താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയെ കുറിച്ച് തുറന്നു പറഞ്ഞ് അനുക്കുട്ടി !

Read Time:5 Minute, 25 Second

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയെ കുറിച്ച് തുറന്നു പറഞ്ഞ് അനുക്കുട്ടി !

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരിപാടിയാണ് സ്റ്റാർ മാജിക്. ഇ പരിപാടിയിലൂടെ നിരവധി ആരാധ കൂട്ടാതെ സ്വന്തമാക്കിയ താരമാണ് അനുമോൾ. അനുവിന്റെ സ്വതസിദ്ധമായ മണ്ടത്തരങ്ങളും, കുസൃതിയും ഡാൻസുമെല്ലാം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തതാണ്.

നിരവധി ആരാധകർ ഉള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ് എന്ന പ്രത്യേകതയും ഉണ്ട്. അനു കുട്ടി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ, അതുകൊണ്ട് എല്ലായ്പ്പോഴും വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ അനു കുട്ടി പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ യുവ നായക നടനായ ഉണ്ണി മുകുന്ദനോടൊപ്പമുള്ള ഒരു ചിത്രമാണ് ആണ് സമൂഹമാധ്യമങ്ങൾ വഴി താരം പങ്കു വെച്ചത്.

” ഒരുപാട് സന്തോഷം തോന്നിയ നിമിഷം. കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും ആരാധന പാത്രമായ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ഉണ്ണിമുകുന്ദൻ . എല്ലാ പെൺകുട്ടികളെ പോലെ ഞാനും ആരാധിക്കുന്ന ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച മുഖം നമ്മുടെ സ്റ്റാർ മാജിക് ഷോയിൽ എന്റെ കണ്മുന്നിൽ എത്തിയ നിമിഷം, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം , ഉണ്ണിയേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞതിലേറെ ഒരു ഡാൻസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു .ഒരു ഫാൻ ഗേൾ മൊമെന്റ് എന്ന് തന്നെ പറയാം .” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

 

ഇതിനോടകം തന്നെ നിരവധി ആരാധകരാണ് ഇ ചിത്രം കണ്ടത്. നിരവധി കമന്റുകളും ഇതിനോടകം തന്നെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ചേട്ടനെ കല്യാണം ആലോചിയ്ക്കണോ എന്നയിരുന്നു അനു പങ്കുവെച്ച ചിത്രത്തിന് താഴെയായി ഒരു ആരാധകൻ കുറിച്ചത്. എന്തായാലും ചിത്രം വൈറൽ ആയി കഴിഞ്ഞു. സ്റ്റാർ മാജിക്കിന് പുറമെ നിരവധി മിനിസ്ക്രീൻ സീരിയലുകളിലും സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ സ്റ്റർമാജിക്കിലെ പോലെ മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു വ്യക്തിയല്ല അനു. വ്യക്തമായ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും ഉള്ള വ്യക്തി തന്നെയാണ്.

സ്റ്റാർ മാജിക്കിൽ ഇപ്പോഴും മണ്ടത്തരങ്ങൾ മാത്രം പറയുന്ന അനു ശരിയ്ക്കുള്ള ജീവിതത്തിലും അങ്ങനെ ആണോ എന്ന സംശയമാണ് പല ആളുകൾക്കും ഉള്ളത് . എന്നാൽ അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് അനു ഇപ്പോൾ . ശരിയ്ക്കുള്ള ജീവിതത്തിൽ താൻ അത്ര പൊട്ടി അല്ലെന്നാണ് അനു പറയുന്നത് .

സ്റ്റാർ മാജിക്കിൽ തങ്കച്ചനുമായി ചേർത്ത് പറയുന്നതെല്ലാം തമാശയാണെന്നും അതെല്ലാം ഷോയുടെ ഭാഗമാണെന്നും തങ്കച്ചനുമായി സഹോദരബന്ധം മാത്രമാണ് ഉള്ളതെന്നുമാണ് ആണ് പറയുന്നത് . നല്ലൊരു ഡാൻസറായ അനുവിനു ഐറ്റം ഡാൻസ് ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ ചെയ്യുമോ എന്നതിന് ഐറ്റം ഡാൻസ് ചെയ്യില്ലെന്നും അഭിനയത്തിന്റെ ഭാഗമായി ലിപ് കിസ് ചെയ്യില്ലെന്നും അനു പറയുന്നു .

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനമനസുകളിൽ കയറിക്കൂടിയ ഒരു താരമാണ് അനുമോൾ . നിരവധി സീരിയലുകളിലൂടെയും സിനിമയുടെയും അനു ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട് .എന്നാൽ പോലും സ്റ്റാർ മാജിക് അനുവിന് പ്രിയപ്പെട്ടതാണ് . ഇപ്പോഴും മണ്ടത്തരങ്ങൾ മാത്രം പറഞ്ഞ് ആളുകളെ കയ്യിലെടുക്കുന്ന അണുവിനെയാണ് സ്റ്റാർ മാജിക്കിൽ കാണുവാൻ സാധിയ്ക്കുന്നത് . ആ അനുവിനെ തന്നെയാണ് പ്രേക്ഷകർക്കും ഇഷ്ടം . നിരവധി ആരാധകരാണ് അനുവിന് ഉള്ളത് . ടിക് ടോക്കിലൂടെയും താരം ജനങ്ങളുടെ മനം കവർന്നിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു കൺഫെഷൻ റൂമിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷമി
Next post ഏ പടത്തിൽ നായകനായി അഭിനയിച്ചതോടെ തന്റെ കട്ട പ്രണയം പൊളിഞ്ഞു, നാട്ടുകാർ കല്ലെറിഞ്ഞു: വെളിപ്പെടുത്തലുമായി ഫിറോസ്