കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ആ ലോട്ടറി തിരികെ നൽകണം എന്നു നാട്ടുകാരൻ

Read Time:4 Minute, 40 Second

കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ആ ലോട്ടറി തിരികെ നൽകണം എന്നു നാട്ടുകാരൻ

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ വിജയി കേരളക്കരയുടെ മുന്നിലേക്ക് എത്തിയത്. ഒന്നാം സമ്മാനം സ്വന്തമാക്കിയ അനൂപ് ഇപ്പോളും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോളിതാ കോടികൾ സമ്മാന തുകയായി ലഭിച്ച അനൂപിനെ തേടി ആരോപണങ്ങളുമായിട്ടാണ് നാട്ടുകാർ രംഗത്ത് എത്തിരിക്കുന്നത്.

ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ

രാത്രിപോലും അനൂപിന്റെ വീടിനു മുന്നിൽ ആളുകൾ തടിച്ചു കൂടി നിൽക്കുക ആണെന്നും, തങ്ങളുടെ ആവശ്യങ്ങൾ നിരത്തി ആളുകൾ പണം ചോദിക്കുക ആണെന്നുമാണ് അനൂപിന്റെ ഭാര്യ മായാ പറയുന്നത്. രാത്രിയിലാണ് അനൂപ് വീട്ടിലേക്കു വരുന്നത് പോലും; ആരും കാണാതെയാണ് വരുന്നത്. രാത്രിയിൽ പോലും ഈ ബുദ്ധിമുട്ടു വല്ലാതെ അനുഭവിക്കുന്നുണ്ട്.

ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം

നാട്ടുകാരിൽ ഒരാൾ പറഞ്ഞത്, അനൂപ് കയ്യിൽ കാശില്ലാത്ത ഒരാൾ ആയിരുന്നില്ലെന്നും കുടുക്ക പൊട്ടിച്ചാണ് ലോട്ടറി വാങ്ങുവാൻ പണം കണ്ടെത്തിയത് എന്ന് പറയുന്നതൊക്കെയും വെറും പച്ചകള്ളമാണ് എന്നാണ്. അവന്റെ അമ്മാവന്റെ കയ്യിൽ ധാരാളം പണമുണ്ട്. അവനു അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് നാട്ടുകാരിൽ ഒരാളുടെ വാക്കുകൾ.

അവൻ ലോട്ടറിയെയും സർക്കാരിനെയും വിമർശിച്ചവനാണ്. അവനു നാണം ഉണ്ടെങ്കിൽ ആ ലോട്ടറി തിരികെ കൊടുക്കുകയാണ് വേണ്ടത്. വീടിനു മുന്നിൽ സഹായം ചോദിച്ചു കത്ത് നിൽക്കുന്നവർ ഇപ്പോൾ ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ തുടങ്ങി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്

ബന്ധുവീട്ടിലും മറ്റുമായി മാറി നിൽക്കുക ആണെന്നുമിതുവരെ ആയിട്ടും തനിക്കു പണം ലഭിച്ചിട്ടില്ല എന്നും ഒന്ന് ഉറങ്ങിട്ടു കുറച്ചു ദിവസങ്ങളായി എന്നും കഴിഞ്ഞ ദിവസം അനൂപ് തുറന്നു പറഞ്ഞിരുന്നു. ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

വളരെ സന്തോഷത്തോടു കൂടിയാണ് ഈ വാർത്തയെ കുറിച്ച് പറഞ്ഞും തുറന്നു പറഞ്ഞതൊക്കെയും. എന്നാൽ ഇതുവരെ പണം കയ്യിൽ ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, വലിയൊരു തുക തന്നെയാണ് നികുതി ഇനത്തിൽ അനൂപിന് നൽകേണ്ടി വരുന്നതും. അതിനൊപ്പമാണ് ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളും അനൂപിന് ഏൽക്കേണ്ടതായി വരുന്നത്.

10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

പൂർണ്ണമായി താൻ എന്നതാണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരിക്കുകയാണെന്നാണ് അനൂപ് മാധ്യമങ്ങളോട് പറഞ്ഞത്. എനിക്ക് വീട്ടിലേക്കു പോകുവാൻ സാധിക്കുന്നില്ല. ഏതൊക്കെ സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത് എന്ന് മനസിലാകുന്നില്ല. നിരവധി ആളുകളാണ് ഫോണിലൂടെ വിളിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ വെറും രണ്ടു കോടി മുടക്കിയാൽ മതി എന്നും പറഞ്ഞു വിളിച്ചവർ പോലുമുണ്ട് ഇക്കൂട്ടത്തിൽ.

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
Next post സംഭവം നടന്നത് എറണാകുളത്ത് – പോലീസ് എത്തിയപ്പോൾ കണ്ട ആ കാഴ്ച