തന്റെ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു കൺഫെഷൻ റൂമിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷമി

Read Time:6 Minute, 35 Second

തന്റെ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു കൺഫെഷൻ റൂമിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷമി

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങളെ ക്കുറിച്ചായിരുന്നു മോഹൻലാലും ചോദിച്ചത്. വാരാന്ത്യത്തിലാണ് മോഹൻലാൽ മത്സരാർത്ഥികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതിനിടയിലായിരുന്നു പോയവാരത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി രോഷാകുലനായ മോഹൻലാലിനെയായിരുന്നു കണ്ടത്. ലാലേട്ടൻ പറയുന്നത് കേൾക്കുന്നില്ലെന്ന് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ ഇത് തന്നെയാണ് നിങ്ങളും അവിടെ കാണിക്കുന്നത്, പലരും മൈക്ക് ശരിയായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു മറുപടി.

ചോദ്യങ്ങൾ മിക്കതും കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചായിരുന്നു. അതിനിടയിലായിരുന്നു ഭാഗ്യലക്ഷ്മി മോഹൻലാലിനോട് സംശയം ചോദിച്ചത്. ആരാണ് ഗ്യാസ് തുറന്നുവിട്ടതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ സംശയം. അതേക്കുറിച്ച് ചോദിച്ചപ്പോൾ അത് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ആരാണെന്ന് പറഞ്ഞ് അവരെക്കുറിച്ച് പറയുന്നതിലും നല്ലത് അടുത്ത തവണ അങ്ങനെ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നതെന്നാണെന്നും മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും അത് ശരിവെക്കുകയായിരുന്നു.

 

ഇവിടെ എല്ലാം എല്ലാവരുടേയുമാണ്. കൃത്യമായി കൈകാര്യം ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. മൈക്ക് മാറ്റി സംസാരിക്കുന്നതിനെക്കുറിച്ച് ഭാഗ്യലക്ഷ്മിയോട് മോഹൻലാൽ ചോദിച്ചിരുന്നു. റേറ്റിംഗിനെക്കുറിച്ചും മറ്റുമൊക്കെ സംസാരിച്ചിരുന്നുവല്ലോ, അതിന്റെ വീഡിയോയും അദ്ദേഹം കാണിച്ചിരുന്നു. അത് വെറുതെ ആ സമയത്ത് തോന്നിയത് സംസാരിച്ചതാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

സംസാരിക്കാം, പ്ലാൻ ചെയ്യാം, അതിലൊന്നും കുഴപ്പമില്ല, പക്ഷേ മൈക്ക് കൃത്യമായി ഉപയോഗിക്കണമെന്നായിരുന്നു മോഹൻലാൽ നിർദേശിച്ചത്. കഴിഞ്ഞ ആഴ്ച ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്. മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ.

ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി. കഴിഞ്ഞ ആഴ്ച ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്. മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി.

ബിഗ് ബോസ് വീട്ടിലെ ആദ്യ എവിക്ഷൻ നടന്നത് ഇ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. നോമിനേഷനിലായിരുന്ന മത്സരാർത്ഥികളായ സായി വിഷ്ണു, സന്ധ്യ മനോജ്, കിടിലം ഫിറോസ്, ഡിംപൽ ഭാൽ തുടങ്ങിയവരൊക്കെ വീട്ടിൽ തുടർന്നപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നത് ലക്ഷ്മി ജയനായിരുന്നു. ഭാഗ്യലക്ഷ്മി വീട്ടിൽ തുടരുകയുമായിരുന്നു. ആദ്യദിനങ്ങളിൽ വളരെ ശാന്തപ്രകൃതക്കാർ ആയിരുന്നവർ. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മറ്റൊരു തലത്തിൽ ആണ് പ്രേക്ഷകർ അവരെ കണ്ടത്. ഇത്തവണത്തെ സീസണിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മുഖം ആണ് ഭാഗ്യലക്ഷ്മിയുടേത്.

സോഷ്യൽ മീഡിയ ഇടപെടലുകളിൽ കൂടിയും, സ്ത്രീ ശാക്തീകരണത്തിലൂടെയും ഭാഗ്യലക്ഷ്മിയെ പ്രേക്ഷകർക്ക് അടുത്തറിയാം. എന്നാൽ വ്യക്തി ജീവിതത്തതിൽ അവർ എങ്ങിനെയാണ് എന്ന് അധികമാർക്കും അറിവുള്ള കാര്യം ആയിരുന്നില്ല. ഇപ്പോൾ ഭാഗ്യലക്ഷ്മിയെ അടുത്തറിയാനുള്ള അവസരം ആണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്. പലപ്പോഴും ബോൾഡ് ആയി മാത്രം വീടിനുള്ളിൽ കഴിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. നിറകണ്ണുകളോടെ കൺഫെഷൻ റൂമിൽ ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘മക്കളില്ലാത്തതിനാൽ ചേച്ചിയുടെ മകളെ എടുത്തു വളർത്തി; വലുതായപ്പോൾ വിവാഹം നടത്തി; പിന്നീടാണ് അറിയുന്നത് ഗർഭിണി ആണെന്ന്’ ലക്ഷ്മിയെക്കുറിച്ചും അമ്മയെക്കുറിച്ചും ചർച്ച!
Next post താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയെ കുറിച്ച് തുറന്നു പറഞ്ഞ് അനുക്കുട്ടി !