മാറിടത്തെ പറ്റിയുള്ള അശ്ളീല കമന്റിന് ചുട്ട മറുപടി !! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളിൽ മാത്രം!.

Read Time:7 Minute, 54 Second

മാറിടത്തെ പറ്റിയുള്ള അശ്ളീല കമന്റിന് ചുട്ട മറുപടി !! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളിൽ മാത്രം!.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി ഇതിനോടകം കൈയ്യടി നേടിയിട്ടുണ്ട്. ഇതിനു പിന്നാലെ ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. ചക്കപ്പഴം പരമ്പരയിൽ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.

അവതാരിക എന്ന നിലയിലും ആർ ജെ എന്ന നിലയിലും ഏറെ ശ്രദ്ധേയയായ ഒരാളാണ് അശ്വതി ശ്രീകാന്ത്. കോമഡി നെറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയയായത്. ദുബായിയിൽ ആർ ജെ ആയി ആയിരുന്നു അശ്വതി കരിയർ തുടങ്ങിയത്. ഒരു കവിയത്രി കൂടെയാണ് അശ്വതി. ഇപ്പോൾ ഒരു നടിയെന്ന നിലയിലും ശ്രദ്ധേയയാകുകയാണ്. ഫ്ലവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി ഇപ്പോൾ അഭിനയിച്ചു പോരുന്നത്.

സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാൽ അത്തരക്കാർക്ക് ചുട്ടമറുപടി നൽകാനും അശ്വതിയ്ക്ക് അറിയാം.

സമൂഹ മാധ്യമങ്ങളിലും എല്ലായ്പ്പോഴും തന്നെ സജീവമാണ് അശ്വതി ശ്രീകാന്ത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി സംവദിക്കാറുണ്ട് താരം. താരത്തിന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമെന്റും അതിനു അശ്വതി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു വൈറൽ ആയി മാറിയത് . നഹാബ് നഹാബ് എന്നൊരാളാണ് ശരീര ഭാഗത്തെ കുറിച്ച് മോശം കമന്റ്‌ ഇട്ടത്.

പിന്നാലെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി എത്തി.”സൂപ്പർ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലുട്ടാൻ ഉള്ളതാണ്.ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പടെ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ് “. എന്നായിരുന്നു അശ്വതി നൽകിയ കിടിലൻ മറുപടി. അശ്വതിക്ക് പിന്തുണ നൽകി ഒട്ടേറെ പേർ ഇതിനോടകം ഏറ്റിട്ടുണ്ട് . എന്നാൽ ഇപ്പോൾ നഫീസ് എന്നയാൾ ആ കമന്റ്‌ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്തുണയുമായി നിരവധി പേർ എത്തി. കമന്റുകളിലൂടെ നിരവധി പേർ പിന്തുണയുമായി നല്കിട്ടുണ്ട് .

ഇതിനെ കുറിച്ച് അശ്വതി പറഞ്ഞത്. നമ്മൾ സോഷ്യൽ മീഡിയയിൽ ഒരു കമന്റ് ഇട്ടാൽ പലതരത്തിലുള്ള കമന്റുകൾ ലഭിക്കാറുണ്ട്. നമ്മളെ പബ്ലിക് പ്രോപ്പർട്ടി ആയിട്ടാണ് പലരും കണക്കാക്കുന്നത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ അതീവ സങ്കടത്തിലാവുകയാണ് പതിവ്. ആരും കാണല്ലേ എന്ന് പ്രാത്ഥിച്ചു, അത്തരം കമന്റുകൾ ഡിലീറ്റ് ചെയ്തു, അ അക്കൗണ്ട് ബ്ലോക്ക് ആക്കി ഒറ്റയ്ക്ക് ഇരുന്നു കരയുമായിരുന്നു.

എനിക്ക് എന്റെ അടുത്തുള്ള ആളുകളോട് പോലും ഇത്തരത്തിലുള്ള കമന്റ് വന്നിട്ടുണ്ട് എന്ന് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഒരുപാടു അനുഭനങ്ങളിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ ആകട്ടെ അത്തരം ആളുകളോട് വേറെ സമീപനം ആയി തുടങ്ങി. ഞാൻ എന്തിനു നാണിക്കണം, ഞാൻ എന്തിനു ചൂളി നിൽക്കണം എന്ന് മനസിനെ പാകപ്പെടുത്തി.. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പലതും ഒർജിനൽ അക്കൗണ്ടുകൾ തന്നെയാണ്. ഒർജിനൽ അക്കൗണ്ടിൽ നിന്ന് പബ്ലിക് ആയി ഇത്തരം അശ്ളീല പരാമർശങ്ങൾ പറയണമെങ്കിൽ, അവന്റെ ധൈര്യം.

