വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക

Read Time:7 Minute, 1 Second

വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക

അന്ന് തന്റെ സിനിമ ജീവിതത്തിലെ 20 വർഷങ്ങൾ പൂർത്തിയാക്കിയ നായിക ജീവിത വഴിയിലേക്ക് ഒന്ന് നോക്കി പല കുറി സിനിമയോട് ഗുഡ്ബൈ പറഞ്ഞു പോയിട്ടും താൻ സിനിമയിലേക്ക് തന്നെ എത്തിയിരിക്കുന്നു. നീണ്ട ഇരുപത് വർഷങ്ങൾ. നൂറ് സിനിമകൾ. ഒട്ടും സംതൃപ്തമായ യാത്ര . ജീവിതവഴിയിൽ ഇന്ന് വലിയ കെട്ടുപാടുകളില്ല.

ചികിത്സ പി ഴവ് സംഭവിച്ചിട്ടില്ല; ആഗ്രഹിച്ച ഭംഗിയിലുളള ലൈംഗിക അവയവം ലഭിച്ചില്ല; അനന്യയുടെ മ ര ണ ത്തിൽ വിശദീകരണവുമായി റിനൈ മെഡിസിറ്റി

തന്റെ തീരുമാനങ്ങൾ തന്റെത് മാത്രമാകുന്ന അവസ്ഥ. അങ്ങനെ അവൾ ഒരിക്കൽ സമൂഹത്തെ ഭയന്ന് മാറ്റി വച്ച ആ തീരുമാനം തന്നെ ആദ്യം നടപ്പിലാക്കി. തല മൊട്ടയടിച്ചു. ബാക്കി വെച്ച ഒരു വഴിപാട് നടത്തിയത് പോലെ. ശേഷം ഒറ്റയ്ക്കൊരു യാത്ര നേപ്പാളിലേക്ക്. ആദ്യദിവസം ഒരുനേരത്തെ ഹോട്ടൽ മുറി മാത്രം ബുക്ക് ചെയ്തു. ബാക്കിയെല്ലാം എന്തും എഴുതാൻ തയ്യാറാക്കി ഒഴിച്ചിട്ട പുസ്തകതാളു പോലെ പോലെ ശൂന്യം.

രണ്ടുമാസത്തെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയെ നോക്കി നമ്മൾ ഒരിറ്റ് അതിശയത്തോടെ പറഞ്ഞു. ലെന ഒന്നു കൂടി ചെറുപ്പമായി ഇരിക്കുന്നു. മനോഹരമായിരിക്കുന്നു. അതേ വേറിട്ട ജീവിത കാഴ്ചപ്പാടുകൾ കൊണ്ട് നിലപാടുകൾ കൊണ്ട്. ഡിവോഴ്സിനു ശേഷം പൂർവ്വ ഭർത്താവിനോട് സൗഹൃദം കാത്തു കൊണ്ടൊക്കെ ലെന വ്യത്യസ്തയാണ്. ആ വേറിട്ട ജീവിതവഴികൾ അറിയാം. അഥവാ ലെനയുടെ ജീവിത കഥ കേൾക്കാം.

1981 മാർച്ച് 18ന് തൃശ്ശൂർ ജില്ലയിൽ എം. ടി മോഹൻകുമാർ ടീന ദമ്പതികളുടെ മകളായി ആണ് ലെനയുടെ ജനനം. അത്യാവശ്യം നല്ല പഠിപ്പിസ്റ്റ് ആയ കലാ പ്രവർത്തനങ്ങളിലും മികവുറ്റൊരു വിദ്യാർത്ഥി. അങ്ങനെയാണ് ലെന സ്വയം നോക്കി ക്കാണുന്നത്. ആ കലാജീവിതം തന്നെയാണ് ലെനയെ സിനിമയിലെത്തിച്ചത്. ഒരിക്കൽ തന്റെ സിനിമക്കായി ഒരു വിദ്യാർത്ഥിയെ തേടി ജയരാജ് ലെനയുടെ സ്കൂളിലെത്തി.

