മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയനടി പത്മപ്രിയയുടെ ഇപ്പോളത്തെ അവസ്ഥ…

Read Time:9 Minute, 7 Second

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയനടി പത്മപ്രിയയുടെ ഇപ്പോളത്തെ അവസ്ഥ…

മലായാളി സിനിമ പ്രേക്ഷകരുടെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് പത്മപ്രിയ. നാടൻ കഥാപാത്രങ്ങളും മോഡേൺ വേഷങ്ങളും പത്മപ്രിയയുടെ കൈകളിൽ ഭദ്രമാണ് എന്ന് തന്നെ പറയാം. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. തെലുങ്കിലൂടെ അഭിയരംഗത്ത് ചുവട് വെച്ച താത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം,ശ്രീനിവാസൻ എന്നിവർക്കൊപ്പം മികച്ച വേഷത്തിൽ തിളങ്ങാൻ പത്മപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ എത്തിയിട്ട് 11 വർഷത്തിലേറേയായി. ഇത്രയും നാൾ സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് ചില്ലറ കാര്യമല്ലെന്നാണ് പത്മ പ്രിയ പറയുന്നത്. അഭിനയത്തോടും മോഡലിങ്ങിനോടും ഉളള അടങ്ങാത്ത അഭിനിവേശമാണ് താരത്തെ വെളളിത്തിരയിലേക്ക് എത്തിച്ചത്. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്തയിരുന്നു താരം സിനിമയോട് ഇടവേള പറഞ്ഞ് പോയത്.

1983 ൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ഡൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലാണ്. പിതാവ് ഒരു സൈനിക ഉദ്യോഗസ്‌ഥനായിരുന്നു. ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, തെലുഗു എന്നി ഭാഷകളിൽ അഭിനയിക്കുന്ന ഒരു ചലച്ചിത്ര താരമാണ് പത്മപ്രിയ ജാനകിരാമൻ. പത്മപ്രിയ ആദ്യ കാലങ്ങളിൽ ബാംഗ്ലൂർ, ഗുഡ്ഗാവ് എന്നിവടങ്ങളിൽ ഒരു കോൺസൾട്ടന്റായി ജോലി നോക്കിരുന്നു.

ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യ ബ്രഹ്മ വി എസ് രാമമൂർത്തിയാണ്. 1990 ൽ ദൂരദർശനുവേണ്ടി നൃത്തം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം തെലുഗു ഭാഷയിൽ നിന്നായിരുന്നു. ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചത് മലയാളം ചിത്രങ്ങളിൽ ആയിരുന്നു. 12 നവംബർ 2014 ജാസ്മിൻ ഷാ എന്ന ഗുജറാത്ത്‌ സ്വദേശിയെയാണ് വിവാഹം ചെയ്തത്.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും 2009 ൽ പ്രത്യേക ജൂറി പുരസ്‌ക്കാരവും പഴശ്ശിരാജാ, കുട്ടിസ്രാങ്ക്, പൊക്കിഷം എന്നീ ചിത്രങ്ങൾക്ക് ലഭിച്ചു. കേരള ചലച്ചിത്ര പുരസ്‌കാരം, മികച്ച രണ്ടാമത്തെ നടി പുരസ്ക്കാരം എന്നിവ കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ ലഭിച്ചു. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം പഴശ്ശിരാജാ ചിത്രത്തിലൂടെ വാങ്ങി കൂട്ടിയ നടിയാണ് പദ്മപ്രിയ. മലയാള സിനിമയിൽ സജീവമായിരുന്ന കാലത്താണ് പദ്മപ്രിയ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്.

MBA കഴിഞ്ഞു ബിസിനെസ്സ് കൺസൾറ്റൻറ് ആയി ജോലി നോക്കുമ്പോൾ ആയിരുന്നു മലയാള സിനിമയിൽ നിന്നും അവസരം ലഭിക്കുന്നത്. അതും പ്രശസ്ത സംവിധായകൻ ബ്ലെസ്സിയുടെ ആദ്യ ചിത്രത്തിൽ. മമ്മൂട്ടിയുടെ ഭാര്യയായി, രണ്ടു കുട്ടികളുടെ അമ്മയായി ആയിട്ടാണ് ആയിരുന്നു വേഷം. നല്ല സിനിമ കളഞ്ഞിട്ടു സിനിമക്ക് പിന്നാലെ പോകണോ എന്ന് മാതാപിതാക്കൾ ചോദിച്ചത്. എന്നാൽ ജീവിതത്തിൽ സ്വാതന്ത്രം ചെറുപ്പം മുതൽ തന്നെ അച്ഛൻ നൽകിരുന്നു. എന്റെ സന്തോഷത്തിനു എതിരായി ആരും ഒന്നും തന്നെ പറഞ്ഞിട്ടില്ലായിരുന്നു. ‘അമ്മ വേഷത്തിലൂടെ സിനിമയിൽ എത്തിയത് കാരണം പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളെ തരാൻ എല്ലാവരും മടി കാണിച്ചു.