ഇങ്ങനെ ഒരു മറുപടി കൊടുക്കുവാൻ ഉണ്ടായ സാഹചര്യം, ഇവിടെ ഒരു ദീർഘ വീക്ഷണം ഉണ്ട് നിങ്ങള്ക്ക് അമ്മയും പെങ്ങളും ഇല്ലേ? എന്ന മറുപടി ആയിരിക്കും നമ്മൾ പെട്ടന്ന് സാധാരണ കൊടുക്കുക. അതിനൊക്കെ പുറത്തു ഇതിനു മറ്റൊരു മനോഹരമായ തലം ഉണ്ട്. ഇ ഒരു അവയവത്തിനു ഏറെ പ്രാധാന്യമായ ഘടകം ഉണ്ട്. എല്ലാ മനുഷ്യരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിനോട് കടപ്പെട്ടിരിക്കുകയാണ്.

അ ഒരു ഘടകത്തെ മനസിലാക്കാതെ തീർത്തും വളരെ വ്യത്യസ്തമായ ഒരു ചിന്തയെ മാത്രം കാണുന്നതും, വിഡിയോസിലെ ചില ഭാഗങ്ങൾ എടുത്തു സൂം ചെയ്തു പ്രചരിപ്പിക്കുന്നവരോടും ആദ്യം സങ്കടം തോന്നുവെങ്കിലും പിന്നീട് സഹതാപമാണ് തോന്നുക. കാരണം ഇത്രയും മനോഹരമായ കാര്യത്തെ ഇത്രയും മ്ലേച്ചമായി ഇക്കൂട്ടർ എങ്ങനെ കാണുന്നു. അത്രക്കും മാനസിക വളർച്ച ഇല്ലാത്തവരാണ് ഇത്തരം ആളുകൾ.

ഇങ്ങനെ ഒരു മറുപടി കൊടുത്തപ്പോൾ, എനിക്ക് സന്തോഷം തോന്നിയത് ഏറെ പിന്തുണ അറിയിച്ചു ഒരുപാടു പെൺകുട്ടികളുടെ മെസ്സേജ് തനിക്കു വന്നു. എവിടെന്നൊക്കെയോ നമ്പർ കണ്ടുപിടിച്ചു ഒരു പാട് പെൺകുട്ടികൾ എന്നെ ഫോൺ വിളിച്ചു. അവർ പറയുന്നത്, ഇങ്ങനത്തെ കമന്റു കാണുമ്പോൾ നാണം കേട്ടു ചൂളി പോകാനാണ്‌ പതിവ്, അതുപോലെ തന്നെ അക്കൗണ്ട് ബ്ലോക്ക് ആക്കി പോകുകയാണ് സാധാരണ ചെയ്തു പോരുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാനുള്ള ഒരു കരുത്തു ഞങ്ങൾക്കെല്ലാം കിട്ടി. ഇത്തരം പിന്തുണകൾ എനിക്ക് വളരെയേറെ സന്തോഷം ഉണ്ടാക്കി.

നടി രചന നാരായണൻകുട്ടിയും അശ്വതിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. അശ്വതിയുടെ മറുപടിയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു രചന പിന്തുണ നൽകിയത്. ഏറ്റവും മികച്ച മറുപടിയെന്നായിരുന്നു അശ്വതിയുടെ മറുപടിയെ കുറിച്ച് രചന നാരായണൻകുട്ടി പറഞ്ഞത്. ഇതുപോലുള്ളവർക്ക് ഇതുതന്നെയാണ് മറുപടി നൽകേണ്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്വോറൻറീനിലിരിക്കാൻ സൗകര്യമില്ല, പോസിറ്റീവായ എൻജിനിയറിങ് വിദ്യാർത്ഥി ചെയ്തത് കണ്ടോ
Next post ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ, ഇത്രയും വേണമായിരുന്നോ? വിതുമ്പി കേരളക്കര