കിടിലൻ ഡബ്‌സ്മാ ഷുമായി ബിന്ദു പണിക്കർ കുടുംബസമേതം എത്തി… വൈറൽ ആയി വീഡിയോ … വീഡിയോ കാണാം

Read Time:5 Minute, 29 Second

കിടിലൻ ഡബ്‌സ്മാ ഷുമായി ബിന്ദു പണിക്കർ കുടുംബസമേതം എത്തി… വൈറൽ ആയി വീഡിയോ … വീഡിയോ കാണാം

ശ്രീകൃഷ്‌ണപുരത്തു നക്ഷത്ര തിളക്കം എന്ന സിനിമക്കും അതിലെ കഥാപാത്രം ഇന്ദുമതിക്കും ഇന്നും ഒട്ടേറെ ആരാധകർ ഉണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിലും നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് പത്താം ക്‌ളാസ്സുകാരി ഇന്ദുമതിയും അവരുടെ ഇംഗ്ലീഷ് ഭ്രമവും. നടി ബിന്ദു പണിക്കരാണ് ഇ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചു സിനിമ പ്രേക്ഷകരുടെ മനസിയിൽ ഇടം നേടിയത്.

1998 ൽ പുറത്തിറങ്ങിയ ഇ സിനിമ സംവിധാനം ചെയ്തത് രാജസേനൻ ആണ്. ചിത്രത്തിൽ ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരാണ് നായക വേഷങ്ങൾ ചെയ്തത്. KPAC ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ എന്നിവർക്ക് പുറമെ തെന്നിന്ത്യൻ താരം നഗ്മയും പ്രധാന വേഷത്തിൽ എത്തി.

ശാന്തിപുരം എന്ന വീട്ടിലെ അധ്യാപകനായ മുൻഷി പരമു പിള്ളയുടെ നാലു ആൺ മക്കളും, അതി വിവാഹിതരായ മൂന്നു ആൺ മക്കളും അവരുടെ ഭാര്യമാരും തന്നെ ആണ് ഇ സിനിമയിലെ മുഖ്യ ആകർഷണം. ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഗോപ കുമാർ എന്ന മെഡിക്കൽ റെപ്പിന്റെ ഭാര്യ വേഷമായിരുന്നു ബിന്ദു പണിക്കർ ഇ ചിത്രത്തിൽ അവതരിപ്പിച്ചത്.

വിദ്യാഭ്യാസം കുറവെങ്കിലും ഇന്ദുമതി കിട്ടുന്ന അവസരങ്ങളിലെല്ലാം ഇംഗ്ലീഷ് പറയും. അത് ശരിയായ ഇംഗ്ലീഷ് അല്ല താനും. ഇതാണ് ഇ സിനിമയുടെ മർമ്മ പ്രധാനമായ നർമ്മ മുഹർത്തങ്ങൾ സമ്മാനിച്ചതും, എന്നാൽ ഇപ്പോൾ ബിന്ദുവിന്റെ നർമ്മ പ്രധാനമായ ആ ഡയലോഗുകൾ ഒന്നുക്കൂടെ ഇവർ അവതരിപ്പിക്കുകയാണ് ഇവിടെ. ഭർത്താവ് സായ്‌കുമാറും മകൾ അരുന്ധതി എന്ന കല്യാണിയുമാണ് വിഡിയോയിൽ. അരുന്ധതി തന്റെ ഇൻസ്റ്റാഗ്രാംമിലാണ് ഇ വീഡിയോ പോസ്റ്റ് ചെയ്തത്.

ടെലിവിഷൻ ചാനലുകളിൽ എല്ലാം ഇ സിനിമ വന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാറുളളത്. ഡബ്‌സ്മാഷ്, ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഈ കഥാപാത്രങ്ങളെ അനുകരിച്ച് പലരും മുൻപ് സോഷ്യൽ മീഡിയയിൽ പല വട്ടം എത്തിയിരുന്നു. മിക്കപ്പോഴും ഇൻസ്റ്റഗ്രാം റീൽസിലും സിനിമയിൽ ബിന്ദു പണിക്കർ അവതരിപ്പിച്ച ഇന്ദുമതി എന്ന കഥാപാത്രത്തെ അനുകരിച്ച് ആളുകൾ എത്താറുണ്ട്.

എന്നാൽ ഇപ്പോൾ ഇന്ദുമതിയായി വീണ്ടും ബിന്ദു പണിക്കർ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇത്തവണ മകൾ കല്യാണി പങ്കുവെച്ച റീൽസിലാണ് ബിന്ദു പണിക്കർ തന്റെ കുടുംബത്തിനൊപ്പം ഇന്ദുമതിയായി വീണ്ടും, സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇന്ദുമതി ഇപ്പോഴും ചെറുപ്പമാണ് എന്ന ക്യാപ്ഷനിലാണ് കല്യാണി അച്ഛനും അമ്മയ്ക്കുമൊപ്പമുളള പുതിയ റീൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ചെയ്ത ഇ വിഡിയോയിൽ ഇന്ദുമതിയായി ഇത്തവണയും പേക്ഷകരെയും ചിരിപ്പിക്കുന്നുണ്ട് ബിന്ദു പണിക്കർ. ഒപ്പം സായികുമാറും കല്യാണിയും വീഡിയോയിൽ മിന്നി തിളങ്ങുന്നുണ്ട്. താര കുടുംബത്തിന്റെ പുതിയ വീഡിയോ ഒട്ടനവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. മുൻപ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താര പുത്രിയാണ് കല്യാണി.

ടിക്ക് ടോക്ക് അപ്ലിക്കേഷൻ പോയതോടെ ഡാൻസ് വീഡിയോകളും മറ്റുമായി മകൾ കല്യാണി ഇൻസ്റ്റഗ്രാമിലും വളരെ ആക്ടീവായിരുന്നു. ഇടയ്ക്ക് കൂട്ടുകാരികൾക്കു ഒപ്പം ഉള്ള നൃത്ത വീഡിയോകളും പങ്കുവെച്ചിരുന്നു താരം. മുൻപ് മഞ്ജു വാര്യർ കോളേജിലെത്തിയ സമയത്ത് നടിക്കൊപ്പം കല്യാണി കളിച്ച ഡാൻസ് വലിയ രീതിയിൽ തന്നെ തരംഗമായിരുന്നു. കല്യാണിക്കും കൂട്ടുകാരികൾക്കു ഒപ്പം ആയിരുന്നു അന്ന് മഞ്ജു ചുവടുവെച്ചത്. അതേസമയം സിനിമയിൽ ഇപ്പോഴും സജീവമാണ് സായികുമാറും ബിന്ദു പണിക്കരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലാലേട്ടനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകൾ വൈറലാകുന്നു
Next post സന്തോഷ് ജോഗിയുടെ വിയോഗത്തിന് ശേഷം ഭാര്യയുടെ ജീവിതം ഇങ്ങനെ