ക്രിസ്ത്യാനി ആയ ജോസ്വിൻ സോണി ബഷീർ ബഷിയുടെ ഭാര്യ സുഹാന ബഷീ ആയ കഥ ഇങ്ങനെ

Read Time:7 Minute, 12 Second

ക്രിസ്ത്യാനി ആയ ജോസ്വിൻ സോണി ബഷീർ ബഷിയുടെ ഭാര്യ സുഹാന ബഷീ ആയ കഥ ഇങ്ങനെ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബാഷഹീര് ബാഷി. ബിഗ് ബോസ്സിൽ എത്തിയ ആദ്യ ദിവസം തന്നെ തനിക്കു രണ്ടു ഭാര്യമാർ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയാണ് തരാം ശ്രദ്ധ നേടിയത്. ആദ്യമൊക്കെ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് രണ്ടു ഭാര്യമാരെയും പൊന്നു പോലെ നോക്കുന്ന ബഷീർ ബാഷി കൈയ്യടി നേടി.

പിന്നീട് പല ഫ്ലോറുകളിലും താരം തന്റെ ഭാര്യമോരോടൊപ്പം വരികയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായാ ബഷീർ ബാഷിക്കു സ്വന്തമായ യൂട്യൂബ് ചാനലും നിരവധി ഫോള്ളോവെഴ്‌സും നിലവിൽ ഉണ്ട്. നിറയെ ആരാധകർ ഉള്ള താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുക പതിവാണ്.

ഇപ്പോൾ താരത്തിന്റെ ആദ്യ ഭാര്യ സുഹാന ബഷീർ തന്റെ കുടുംബത്തെകുറിച്ചും ബഷീറുമായുണ്ടായ പ്രണയത്തെകുറിച്ചും തുറന്നുപറയുകയാണ് വിശദമായി വായിക്കാം. അടുത്തിടെയാണ് ബഷീർ ബഷിയും ഭാര്യ സുഹാന ബഷീറും തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്.

ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. സൈഗു,സുനു എന്ന് വിളിക്കുന്ന കുഞ്ഞിമക്കളും ആരാധകർക്കിടയിൽ താരങ്ങൾ ആണ്. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് എത്തിക്കുന്നത്.


തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ബഷീർ ബഷിയുമായുള്ള വിവാഹത്തെക്കുറിച്ച് മഷൂറയോട് പറയുകയാണ് സുഹാന. ചെറുപ്പത്തിൽ തന്നെ യൂ ട്യൂബ് സിൽവർ പ്ളേ ബട്ടൺ സ്വന്തമാക്കിയ തന്റെ മക്കളെ കുറിച്ചോർത്ത് തനിക്ക് അഭിമാനമാണെന്ന് പറയുന്ന സുഹാന തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്ന് അമ്മയായത് ആണെന്നും മഷൂറയോട് പറയുന്നു.

അവരുടെ പ്രായത്തിൽ ഞാൻ ഒന്നും ഒന്നും അല്ലായിരുന്നു. പക്ഷെ ഒരുപാട് മിടുക്കരാണ് തന്റെ മക്കൾ എന്നും അതിൽ അഭിമാനിക്കുന്നതായും സുഹാന വ്യക്തമാക്കി. ‘ബിഎ സോഷ്യോളജിയാണ് വിദ്യാഭ്യാസയോഗ്യത. സ്‌കൂൾ കാലഘട്ടത്തിൽ ഭയങ്കര ആക്ടീവ് ആയിരുന്നു. ഇന്ന് കാണുന്ന ഞാൻ ആയിരുന്നില്ല അന്ന്. ഭയങ്കര ഷോർട്ട് ടെംപെർഡ് ആയിരുന്നു. വളരെ ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു എന്റേത് എങ്കിലും ഇപ്പോൾ അതെല്ലാം മാറിവന്നതായും’, സുഹാന വ്യക്തമാക്കി.

‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാൽ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ ഭാര്യ ആയതാണ് വിവാഹശേഷം ഞാൻ അത് പലപ്പോഴും ബഷീറിനോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ വൈഫായി എന്ന്. ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണം ആണ്’, എന്നും സുഹാന വീഡിയോയിലൂടെ വ്യക്തമാക്കി. ഭർത്താവിനെക്കുറിച്ച് പറയുകയാണ് എങ്കിൽ ബഷീർ ബഷി അദ്ദേഹം ബിഗ് ബോസ് മലയാളം സീസൺ 1 മത്സരാർഥിയായിരുന്നു.

സ്‌കൂളിൽ തുടങ്ങിയ ബന്ധം ഡിഗ്രി അവസാനം വരെ നീണ്ടുനിന്നു. പിന്നീടാണ് വിവാഹം നടക്കുന്നത്. മൊത്തം 15 വര്ഷത്തേബന്ധമാണ് ഞങ്ങൾക്കിടയിൽ ഉള്ളത്, വിവാഹം കഴിഞ്ഞിട്ട് 11 വര്ഷം കഴിഞ്ഞിരിക്കുന്നു’, സുഹാന പറയുന്നു. ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് ഞാൻ. വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്. എന്റെ മകൾക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോൾ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്.

എന്തുകൊണ്ട് വീഡിയോകളിൽ തന്റെ കുടുംബത്തെ കാണിക്കുന്നില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിനു കാരണം, അച്ഛൻ ഇപ്പോഴും ബിസിനെസ്സ് തിരക്കുകളിൽ ആണ്. പച്ചാളം മാർക്കറ്റിൽ കോഴിക്കടയാണ് അപ്പന്. അപ്പൊ അവിടെ ജോലിത്തിരക്കുകളിൽ ആണ് അദ്ദേഹം. അവിടെപ്പോയി വ്‌ളോഗ് എടുക്കാനൊന്നും പറ്റില്ല. ഇങ്ങോട്ടേക്ക് വിളിക്കാറുണ്ട്. പക്ഷെ തിരക്കായതുകൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

സഹോദരൻ അവന്റെ ലോകത്ത് ബിസിയാണ്. ജോസ്‌വിൻ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്. സ്‌കൂൾമുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ബഷീറുമായി വിവാഹിതയാകുന്നതെന്നും മഷൂറയുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുഹാന പറയുന്നു. തന്റെ ഇഷ്ടഭക്ഷണത്തെക്കുറികച്ചും, പോകാൻ ഇഷ്ടമുള്ള സ്ഥലങ്ങളെക്കുറിച്ചും എല്ലാം മഷൂറയോട് സുഹാന വാചാലയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ വിവാഹ ജീവിതം നീണ്ടു നിന്നത് വെറും 2 മാസ കാലം, പ്രിയ നടി തെസ്നി ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ
Next post പാമ്പ് കയറിയ വിവരം പറയാൻ വീട്ടമ്മ നമ്പർ മാറി വിളിച്ചത് മുഖ്യമന്ത്രിയെ പിന്നീട് നടന്നത് ഇങ്ങനെ