ഭർത്താവിനോടൊപ്പം വിവാഹ ശേഷം തനിക്ക് ഉണ്ടായ സന്തോഷം പങ്ക് വെച്ച് നടി മിയ

Read Time:4 Minute, 23 Second

ഭർത്താവിനോടൊപ്പം വിവാഹ ശേഷം തനിക്ക് ഉണ്ടായ സന്തോഷം പങ്ക് വെച്ച് നടി മിയ

ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിൽ കൂടി മലയാള സിനിമയിലേക്ക് വന്ന നടിയാണ് മിയ ജോർജ്. 2010ൽ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിൽ കൂടെയാണ് മലയാള സിനിമയിൽ ആരംഭം കുറിച്ചത്. അതിന് ശേഷം നിരവധി മലയാള സിനിമയിൽ മിയ നടിയായിട്ട് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുഗ് സിനിമയിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിയയുടെ യഥാർത്ഥ പേര് ജിമി ജോർജ് എന്നായിരുന്നു. താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നപ്പോൾ മിയ എന്ന നാമം സ്വീകരിച്ചത്.

മിയയുടേതായി നാലിൽ കൂടുതൽ ചിത്രങ്ങളാണ് ഇനി റിലീസിനായി ഒരുങ്ങുന്നുണ്ട്. ഇവ എല്ലാം വിവാഹത്തിന് മുമ്പ് അഭിനയിച്ച ചിത്രങ്ങളാണ്. ഇതിന്റെ എല്ലാം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതെ ഉള്ളു. മിയയുടെ വിവാഹം 2020 സെപ്റ്റംബറിൽ ആണ് നടന്നത്. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പാണ് വരൻ.

എറണാകുളം സെൻറ്​ മേരീസ് ബസിലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ പങ്കെടുത്തത്​. ലോക്ഡൗൺ നാളുകളിലായിരുന്നു വിവാഹ നിശ്ചയവും മനഃസമ്മതവും. ബിസിനസ്മാനായ അശ്വിനെയാണ് മിയ വിവാഹം കഴിച്ചത് കഴിഞ്ഞ കൊല്ലത്തെ ലോക്ക്ഡൗണിന്റെ ഇടയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം അത് കൊണ്ട് തന്നെ വളരെ ലളിതമായിട്ടാണ് മിയയുടെ വിവാഹം നടന്നത് തന്നെ

മാട്രിമോണിൽ കൂടിയാണ് ഇരുവരും ആദ്യമായിട്ട് കാണുന്നത്. പിന്നീട് വീട്ടുകാർ ഈ വിവാഹം നടത്തുകയായിരുന്നു ലോക് ഡൗണിന്റെ ഇടയിൽ വിവാഹം നടന്നത് കൊണ്ട് ഹണി മൂണിന് പോകാൻ കഴിഞ്ഞിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിൽ സ്റ്റാർ മാജിക്ക് എന്ന ഷോയിൽ പങ്ക് എടുത്തപ്പോൾ വ്യക്തമാക്കിരുന്നു.

വിവാഹം കഴിഞ്ഞ ശേഷവും മിയ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും അശ്വിൻ പറയുനത്. വിവാഹത്തിന് മുമ്പ് എല്ലായിടങ്ങളിലും തൻറെ മമ്മി കൂടെ ഉണ്ടാവും എന്നും താരം വ്യക്തമാക്കിരുന്നു. വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും കുക്കിംഗ് ഒന്നും ചെയ്‌ത്‌ തുടങ്ങിട്ടില്ലെന്ന് മിയ പറഞ്ഞിരുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ഭർത്താവ് അശ്വിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് തൻറെ പുതിയ സന്തോഷത്തെ പറ്റി കുറിക്കുക ഉണ്ടായി മിയയുടെ കുറിപ്പ് ഇങ്ങനെ ” കഴിഞ്ഞ വർഷം ഇതേ ദിവസം രാവിലെ ഞങ്ങൾ കണ്ടുമുട്ടി. ഈ വർഷം മുഴുവൻ എനിക്ക് എങ്ങനെയായിരുന്നുവെന്ന് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല .

ഈ മഹത്തായ വർഷത്തിന് സർവ്വശക്തന് നന്ദി, ഒപ്പം കൂടുതൽ കാര്യങ്ങൾക്കായി എൻറെ ഭർത്താവിനോടൊപ്പം മുന്നോട്ട് നോക്കുന്നു സന്തോഷകരമായ ഞങ്ങളുടെ ഒരു കൊല്ലം ” ഇതായിരുന്നു നടി മിയ കുറിച്ചത് മിയക്ക് ആശംസ അറിയിച്ച് നടി ഭാമയും നടി ശിവദയും എത്തിയിരുന്നു. കൂടാതെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്ക് ഒന്നും അറിയാത്തതുകൊണ്ട്; ധർമ്മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്
Next post മലയാളി തനിമയിൽ, സാരിയിൽ അതിസുന്ദരിയായി അനു സിത്താര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകകൂട്ടം