നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും

Read Time:5 Minute, 7 Second

നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി തിളങ്ങി നിന്ന നടിയാണ് ജലജ. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും മാറി കുടുംബിനിയായ കഴിയുകയായിരുന്നു നടി. മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഭാഗമായ ക്ലാസിക് ചിത്രങ്ങളിലെല്ലാം തന്നെ അഭിനയിച്ചുകൊണ്ട് താരം മുൻകാലങ്ങളിൽ പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു.

കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ

ഉൾക്കടൽ, യവനിക, ശാലിനി എന്റെ കൂട്ടുകാരി, പടയോട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളായിരുന്നു താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. സിനിമാമേഖലയിൽ താരം 15 വർഷം മാത്രമേ സജീവമായിട്ടുള്ളൂ. നീണ്ട 26 വർഷങ്ങൾക്കു ശേഷമാണ് താരം വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ആലപ്പുഴ ജില്ലയിലെ തകഴിയിൽ ശ്രീ വാസുദേവൻ പിള്ളയുടെയും ശ്രീമതി സരസ്വതി അമ്മയുടെയും പുത്രിയായി മലേഷ്യയിൽ ജനിച്ചു.അച്ഛൻ അവിടെ സൈമാസ് കോളേജിൽ പ്രൊഫസറായിരുന്നു.

ജലജയ്ക്ക് എട്ടു വയസ്സുള്ളപ്പോൾ അവർ തകഴിയിൽ മടങ്ങിയെത്തി. അതിനുശേഷമുള്ള സ്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ സ്കൂളിൽ ആയിരുന്നു നടത്തിയത്. പത്താംക്ലാസ് കഴിഞ്ഞ് കഴിഞ്ഞപ്പോൾ അവർ താമസം ആലപ്പുഴയിലേക്ക് മാറ്റുകയും ചെയ്തു. ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലായിരുന്നു കലാലയ വിദ്യാഭ്യാസം താരം പൂർത്തിയാക്കിയത്.

മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

ചെറിയ അളവിൽ നൃത്തം അഭ്യസിച്ചിരുന്ന ജലജ ശ്രദ്ധേയനായ അഭിനേതാവായിരുന്നു.ഒരു കലാകാരിയായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഫാസിലിന്റെ സാലഫഞ്ജിക എന്ന നാടകത്തിൽ അഭിനയിച്ചു.1978- ൽ ജി അരവിന്ദൻ തമ്പ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. താരത്തിന്റെ സിനിമ കരിയറിൽ തന്നെ ആരാധകർ എന്നും ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് യവനികയിലെ രോഹിണി.

ജലജയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ജി അരവിന്ദൻന്റെ ‘തമ്പ് ‘ എന്ന ചിത്രത്തിലൂടെയായിരുന്നു. ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, എലിപ്പത്തായം, ചില്ല് കാര്യംനിസ്സാരം, കരിയിലക്കാറ്റുപോലെ തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ച താരം മലയാളികൾക്ക് എന്നും ഓർത്തിരിക്കുന്ന ഒരു നായിക കൂടി ആണ്.മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലിനിൻ രാജേന്ദ്രൻ ചിത്രം വേനലിലൂടെ ജലജ നേടിയിട്ടുണ്ട്.

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

തുടർന്ന് നിരവധി പുരസ്കാരങ്ങൾക്ക് താരം ഇന്നും അർഹയായിട്ടുണ്ട്. 1993 സെപ്റ്റംബർ മൂന്നിന് പ്രകാശ് നായരുമായി താരം വിവാഹിതയാകുകയും പിന്നാലെ ബഹ്‌റൈൻനിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു താരo. ദേവി എന്നൊരു മകൾ കൂടി ജലജയ്ക്ക് ഇന്നുണ്ട്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക് ‘ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകരുടെ ഇടയിലേക്ക് സജീവമാകുന്നത്.

മാലിക്കിൽ ഫഹദിന്റെ അമ്മയായാണ് ജലജ അഭിനയിക്കുന്നത്. ജലജയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മാലിക്കിൽ ജലജക്കൊപ്പം മകൾ ദേവിയും അഭിനയിച്ചിട്ടുണ്ട്. വീണ്ടും അഭിനയമേഖലയിൽ സജീവമാകുകയാണ് ജലജ.

മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം
Next post യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു