തന്റെ പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട യുവതി 26 ദിവസത്തിന് ശേഷം വീണ്ടും പ്രസവിച്ചു

Read Time:3 Minute, 19 Second

തന്റെ പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട യുവതി 26 ദിവസത്തിന് ശേഷം വീണ്ടും പ്രസവിച്ചു

ഏകദേശം ഒരു മാസം മുൻപ് കുഞ്ഞു ജനിക്കുമ്പോൾ ആരിഫ് സുല്ത്താന എന്ന 20 കാരിക്ക് അറിയില്ലായിരുന്നു തൻറെ വയറ്റിൽ ഇനിയും രണ്ടു കുഞ്ഞുങ്ങൾ കൂടി ഉണ്ടെന്ന കാര്യം…. ആദ്യ കുഞ്ഞു ജനിച്ച് ഏകദേശം 26 ദിവസങ്ങൾക്കു ശേഷം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിനു തന്നെ അൽഭുതം നല്കിരിക്കുകയാണ്, ബംഗ്ലാദേശ് സ്വദേശിനിയായ ആരിഫ. രണ്ടാമത്തെ ഗർഭപാത്രം ആശുപത്രി അധികൃതർ ശ്രദ്ധിക്കാതെ ഇരുന്നതിനെ തുടർന്നാണ് ആദ്യ പ്രസവത്തിനു ശേഷവും തൻറെ വയറ്റിലുള്ള ഇരട്ടക്കുട്ടികളെ ഒരു മാസം കൂടി ചുമക്കേണ്ടി വന്നത്. സാധാരണ പ്രസവത്തിലൂടെയാണ് ആരിഫ ആദ്യ കുട്ടിക്ക് ജന്മം നൽകുന്നത്.

മാസം തികയുന്നതിനു മുൻപ് ആയിരുന്നു ആദ്യത്തെ പ്രസവം. തുടർന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും താനിപ്പോഴും ഗർഭിണിയാണെന്ന വിവരം അവർക്ക് അറിയില്ലായിരുന്നു. 26 ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രസവ വേദന വന്നു ആശുപത്രിയിൽ എത്തിയപ്പോളാണ് രണ്ടു കുഞ്ഞുകുട്ടി വയറ്റിൽ ഉണ്ടെന്ന് ആരിഫയും ആശുപത്രി അധികൃതരും അറിയുന്നത്. പ്രശ്നങ്ങളൊന്നും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ആരിഫ പ്രസവിച്ചു.

ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും ആണ് . തന്റെ 30 വർഷത്തെ പ്രൊഫെഷണൽ കരിയറിൽ ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ചീഫ് ഡോക്ടർ ദിലീപ് റോയി പറയുന്നത്. എന്നാൽ സംഭവത്തിൽ ആദ്യപ്രസവം നടന്ന ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മൂന്നു കുട്ടികളും ഇപ്പോൾ ആരോഗ്യവാൻമാർ ആണ്.

almost one month ago, when the baby was born, Arif Sultana, a 20-year-old woman, she didn’t even know about she is having  two more babies in her stomach. Arifa, a Bangladeshi, has been a world wonder after giving birth to twins 26 days after the birth of her first child. The second womb was unattended by the hospital authorities and she had to carry twins in her stomach for another month after the first delivery. Arifa gives birth to the first child through normal delivery.

The first delivery was before the premature. She did not know that she was still pregnant when she left the hospital and returned home. Arifa and the hospital authorities learned that the two children were in the stomach when they were in the hospital after the delivery pain again 26 days later. Arifa gave birth to healthy babies without any problems. A boy and two girls. Chief Doctor Dilip Roy says that there has never been such an incident in thanga’s 30-year career. However, there is widespread protest against the hospital where the first delivery took place. All three children are healthy now.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോദി ഹിന്ദു മത വിശ്വാസിയാണ് ‘ശരണം വിളി’ കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് നല്ലോണം ചൊറിയുക എന്ന് സന്തോഷ് പണ്ഡിറ്റ്
Next post നടി മഞ്ജുവാരിയറുടെ മനസ്സിൽ കേറി പറ്റിയ ഈ കൊച്ചുമിടുക്കി ആരാണെന്ന് അറിയാമോ