രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി

Read Time:5 Minute, 23 Second

രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിങ് മോഡലിംഗ് എന്നിവിടങ്ങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്ക് എത്തിയത്. 2010 ൽ നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളുടെയും ഭാഗമായിരുന്നു.

നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

മോഡലായും ടെലിവിഷൻ അവതാരികയായും താരം തിളങ്ങിട്ടുണ്ട്. ബെൻ, ദൃശ്യം 2, ഒപ്പം, അഞ്ച് സുന്ദരികൾ, ലൈലാ ഓ ലൈലാ, കാവൽ, അണ്ണാത്തെ, ആറാട്ട് തുടങ്ങി സിനിമകളിൽ തന്റെ അഭിനയമികവ് തെളിയിക്കാൻ അഞ്ജലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമകളിലും ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായിട്ടായിരുന്നു അഭിനയത്തിലേയ്ക്ക് എത്തുന്നത്. മാനത്തെ വെളിത്തേര് എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നടിയയായി എത്തിയത്. തങ്ങളുടെ പുതിയ വിശേഷം അഞ്ജലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

2022 ൽ അജിത്ത് രാജുവുമായി വിവാഹം നടക്കുന്നത്. ഇദ്ദേഹം സഹസംവിധായകനാണ്. അജിത്തിന്റെയും അഞ്ജലിയുടെയും രണ്ടാം വിവാഹമാണിത്. സിനിമ സംവിധായകനും തിരക്കഥാകൃത്തും ആയ മനീഷ് ഉപാസന്നയെയാണ് അഞ്ജലി ആദ്യം വിവാഹം ചെയ്തത്. ഒരു മകളുണ്ട്. അഞ്ചു സുന്ദരികൾ സിനിമയിൽ ബാലതാരമായി അഭിനയിച്ചത്, അഞ്ജലിയുടെ മകൾ ആവണിയാണ്. പിരിഞ്ഞതിനു ശേഷമാണ്, 2022 ൽ അജിത്ത് രാജുവുമായി വിവാഹം നടക്കുന്നത്. ഇദ്ദേഹം സഹസംവിധായകനാണ്.

തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘ജീവിതങ്ങൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ പുതിയ അതിഥിയെ പോലെ’ ഒരു സ്വീറ്റ് ബേബി ഗേൾ, എല്ലാവരുടെയും അനുഗ്രഹങ്ങൾ വേണം എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞും ഭർത്താവ് അജിത്തിനും ഒപ്പമുള്ള ആശുത്രിയിൽ നിന്നുള്ള ചിത്രം പങ്കു വെച്ചാണ് ഈ സന്തോഷ വാർത്ത അഞ്ജലി ആരാധകരെ അറിയിച്ചത്.

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

പരസ്യ ചിത്രങ്ങളിൽ സംവിധായകനും തമിഴ് സിനിമകളിൽ സാഹസംവിധായകനുമാണ് അജിത്ത് രാജു. 125 ലധികം സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. നിരവധി മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിംമുകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന മ്യൂസിക് ആൽബത്തിലും താരം അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയിലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അവയിൽ ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം 2, കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മോഹൻലാൽ ചിത്രം ആറാട്ടിലാണ് ഒടുവിൽ വേഷമിട്ടത്.

മര ണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post മര ണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ
Next post നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