
കുട്ടി ബസിൽ വച്ച് ഛർദ്ദിച്ചു, പിന്നീട് സംഭവിച്ചത് : ബോധമറ്റ് അമ്മ
കണ്മുന്നിൽ വെച്ച് മകൻ മരിച്ചു വീഴുന്നത് കാണുമ്പോൾ ഏതൊരു ഒരു അച്ഛനും അമ്മയ്ക്കും ഒരിക്കലും സഹിക്കില്ല. എന്നാൽ ഇപ്പോൾ പറയത്തക്ക അസുഖം ഒന്നും ഇല്ലാതിരുന്ന കുരുന്നു മകൻ സ്വന്തം കണ്മുന്നിൽ മരിച്ചു വീഴുന്നത് കണ്ടു ചങ്കു പൊട്ടിയ വേദനയിലാണ് കാളകെട്ടി തെക്കേ ചെരുവിൽ സന്തോഷ് സ്മിത ദമ്പതികൾ. കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ബസിൽ യാത്ര ചെയ്യുബോൾ ആദിത്യൻ എന്ന 12 വയസുകാരൻ മരണത്തിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു.
എല്ലാവരും നോക്കി നിൽക്കെ കൊച്ചു ആദിത്യൻ നിശബ്ദനായി മരണത്തിനു കീഴടങ്ങി. കാളകെട്ടി തെക്കേ ചെരുവിൽ സന്തോഷ് സ്മിതയുടെ മകൻ ആദിത്യനു വല്ലപ്പോഴും വയർ വേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പല ഡോക്ടറും മാറി മാറി പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തു എങ്കിലും കാര്യമായ രോഗ വിവരം ഒന്നും തന്നെ ലഭ്യമായില്ല. ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും അനിയൻ അദ്യത്തിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടി നിന്നും ബസ് കയറി അഞ്ചു കിലോ മീറ്റർ എത്തിയപ്പോഴേക്കും കുട്ടി ഛർദിച്ചു. പെട്ടന്ന് തന്നെ ബസ് ജീവനക്കർ ഓട്ടോ റെഡിയാക്കി ഹോസ്പിറ്റലിൽ എത്തും മുന്നേ കുരുന്നു ജീവനെ മരണം കവർന്നു.
ആദിത്യന് എടുത്തു പറയത്തക്ക രോഗം ഒന്നും ഉണ്ടായിരുന്നില്ല എന്നും സ്കാനിംഗ് റിപ്പോർട്ടിൽ നിസ്സാര പ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടർ ടി ൽ മാത്യു പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു.
കുട്ടിയുടെ മരണത്തെ തുടർന്ന് ബോധരഹിതയായ ‘അമ്മ സ്മിതയെ അതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് സി കെ എം സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആദിത്യൻ.