കരുതെന്ന് ഉത്തരവ്..പ്ര തി ഷേധം ഇരമ്പുന്നു
Next post അമ്മയെ പറ്റി ചോദിക്കുന്ന പിഞ്ചുമക്കളോട് ഉത്തരമില്ലാതെ വിതുമ്പി ജിജോഷ്.. വിങ്ങിപ്പൊട്ടി വീട്ടുകാർ