നാലു വർഷത്തെ നീണ്ടകാല പ്രണയം സഫലമായി ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം

Read Time:6 Minute, 39 Second

നാലു വർഷത്തെ നീണ്ടകാല പ്രണയം സഫലമായി ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുർഗയുടെ അച്ഛൻ. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ പ്രണയത്തെക്കുറിച്ച് ദുർഗ്ഗ വെളിപ്പെടുത്തിയിരുന്നു. തന്റെ ഭാവിവരനൊപ്പമുള ചിത്രങ്ങൾ പലപ്പോഴും ദുർഗ്ഗ പങ്കുവച്ചിട്ടുണ്ട്. ദുർഗ്ഗ കൃഷ്ണ വിവാഹിതയായിരിക്കയാണ് നാല് വർഷത്തെ പ്രണയം വിവാഹത്തിലെത്തിയിരിക്കുകയാണ്. നടി ദുർഗ്ഗ കൃഷ്ണയും നിർമ്മാതാവ് അർജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. അതിസുന്ദരിയായിട്ടാണ് നടി വിവാഹവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെഡ് ചില്ലി നിറത്തിലുള്ള സാരിയാണ് നടി അണിഞ്ഞത്. ഗുരുവായൂര് വെച്ചായിരുന്നു വിവാഹം നടന്നത്. തുടർന്നുള്ള ജീവിതത്തിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങി അർജ്ജുനും ദുർഗ്ഗയും.


അർജ്ജുൻ ധരിച്ചിരുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടുമായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി കെ എസ് ആണ് ദുർഗ്ഗയെ ഒരുക്കിയത്. ദുർഗ്ഗയുടെയും അർജ്ജുന്റെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിമാനത്തിലൂടെ തുടങ്ങി പ്രേതം2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു ദുർഗ കാഴ്ച വെച്ചത്. മോഹൻലാൽ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം.

നടിക്ക് വിവാഹാശംസകൾ അറിയിക്കുകയാണ് താരങ്ങളും ആരാധകരും. കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നൽകിയത്. യുവസിനിമാ നിർമാതാവാണ് അർജുൻ. ഇതിനു മുമ്പും അർജുനുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ്ഗ കൃഷ്ണയുടേത്. മോഹൻലാൽ ചിത്രം റാം ആണ് നടിയുടെ പുതിയ പ്രോജക്ട്.പ്രണയം തുറന്നു പറഞ്ഞ് നടി ദുർഗകൃഷ്ണ. സമൂഹമാധ്യമങ്ങളിൽ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കാമുകന്റെ പേര് നടി വെളിപ്പെടുത്തിയത്.

അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുർഗ്ഗ മറുപടി നൽകുന്നു. അർജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നൽകിയത്. യുവസിനിമാ നിർമാതാവാണ് അർജുൻ. ഇതിനു മുമ്പും അർജുനുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ദുർഗ്ഗ കൃഷ്ണ.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. നാടൻ ലുക്കിൽ പൃഥ്വിരാജിന്റെ നായികയായി സിനിമയിലേക്ക് എത്തിയ ആളാണ് ദുർഗ്ഗ. വിമാനം എന്ന ചിത്രത്തിലൂടെ മനസ്സിലിടം നേടിയ താരം പ്രേതം 2 ലൗ ആക്ഷൻ ഡ്രാമ, റാം എന്നീ ചിത്രങ്ങളിൽ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സ്വന്തം ശരീരത്തിൽ ടാറ്റു കുത്തുന്ന വീഡിയോ പങ്കുവച്ചിരിക്കയാണ് താരം. തന്റെ പുറത്താണ് താരം ടാറ്റൂ ചെയ്തത്.

വെയർ യുവർ ഹാർട്ട് ഓൺ യുവർ സ്‌കിൻ എന്ന ക്യാപ്ഷനോടെയാണ് ദുർഗ്ഗ വീഡിയോ പങ്കുവച്ചത്. ടാറ്റു ചെയ്തവർക്കുളള നന്ദിയും താരം പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ ടാറ്റു ചെയ്തു. ഏറ്റവുമധികം കാത്തിരുന്ന വീഡിയോ ടാറ്റൂ ചിത്രങ്ങൾക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കു വച്ച താരം ടാറ്റൂ ചെയ്തവർക്കുള്ള നന്ദിയും അറിയിച്ചു.കുറച്ച് നാളുകൾക്ക് മുൻപാണ് തന്റെ മോഡേൺ ലുക്കിലുളള ചിത്രങ്ങൾ പങ്കുവച്ച് ദുർഗ്ഗ ശ്രദ്ധ നേടുന്നത്. ഇപ്പോൾ പുറത്ത് ചെയ്ത താരത്തിന്റെ ടാറ്റുവും ഏറെ ശ്രദ്ധ നേടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത്രയും മനോഹര സമ്മാനം എനിക്ക് സമ്മാനിച്ചതിൽ പൂർണിമക്ക് നന്ദി, കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
Next post മൂന്നാം ക്‌ളാസുകാരന് എതിരെ സൈക്കിൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു കേസ്, സംഭവം അറിഞ്ഞപ്പോൾ പോലീസ് ചെയ്‌തത്