ഒടുവിൽ സഹികെട്ട് പൊട്ടിത്തെറിച്ച് പ്രിയ നടി ലക്ഷ്മിപ്രിയ

Read Time:5 Minute, 37 Second

ഒടുവിൽ സഹികെട്ട് പൊട്ടിത്തെറിച്ച് പ്രിയ നടി ലക്ഷ്മിപ്രിയ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിലവിൽ ബിഗ് സ്‌ക്രീനിൽ സജീവമല്ലെങ്കിലും, സ്റ്റാർ മാജിക്കിൽ എന്ന ടെലിവിഷൻ ഷോയിലൂടെ ലക്ഷ്മി പ്രിയ മിനി സ്ക്രീൻ രംഗത്ത് റൈറ സാന്നിധ്യമാണ്. ഭർത്താവ് ജയേഷിനും മകൾ മദൻകിക്കു ഒപ്പമുള്ള മിക്ക വിശേഷങ്ങളും ലക്ഷി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

ഇസ്ലാം മതത്തിൽ നിന്നും മാറി ഹിന്ദു മത വിശ്വാസി ആയി ജീവിക്കുന്ന വ്യക്തി കൂടിയാണ് ലക്ഷ്മി പ്രിയ. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ ഒരു പാട് വിമർശനങ്ങളും എട്ടു വാങ്ങിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം ലക്ഷ്മി പങ്കു വെച്ച ഒരു കുടുംബ ചിത്രത്തിനെതിരെ വിമർശനവുമായി ഒരു കൂട്ടർ രംഗത്ത് എത്തിരുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് താരം. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ്.

കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീർക്കേണ്ടതും ഫേക്ക് id കളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണം.

മതേതര ഇന്ത്യയിൽ ആർക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നൽകാൻ ഒരു ജയേഷേ ഉണ്ടായുള്ളൂ ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല 18കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ ജീവിയ്ക്കുന്നു എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആടിനെ മേയ്ക്കാൻ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാൻ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും?

ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മ വിശ്വാസി ആയി ജീവിക്കുന്നത്.ഞാൻ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാർട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. BJPഅനുഭവം ഉണ്ട് അതും ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്ട്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാം. നിങ്ങൾ പറയുന്ന പ്രകാരം ആണെങ്കിൽ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ?

ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടി ഉണ്ട്? ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്ക് ൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാൻ മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ഞാൻ ശ്രമിച്ചിട്ടില്ല.

BJP അധ്യക്ഷൻ കുഴൽ പണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ നോക്കിക്കൊള്ളും.എന്റെ ഫേസ്ബുക് page എന്റെ മാത്രം Page ആണ് ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങൾക്ക് ധൈര്യമായി Unഫോളോ ചെയ്യാം. മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെ Page വരരുത് നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും. നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസം. അതിൽ ഞാൻ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാൻ വരരൂത്. ഇങ്ങനെ ആയിരുന്നു താരത്തിന്റെ ഫേസ്ബുക് കുറിപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജ ക്ലബ് ഹൗസ് ഐഡി നിർമ്മിച്ച സൂരജിന്റെ മാപ്പിന് മറുപടിയുമായി പൃഥ്വിരാജ്
Next post 92 കിലോ ഭാരം കുറച്ചു.. മിസ്സിസ് കേരള.. എല്ലാം നേടിയത് വിവാഹത്തിനുശേഷം, ഇത് മറ്റുള്ളവരുടെ പരിഹാസത്തിനുള്ള മറുപടി