മിനി സ്കേർട് അണിഞ്ഞുകൊണ്ടു അഭിനയിക്കുവാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുറെയധികം നല്ല സിനിമകൾ ചെയ്തു. മലയാളത്തിൽ പ്രേക്ഷകർ മികച്ച പിന്തുണ ആണ് നല്കിരുന്നത്. ഹനിക്കു എല്ലാം തന്നത് സിനിമ ആയിരുന്നു എന്ന് പദ്മപ്രിയ പറഞ്ഞിട്ടുണ്ടായിരുന്നു. സിനിമ മോഹം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പഠിപ്പ് തന്റെ രക്തത്തിൽ ഉണ്ടായിരുന്നു. പഠിക്കാനുള്ള ആഗ്രഹം വീണ്ടും തലപൊക്കുക ആയിരുന്നു എന്ന് താരം പറഞ്ഞിരുന്നു.

ന്യൂയോർക് യൂണിവേഴ്സിറ്റിയിൽ സോഷ്യൽ എന്റർപ്രെനേർഷിപിൽ സ്കോളർഷിപ് ലഭിച്ചതോടെ അങ്ങോട്ടേക്ക് പോയി. അതായിരുന്നു ജീവിതം മാറ്റി മറിച്ചതൊക്കെ. അങ്ങനെയാണ് സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തതിന്റെ പുറകിലുള്ള കാര്യം. എവിടെയാണോ അവിടെ സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പദ്മപ്രിയയുടെ പോളിസി. ബാക്കിയൊക്കെ മറ്റൊരു മുറിയിൽ പൂട്ടി വക്കാം.

തന്റെ വിവാഹത്തെ കുറിച്ചും പദ്മപ്രിയ പിന്നീടൊരിക്കൽ പറഞ്ഞിരുന്നു. അമേരിക്കയിൽ താരത്തെ കാത്തിരുന്ന മറ്റൊരു സർപ്രൈസ് ആയിരുന്നു ജാസ്മിൻ ഷാ. 2014 നവംബർ 12 നു മുംബൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നുള്ളു. ജാസ്മിൻ ഷാ കൊളമ്പിയ യൂണിവേഴ്സിറ്റിയിലും പദ്മപ്രിയ ന്യൂയോർക് യൂണിവേഴ്സിറ്റിയിലും മാസ്റ്റേഴ്സിനു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. കോർപറേറ്റ് മേഖലയിൽ നിന്നാണ് ജാസ്മിൻ ഷാ സാമൂഹിക വികസന രംഗത്തേക്ക് വന്നത്.

വിവാഹം തന്റെ ജീവതത്തെ കുറച്ചുകൂടി ലളിതമാക്കുകയായിരുന്നു എന്ന് തരാം തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരും പറയുക വിവാഹത്തോടെ ഉത്തരവാദിത്വവും കൂടുക എന്നാണ്, പക്ഷെ തനിക്കു ഉത്തരവാദിത്വങ്ങൾ കുറഞ്ഞു എന്നാണ് തരാം പറഞ്ഞത്. അച്ഛനും അമ്മയ്ക്കും പുറമെ ഒരാൾ കൂടി തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നാണ് താരം പറഞ്ഞത്. ഒരുമിച്ചാണ് യാത്ര ചെയ്യുന്നതും, ഒരുമിച്ചാണ് പാചകം ചെയ്യുന്നത് വായിക്കുന്നതുമെല്ലാം. രണ്ടുപേർക്കും അവരുടേതായ തിരക്കുകൾ ഉണ്ട്. കല്യാണം എന്നത് വളരെ മനോഹരമായ സംഗതി ആണെന്ന് പദ്മപ്രിയ ഒരിക്കൽ പറഞ്ഞിരുന്നു.

താൻ സോഷ്യൽ മീഡിയയിൽ അധിക സമയം ചെലവിടാറില്ല. ന്യൂയോർക്കിൽ പോയതിൽ പിന്നെ താൻ കേരളത്തിലെ വിശേഷങ്ങൾ കൂടുതൽ അറിയാറില്ല. കേരളം സ്വന്തം നാടുപോലെ ആണെന്ന് പദ്മപ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്. കാഴ്ച്ചയിലൂടെ സിനിമയിൽ എത്തിയ പദ്മപ്രിയ ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലൂടെ 48 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ ആണ് പദ്മപ്രിയ തിരിച്ചു വരവ് നടത്തിയത്. ദേശീയ പുരസ്‌ക്കാര ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരവും ഇ ചിത്രത്തിന് ലഭിച്ചു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബീഡി വലിക്കാൻ സമ്മതിക്കാത്ത പാറാവുകാരി പോലീസിനെ നോക്കി അരിസ്റ്റോ സുരേഷ് പറഞ്ഞത് കേട്ടോ
Next post പതിനൊന്ന് സർജറികൾ കഴിഞ്ഞു അതിജീവനത്തിന്റെ വലിയൊരു മാതൃകയാണവൾ; ശരണ്യയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടു സീമ