അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര

Read Time:4 Minute, 15 Second

അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര

വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും ആറ് വയസ്സുള്ള കൊച്ചുമകനും മര ണപ്പെട്ടത് നാടിന് തീരാത്ത നൊമ്പരമായി. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻ ശ്രീവിഹാറിൽ രാജേന്ദ്ര ബാബു , ഭാര്യ സന്ധ്യ , മകൾ സ്​നേഹയുടെ മകൻ സമർത്ഥ്​ എന്നിവരാണ്​ മരി ച്ചത്​.

തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ

രാജേന്ദ്രബാബുവിൻറെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക്​ 12.45ഓടെയായിരുന്നു അപകടം. വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ ആറാട്ടുപുഴ ബണ്ട് റോഡിലൂടെ പോകുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഒതുക്കുമ്പോൾ കാർ പുഴയിലേക്ക് തെന്നിമറിയുകയാണ് ഉണ്ടായത്.

കാർ കരയിലേക്ക് അടുപ്പിച്ച് കുടുങ്ങിയവരെ പുറത്തെടുക്കാൻ 20 മിനിറ്റ് എടുത്തു. ഇതിനുള്ളിൽ രാജേന്ദ്ര ബാബുവും സമർത്ഥും മ രിച്ചിരുന്നു. സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചതെന്ന്​ പറയുന്നു.

പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്

കൊല്ലം കുണ്ടറ പുനുക്കനൂർ സ്വദേശിയായ കീഴുട്ട് പുത്തൻവീട്ടിൽ രാജേന്ദ്ര ബാബു ആൻഡമാനിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും സന്ധ്യ അവിടെ അധ്യാപികയുമായിരുന്നു. രണ്ട് വർഷം മുമ്പ്​ സർവീസിൽ നിന്ന് വിരമിച്ച ശേഷം ചീരാച്ചി യശോറാം ഗാർഡനിൽ ഇവർ താമസമാക്കി.

മകൻ ശരത്ത് ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്​. മകൾ സ്‌നേഹക്ക്​ ബംഗളൂരുവിലാണ്​ ജോലി. സ്​നേഹയുടെ ഭർത്താവ്​ ശ്യാം ആദിത്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ​നേഹ – ശ്യാം ആദിത്യ ദമ്പതികളുടെ ഏക മകനാണ്​ മരണപ്പെട്ട സമർത്ഥ്.

റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്

മകളോടൊപ്പം ബംഗളൂരുവിലായിരുന്ന രാജേന്ദ്ര ബാബുവും സന്ധ്യയും രണ്ട്​ ദിവസം മുമ്പാണ്​ വിവാഹത്തിൽ പ​ങ്കെടുക്കാനായി ചീരാച്ചിയിൽ എത്തുന്നത്. സ്​നേഹ, അമ്മാവൻ ശശി മേനോനും അമ്മായി ഹേമക്കുമൊപ്പം മകൻ സമർത്ഥുമൊത്ത്​ ഞായറാഴ്ച എത്തുകയായിരുന്നു. തിങ്കളാഴ്ച വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് കാറുകളിലായാണ്​ ഇവർ ചീരാച്ചിയിൽ നിന്ന് പുറപ്പെടുന്നത്.

ആദ്യത്തെ കാറിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്നത്. പിന്നിലെ കാറിലാണ് ശശി മേനോനും ഹേമയും സ്‌നേഹയുമുണ്ടായിരുന്നത്​. മുന്നിലെ കാർ പുഴയിലേക്ക്​ വീണ്​ അധികം വൈകാതെ സ്​നേഹ സഞ്ചരിച്ച കാർ അവിടെയെത്തുകയായിരുന്നു. മ രിച്ചവരുടെ മൃ തദേഹങ്ങൾ ആക്ട്​സ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.

ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ
Next post നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?