നടി ശരണ്യ ശശിയുടെ ജീവിതവും എല്ലാമറിഞ്ഞ് അവളെ കെട്ടിയ ഭർത്താവിനെയും കുറിച്ച് അമ്മ കണ്ണീരോടെ പറഞ്ഞ കാര്യങ്ങൾ ..

Read Time:5 Minute, 11 Second

നടി ശരണ്യ ശശിയുടെ ജീവിതവും എല്ലാമറിഞ്ഞ് അവളെ കെട്ടിയ ഭർത്താവിനെയും കുറിച്ച് അമ്മ കണ്ണീരോടെ പറഞ്ഞ കാര്യങ്ങൾ ..

മലയാളികളുടെ പ്രിയ താരമാണ് ശരണ്യ ശശി. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചു മുന്നേറുകയാണ് ശരണ്യ ഇപ്പോൾ. നിരന്തരമായി ട്യൂമർ ബാധിച്ച ശരണ്യയെ സഹായിക്കുവാൻ, മലയാളികൾ ഒറ്റകെട്ടായി രംഗത്ത് വന്നിരുന്നു. അടുത്തിടെയാണ് ട്യൂമറിന്റെ പ്രതിസന്ധികളോട് പടവെട്ടിയിരുന്ന ശരണ്യക്ക് നട്ടെലിലും ട്യൂമർ കണ്ടെത്തിയത്. ഇതിനു പിന്നാലെ റേഡിയേഷാനും തുടങ്ങി. എന്നാൽ അതിനൊപ്പം കോ വിഡ് കൂടെ ബാധിച്ചു ശരണ്യ ഗുരുതരാവസ്ഥയിൽ ആണെന്ന് സൂചിപ്പിച്ചു നടി സീമ ജി നായർ എത്തിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ജീവിതത്തെ കുറിച്ചും മകളുടെ ആരോഗ്യ അവസ്ഥയെ കുറിച്ചും പറഞ്ഞു ശരണ്യയുടെ ‘അമ്മ രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ കുറിച്ച് പറഞ്ഞ ‘അമ്മ ശരണ്യയുടെ ഭർത്താവിനെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ശരണ്യയുടെ അസുഖം എല്ലാം പുറത്തു അറിഞ്ഞ വേളയിൽ രോഗ കിടക്കയിൽ ഉപേക്ഷിച്ചു പോയ മുൻ ഭർത്താവിനെ പറ്റി സോഷ്യൽ മീഡിയ രംഗത്ത് എത്തിരുന്നു.

ശരണ്യയുമായി വിവാഹ മോചനം നേടിയ ആദ്യഭർത്താവ് അടുത്തിടെയാണ് മറ്റൊരു വിവാഹം ചെയ്തത്. ഇപ്പോൾ ശരണ്യയുടെ വിവാഹത്തെയും ജീവിതത്തെയും പറ്റിയാണ് ‘അമ്മ മനസ്സ് തുറക്കുന്നത്. എട്ടു വർഷമായി എന്റെ മകൾ ശരണ്യ വേദന തിന്നു കൊണ്ടിരിക്കുകയാണ്. ട്യൂമർ രൂപപ്പെടുന്നത് മുതൽ അടുത്ത ഓപ്പറേഷൻ കഴിഞ്ഞു വേദന മാറുമ്പോളേക്കും, ഒൻപത്തേയോ പത്തോ മാസങ്ങൾ എടുക്കും. പിന്നെ ഒന്നോ രണ്ടോ മാസം ചെറിയ ഒരു ആശ്വാസം.

ഇപ്പോൾ എന്നും വേദന തന്നെയാണ്. മൂന്ന് വർഷ കാലമാണ് ശരണ്യ അഭിനയത്തിൽ സജീവമായിരുന്നത്. സീരിയലുകളിലും സിനിമകളിലും വേഷമിട്ടു. ഒരു സിനിമയിൽ മുഴുനീളൻ റോളിലും എത്തുകയുണ്ടായി. തമിഴിലും അരങ്ങേറ്റം നടത്തി. ഓരോ പേയ്മെന്റ് കിട്ടുമ്പോൾ ആദ്യം വാടക, അടുത്ത് അനുജന്റെയും അനുജത്തിയുടെയും പഠനം. അതിനുള്ള പണം മാറ്റി വക്കും. ഇതിനിടയിൽ ഒരു കാർ ലോൺ എടുത്തു വാങ്ങി എങ്കിലും,തിരിച്ചടക്കാൻ കാശ് ഇല്ലാതെ ആയി. പിന്നെ എന്താണ് ഉണ്ടാവുക എന്ന് അറിയാമല്ലോ, 2011 ൽ ഉണ്ടായ തലവേദന ചികിത്സിക്കാൻ പണം ഇല്ലാതെയാണ് ആദ്യം ഒരു വർഷം കാര്യം ആക്കാതെ ഇരുന്നത്. എല്ലാത്തിനുള്ള പണം മാറ്റി വച്ച് കഴിഞ്ഞാണ് പിന്നെ കാര്യമായി ഒന്നും തന്നെ കാണില്ല. എന്നാലും ബന്ധുക്കളുടെ വീട്ടിലെ ഏതൊരാവശ്യത്തിനും ശരണ്യ ഓടി എത്താറുണ്ട്.

2012 ലാണ് ശരണ്യക്ക് ആദ്യമായി ഇ അസുഖം തുടങ്ങുന്നത്. തുടർന്ന് ശസ്തക്രിയ നടത്തി ഭേദമായി ശരണ്യ അഭിനയത്തിലേക്ക് സജീവമായി. ഇതിനിടയിൽ എറണാകുളത്തു നിന്ന് ഒരു ആലോചന വന്നു. തുടർന്ന് വിവാഹം കഴിഞ്ഞു. എല്ലാം നന്നായി ആയി എന്ന് കരുതി ഇരിക്കുമ്പോഴാണ് വിധി അതിന്റെ ക്രൂരത പുറത്തു കാണിക്കുന്നത്. അടുത്ത വർഷത്തെ ഓണം ആയപ്പോഴേക്കും വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നു . പിന്നെ എട്ടു വർഷമായി എന്റെ മകൾ വേദന തിന്നു കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും .

ശരണ്യ ഒരു അസുഖക്കാരി ആണ് എന്ന് അറിഞ്ഞിട്ടും, സ്വീകരിക്കാൻ തയ്യറായ ബിനുവിനോടും അദ്ദേഹത്തിന്റെ മനസ്സിനോടും കുടുംബത്തോടും നന്ദി മാത്രമാണ് പറയാൻ ഉള്ളത്. ചില യൂ ട്യൂബ് ചാനലുകൾ പറയുംപോലെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങൾ പറയില്ല. കാരണം ജീവിതം അങ്ങനെയാണ്. നമ്മുടെ ദോഷകാലത്താണ് മറ്റൊരാൾക്ക് നമ്മളെ തേച്ചിടാൻ തോന്നുന്നത്. നമ്മുടെ നല്ല കാലം ആണെങ്കിൽ നമ്മെ ആരെങ്കിലും തേച്ചിട്ടുപോയാൽ നമ്മൾക്ക് അത് വലിയ അപരാധമായി തോന്നുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ
Next post സൗദിയിൽ മലയാളി നേഴ്സുമാർക്ക് സംഭവിച്ചത് കണ്ടോ? ഞെട്ടിത്തരിച്ച് മലയാളി സമൂഹം