സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് അറിഞ്ഞോ ?

Read Time:3 Minute, 57 Second

സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് അറിഞ്ഞോ ?

കൊച്ചി കോന്തുരുത്തി തേവര കായലിൽ തിങ്കളാഴ്ച വൈകുന്നേരം വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്ന് പേർ മരിച്ചു. പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം. കൂടെയുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു നെട്ടൂർ ബീന മൻസിൽ പെരിങ്ങോട്ടുപറമ്പ് നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്ന ഇരുപത്തിരണ്ടു വയസ്സ് , ആദിൽ പതിനെട്ടു വയസ്സ് കോന്തുരുത്തി മണലിൽ പോളിന്റെയും ഹണിയുടെയും മകൻ എബിൻ പോൾ ഇരുപതു വയസ്സ് എന്നിവരാണു മ രി ച്ചത്.

Also read : 21 വയസുകാരൻ യുവാവ് പട്ടാപകൽ ചെയ്തത് എന്തെന്ന് കണ്ടോ? അയ്യേ.. നാണംകെട്ട് വീട്ടുകാരും നാട്ടുകാരും

എബിന്റെ കൂട്ടുകാരനും കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് തദേവൂസിന്റെ മകനുമായ പ്രവീണാണു രക്ഷപ്പെട്ടത്. ആഷ്‌ന വീട്ടിൽ കേക്ക് നിർമിച്ചു നൽകാറുണ്ട്. രക്ഷപ്പെട്ട പ്രവീണിന്റെ സുഹൃത്തിനു വേണ്ടിയായിരുന്നു ജന്മദിന കേക്ക് നിർമിച്ചത്. കോന്തുരുത്തി തേവര കായലിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ആയിരുന്നു അ പകടം നടന്നത്.

കോന്തുരുത്തിയിൽ നിന്നു ഫൈബർ വള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. തുടർന്നു നാലു പേരും കൂടി കോന്തുരുത്തിയിലേക്കു വള്ളത്തിൽ പോകുകയായിരുന്നു. ബാർജുകൾ പോകുന്ന ദേശീയ ജലപാത 3ന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുൻപു വഞ്ചി മറിഞ്ഞു. നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂർ പടന്നക്കൽ പൗലോസ് എന്ന ഉണ്ണിയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് മരട് പിഎസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ നാഷനൽ കോളജിൽ ബിഎഡ് വിദ്യാർഥിനിയാണ് ആഷ്ന. സഹോദരൻ ആദിൽ തൃപ്പൂണിത്തുറ ഗവ. എച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥി. കളമശേരി സെന്റ് പോൾസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് എബിൻ. സഹോദരൻ: ആൽബിൻ. മുഴുവൻ ആളുകളെയും രക്ഷിക്കുവാൻ ആയില്ലലോ എന്ന സങ്കടമാണ് നെട്ടൂർ പടന്നക്കൽ പൗലോസിന്.

Also read : സംഭവം മാവേലിക്കരയിൽ; മോഷ്ടിച്ച ഫോണുമായി വീടെത്തിയ മകനെ കണ്ട് അമ്മ ചെയ്തത്; പോ ലീസും ഞെട്ടി

ജീപ്പ് ഡ്രൈവർ ആയിരുന്ന പൗലോസിന്റെ വീടിനടുത്തു ആയിരുന്നു അപകടം നടന്നത്. പ്രവീണിന്റെ കരക്ക്‌ എത്തിച്ചപ്പോളാണ് വള്ളത്തിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്ന കാര്യം അറിഞ്ഞത്. ഉടൻ തനെ പോ ലീ സിൽ അറിയിക്കുക ആയിരുന്നു. ആദ്യം കണ്ടെടുത്തത് അഷ്‌നയുടെ മൃ ത ദേഹം ആണ്. ഒന്നര മണിക്കൂറിനുള്ളിൽ എല്ലാ മൃ തദേ ഹങ്ങളും പുറത്തെടുത്തു.

Also read : എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ ഓൺലൈൻ ക്ലാസിനെതിരെ ഒരു വിദ്യാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Previous post എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ ഓൺലൈൻ ക്ലാസിനെതിരെ ഒരു വിദ്യാർത്ഥി
Next post കൂട്ടുകാർ ചെയ്തത് കണ്ടോ, അവർക്കു അത് തമാശ, എന്നാൽ ആദിത്യന് അത് ജീവൻ, സംഭവിച്ചത്