എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച് സിനിമ നടിയായ ഗേളി ആന്റോ എന്ന് നടി ഗോപിക

Read Time:5 Minute, 1 Second

എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച് സിനിമ നടിയായ ഗേളി ആന്റോ എന്ന് നടി ഗോപിക

മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ് ഗോപിക. പ്രേക്ഷകർക്ക് എല്ലാവർക്കും നടി ഗോപികയോട് ഒരു പ്രത്യേക സ്‌നേഹവും ഒരിഷ്ടവുമുണ്ട്. പ്രേക്ഷകരുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് ഗോപികയെ കാണുന്നത്. മലയാള സിനിമയിലെ ഒരു നടിയാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്താണ് താരം ജനിച്ചത്. അച്ഛന്റെ പേര് ആന്റൊ ഫ്രാൻസിസ് എന്നും അമ്മയുടെ പേര് ഡെസ്സി ആന്റോ എന്നുമാണ്.

ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം. 2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി ജോലി ചെയ്തിരുന്ന അജിലേഷ്നെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഗോപികക്ക് ഇപ്പോൾ രണ്ടു മക്കൾ ആണ് ഉള്ളത്. അമ്മി, ഐഡൻ എന്നാണ് മക്കളുടെ പേരുകൾ. ഭാര്യ അത്രയ്ക്ക് പോരാ എന്ന ചിത്രത്തിലൂടെ താരം തിരിച്ചു വന്നിരുന്നു. ഇപ്പോൾ താരം ഓസ്‌ട്രേലിയയിലിലാണ് താമസം.

 

ഗോപികയുടെ രണ്ടാമത്തെ ചിത്രം ഫോർ ദി പീപ്പിൾ ഒരു വാൻ ഹിറ്റ് ചിത്രമായിരുന്നു. ഇ ചിത്രം പല ഇന്ത്യൻ ഭാഷകളിലും മൊഴി മാറ്റം നടത്തിട്ടുമുണ്ട്. പ്രശസ്ത സംവിധായകൻ ജയരാജന് ഇ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നടൻ ഭരത് നായകനായ ഇ ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം കേരളത്തിൽ വമ്പൻ ഹിറ്റ് തന്നെ ആയിരുന്നു. ഇ ചിത്രത്തിലൂടെ ഗോപിക മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പ്രശസ്ത തമിഴ് സംവിധായന്റെ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലും ഗോപിക ലീഡ് റോളിൽ അഭിനയിച്ചു. ഇ ചിത്രവും വമ്പൻ വിജയമായിരുന്നു.

സഹോദരിയുടെ പേര് ഗ്ലിനി എന്നാണ്. ഒല്ലൂർ സെ.റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂർത്തീകരിച്ചത്. കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാള ചലച്ചിത്ര വേദിയിൽ എത്തിച്ചേരുകയും ആയിരുന്നു.

 

സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആറോളം അവാർഡുകൾ നേടിയ നടിയാണ് താരം. അഭിനയം കൂടാതെ നടി നല്ലൊരു നിർത്തകി കൂടി ആണ്. ഒരിക്കലും ഒരു സിനിമ നടി ആവുക എന്ന ലക്ഷ്യം തനിക് ഉണ്ടായിരുന്നില്ല എന്ന് ഗോപിക ഒരിക്കൽ പറയുക ഉണ്ടായി. അവരുടെ ചിത്രങ്ങൾക്ക് എല്ലാം അവർ തന്നെ ആണ് ശബ്ദം കൊടുക്കുന്നത് എന്ന പ്രതേകതയും അവർക്ക് ഉണ്ട്.

പ്രേക്ഷകർക്ക് എല്ലാവർക്കും നടി ഗോപികയോട് ഒരു പ്രത്യേക സ്‌നേഹവും ഒരിഷ്ടവുമുണ്ട്. പ്രേക്ഷകരുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് ഗോപികയെ കാണുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ഗോപിക ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത്.

സിനിമയിലേക്ക് തിരിച്ച് വരില്ല എന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഒത്തിരി ഓഫറുകൾ വന്നിരുന്നു. സത്യത്തിൽ തനിക്ക് അത്ഭുതം തോന്നിയെന്ന് ഗോപിക പറയുന്നു. പ്രേക്ഷകരെ പോലെ തന്നെയാണ് മകളും ഞാൻ ഇനി സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് അവൾക്കും അറിയേണ്ടത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപിക സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗർഭണികൾ മരണവീട്ടിൽ പോകരുത് എന്ന് പഴമക്കാർ പറയുന്നതിന്റെ പുറകിലെ കാരണം എന്താണെന്നു അറിയാമോ?
Next post നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെയും ആരോഗ്യത്തെ പറ്റിയും നടി സീമ ജി നായർ