പുതിയ നി യ ന്ത്ര ണങ്ങൾ പ്രഖ്യാപിച്ചു സ്കൂളുകൾ തുറക്കാം ICMR ഒപ്പം സമ്മാൻ നിധി 6000 ശ്രദ്ധിക്കണം

അദ്ധ്യാപകൻ, നാടകങ്ങളിൽ ഒക്കെ തൽപരനായ സമർഥയായ വിദ്യാർത്ഥിയെ സംവിധായകന് പരിച്ചയപ്പെടുത്തി. 1998 കാലം. ലെനയ്ക്ക് അന്ന് 16 വയസ്സ് പ്രായം. അങ്ങനെ ലെന മലയാള സിനിമയിലേക്ക് കാലെടുത്തു വച്ചു. സ്നേഹം എന്ന ചിത്രത്തിലെ അമ്മുവായി അരങ്ങേറ്റം കുറിച്ച ശേഷം ജയരാജിന്റെ സിനിമ കണ്ട ഒരു കൂട്ടം പ്രതിഭകളുടെ കോളുകൾ ലെനയെ തേടിവന്നു. കരുണം,എം ടി വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി, സിബി മലയിലിന്റെ ദേവദൂതൻ, ഇന്ദ്രിയം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം തുടങ്ങിയ മികച്ച സംവിധായകർക്കൊപ്പം അവസരങ്ങൾ.

പക്ഷേ കൗമാരക്കാരി അസ്വസ്ഥയായിരുന്നു. പല ചോദ്യങ്ങളാണ് മനസ്സിൽ. സിനിമ, പേര്, പ്രശസ്തി ഇത് എന്റെ സ്വാഭാവിക ജീവിതത്തെ തകർത്ത് കളയുമോ? എന്ന ചിന്തയ്ക്ക് എണ്ണ പകരും വിധം ചുറ്റും നിന്ന് സമൂഹം അവൾക്ക് നേരെ വിരൽ ചൂണ്ടി.സിനിമ അത്ര നല്ലതൊന്നുമല്ല.വെടിപ്പ് ഒന്നുമല്ല. കേട്ടത് മുഴുവൻ നെഗറ്റീവ് ആയപ്പോൾ പഠനം ഒന്നിനുവേണ്ടിയും മുടക്കാൻ തയ്യാറല്ല എന്ന് വിദ്യാർത്ഥി തീരുമാനിച്ചു.

പഠിക്കുക ജോലി നേടുക അതുതന്നെ ജീവിതവഴി. സൈക്കോളജി മെയിൻ എടുത്തു. എന്നാൽ സൈക്കോളജിയോട് ഭ്രമം കയറിയ ലെന പറഞ്ഞു. ഇതാണ് എന്റെ കരിയർ. രണ്ടാംഭാവം എന്ന സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ശേഷം നല്ല നല്ല കഥാപാത്രങ്ങളോട് നോ പറഞ്ഞ ലെന സിനിമ താൻ സിനിമ താൻ വിടുക യാണെന്ന് പറഞ്ഞു.

മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്

മലയാളസിനിമയ്ക്ക് വലിയ നായികമാരെ സംഭാവന ചെയ്ത കഥാപാത്രങ്ങൾ പോലും താൻ ഒരിക്കൽ നോ പറഞ്ഞ് കടന്നു പോയതാണെന്ന് ലെന ഓർക്കുന്നു. അന്നേവരെ അഭിനയിച്ച് സമ്പാദിച്ച പണം കൊണ്ട് ക്ലിനിക്കൽ സൈക്കോളജിയിൽ പീജി ചെയ്യാൻ ബോംബെയ്ക്ക് വണ്ടികയറി.

പഠനം കഴിഞ്ഞ് അമിത ആവേശത്തിൽ മുംബൈ ജെ. ജെ ഹോസ്പിറ്റലിൽ ഇന്റൻഷിപ്പിന് കയറിയ സമയം. പുസ്തകങ്ങളിൽ പഠിച്ചതിൽ വിപരീതമാണ് മനുഷ്യമനസ്സെന്ന് ആശുപത്രി ചുവരിനുള്ളിൽ ഒരു കൂട്ടം ചോദ്യാവലിയിലൂടെ നിർണയിക്കപ്പെടേണ്ടതല്ല മനസിന്റെ വ്യാധികൾ എന്ന ചിന്ത അവരെ അസ്വസ്ഥയാക്കി.

ഒരു പടി വരെ മുന്നോട്ടുപോകാൻ വയ്യ എന്നുറപ്പിച്ച വേളയിലാണ് ആ ഫോൺ കോൾ ലെനയെ തേടിയെത്തിയത്. കൂട്ടെന്ന സിനിമയിൽ നായിക ആവാമോ. നൂറുവട്ടം സമ്മതമെന്ന് പറഞ്ഞ് അവർ യെസ് മൂളി. ആശുപത്രി ചുമരുകളോട് മനുഷ്യമനസ്സിന്റെ രോഗനിർണയത്തോടും എന്നേക്കുമായി ഗുഡ്ബൈ പറഞ്ഞു.

കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്
Next post ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …