കാവേരിയാണ് എന്നെ ഉപേക്ഷിച്ചു പോയത്, തിരിച്ചു വരവിനായി കാത്തിരിക്കുന്നു; പൊട്ടിക്കരഞ്ഞ് കൊണ്ട് മുൻഭർത്താവ് സൂര്യകിരൺ.

Read Time:4 Minute, 47 Second

കാവേരിയാണ് എന്നെ ഉപേക്ഷിച്ചു പോയത്, തിരിച്ചു വരവിനായി കാത്തിരിക്കുന്നു; പൊട്ടിക്കരഞ്ഞ് കൊണ്ട് മുൻഭർത്താവ് സൂര്യകിരൺ.

ബാലതാരമായി വന്ന് ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് കാവേരി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി മാറി കാവേരി. 1986ൽ അമ്മാനം കിളി എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു കാവേരിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ബാലതാരമായി ഏതാണ് കാവേരിക്ക് അവസരമുണ്ടായി. 96ൽ ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി മികച്ച ഒരു തുടക്കവും കാവേരിക്ക് ലഭിച്ചു.

വെള്ളിത്തിരയിൽ മിന്നി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു കാവേരിയുടെ വിവാഹം. 2010 ലാണ് പ്രശസ്ത തെലുങ്ക് സംവിധായകനായ സൂര്യ കിരണുമായി കാവേരിയുടെ വിവാഹം നടക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത്.

എന്നാൽ ആ ബന്ധം ഏറെ നാൾ നീണ്ടു പോയില്ല. അധികം വൈകാതെ തന്നെ ഇരുവരും വിവാഹം ബന്ധം വേർപെടുത്തി എന്ന വാർത്തയും പ്രേക്ഷകർ കേട്ടു. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ മൂലം ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം വേർപ്പെടുത്തുക ആയിരുന്നു.

തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയും സൂര്യ കിരണും 2010 ൽ വിവാഹിതരാവുന്നത് . നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ. ഏതാണ്ട് 200 ലധികം സിനിമകളിൽ ബാലതാരമായി സൂര്യ കിരൺ വേഷമിട്ടിട്ടുണ്ട്.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങി നിന്ന കാവേരി വിവാഹത്തോടെ ഒരു ചെറിയ ഇടവേള എടുക്കുകയും തിരികെ എത്തിയപ്പോൾ കരിയർ തുടർന്ന് കൊണ്ടു പോകാൻ പാടുപെട്ടു. പിന്നീട് പഴയ നിലയിലേക്കെത്താൻ നടിക്കായില്ല. കാവേരി തന്റെ ഇഷ്ട്ട പ്രകാരം ആണ് വിവാഹ ബന്ധം വേർപെടുത്തിയത് എന്നും താൻ ഇപ്പോഴും അവരെ സ്നേഹിക്കുന്നു എന്നും ആരോപിച്ചു സൂര്യ കിരൺ പിന്നീട് എത്തിയിരുന്നു. തന്റെ ഒപ്പം ജീവിക്കാൻ അവൾക്കു സാധിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ബന്ധം വേർപെടുത്താൻ താൻ സമ്മതിക്കുക ആയിരുന്നെന്നും താരം ആരോപിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തെലുങ്കിൽ മത്സരാർത്ഥി ആയി സൂര്യ കിരൺ എത്തിയിരുന്നു. എന്നാൽ അധിക നാൾ അവിടെ പിടിച്ചു നില്ക്കാൻ കഴിയാതെ വന്ന സൂര്യ കിരൺ ആദ്യ വാരം തന്നെ ബിഗ് ബോസ്സിൽ നിന്നും പുറത്തായി. അതിനു ശേഷം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ കഥ സൂര്യ കിരൺ തുറന്നു പറയുന്നത്. മുൻപ് വിവാഹ ബന്ധം വേർപെടുത്തി എന്ന് വാർത്ത വന്നിരുന്നെങ്കിലും ഇരുവരും അതിൽ പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ തന്റെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കുറിച്ച് തുറന്നു പറയുകയാണ് സംവിധാകൻ സൂര്യ കിരൺ. വർഷങ്ങളായി തങ്ങൾ ഇരുവരും വേർപിരിഞ്ഞു കഴിയുക ആണെന്നും തൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു എന്നും സൂര്യ കിരൺ പറയുന്നു. കാവേരി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് തൻ ഇപ്പോഴും ജീവിക്കുന്നത് എന്നും പൊട്ടിക്കരഞ്ഞു കൊണ്ട്‌ അദ്ദേഹം തുറന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് ഞങ്ങടെ സ്വന്തം കുഞ്ഞു രാജകുമാരി, കുഞ്ഞിന്റെ ചിത്രം പങ്കു വെച്ചു പേർളി മാണി ആശംസകൾ ചൊരിഞ്ഞു ആരാധകരും താരലോകവും
Next post രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്ക് ഒന്നും അറിയാത്തതുകൊണ്ട്; ധർമ്മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്