ഇത് സുരഭി ലക്ഷ്മി തന്നെയോ, വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ ലോകം

Read Time:4 Minute, 49 Second

ഇത് സുരഭി ലക്ഷ്മി തന്നെയോ, വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ ലോകം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത് നടിയുടെ പുതിയ വർക്കൗട്ട് ചിത്രങ്ങളാണ്. ശരീരഭാരം കുറച്ചുള്ള നടിയുടെ ചിത്രങ്ങൾ വൻ ഹിറ്റ് ആയിരിക്കുകയാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാൻ പിന്തുടർന്നാണ് സുരഭി ശരീര ഭാരം കുറച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ പേഴ്‌സണൽ ട്രെയ്‌നർ ആണ് തന്നെ ഈ ഉറച്ച തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്.

ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. ഇത്രയേറെ പരാമർശം നേടിയ നടിയുടെ കുറച്ചു കാലത്തെ ഇടവേള ആളുകളുടെ ഇടയിൽ ചർച്ച തന്നെയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സെലിബ്രിറ്റികളുടെ വർക്കൗട്ട് വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ആരാധകർ ആവേശത്തോടെയാണ് പ്രിയതാരങ്ങളുടെ വർക്കൗട്ട്, മേക്കോവർ ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കാറ്. നടി സുരഭി ലക്ഷ്മിയും ജിനേഷ്യത്തിലെ തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ്.

സുരഭിയുടെ വാക്കുകൾ ഇങ്ങനെ,

ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു. എന്നാൽ വർക്കൗട്ട് തുടങ്ങിയതിന് ശേഷം മുടങ്ങി പോകൽ ആയിരുന്നു പതിവ്. ദുൽഖർ ചിത്രം കുറുപ്പിന്റെ ഷൂട്ടിംഗിന് പോയപ്പോൾ, ദുൽഖറിന്റെ പേഴ്‌സണൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശങ്ങളാണ് ശരീരം ഹെൽത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

കുറുപ്പിന്റെ ഷൂട്ടിംഗിന് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും വർക്കൗട്ട് മുടങ്ങി. ലോക്ഡൗൺ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ക്ഡൗണിന് ശേഷം ജിമ്മുകൾ തുറക്കാത്ത സാഹചര്യം ആയതിനാൽ ആദ്യം വീട്ടിൽ ആയിരുന്നു ട്രെയിനിംഗ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ വർക്കൗട്ട് തുടരുകയായിരുന്നു.

വർക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വർക്കൗട്ട് മുടങ്ങിയിരുന്നു. എന്നാൽ സമയം കിട്ടുമ്പോളൊക്കെ ജിമ്മിൽ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വർക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയിൽ, ജ്വാലാമുഖി എന്നീ ചിത്രങ്ങളും ഷൂട്ടിങ് പൂർത്തിയായി ഉടൻറിലീസിനെത്തുന്ന ചിത്രങ്ങൾ ആണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 വയസേ ഉള്ളെങ്കിലും മുതിർന്നവരുടെ ചങ്കുറപ്പ്; ഈ മോൾ ചെയ്തത് കണ്ട് സല്യൂട്ടടിച്ച് കേരളക്കര
Next post മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ മണിയൻപിള്ള: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു;