തന്റെ ആഗ്രഹങ്ങൾക്ക് എന്നും കൂടെ നിൽക്കുന്ന പപ്പ ഇതൊക്കെ കണ്ടാൽ സന്തോഷമാവും പിതാവിന്റെ മരണവാർത്ത എത്തും മുൻപേ പപ്പയെ കുറിച്ച് ഡിംപൽ പറഞ്ഞ വാക്കുകൾ

Read Time:8 Minute, 35 Second

തന്റെ ആഗ്രഹങ്ങൾക്ക് എന്നും കൂടെ നിൽക്കുന്ന പപ്പ ഇതൊക്കെ കണ്ടാൽ സന്തോഷമാവും പിതാവിന്റെ മരണവാർത്ത എത്തും മുൻപേ പപ്പയെ കുറിച്ച് ഡിംപൽ പറഞ്ഞ വാക്കുകൾ

ഒരേ സമയം സന്തോഷത്തിലും സങ്കടത്തിലുമാണ് ബിഗ് ബോസ് പ്രേക്ഷകർ. കഴിഞ ദിവസം ബിഗ് ബോസ്സിൽ നിന്ന് പുറത്തു പോയ മണിക്കുട്ടൻ തിരികെ വരികയാണെന്നാണ് ലഭ്യമായ സൂചനകൾ. എന്നാൽ പ്രേക്ഷകരുടെ ഇഷ്ട്ട മത്സരാർത്ഥിയായ ഡിംപിൾ പാലിന്റെ പിതാവ് മരിച്ചു എന്ന വാർത്ത പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിപാലിന്റെ പപ്പാ മരിച്ചു എന്ന വിവരം അറിയിച്ചു കഴിഞ്ഞു. ഡിംപിൾ ഡൽഹിയിലേക്ക് തിരിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ഇന്നലത്തെ പ്രോമോ വിഡിയോയിൽ നിന്നാണ് ഇ വിവരം ഡിപാലിനെ അറിയിച്ചു എന്ന റിപ്പോർട്ടുകൾ വരുന്നത്. ഇത് പ്രകാരം ഡിംപ്ൾ ഷോയിൽ നിന്നും വിട്ടു എന്നും, പപ്പയെ ഒരു നോക്ക് കാണുവാൻ പോയി എന്നുമാണ് റിപ്പോർട്ടുകളിൽ കൂടി അറിയാൻ സാധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകരെ അകെ സങ്കടത്തിൽ അക്കിരിക്കുകയാണ്.


ബിഗ് ബോസ് സീസൺ 3ലെ ശക്തയായ മത്സരാർത്ഥിയാണ് ഡിംപൽ ബാൽ. ഫിനാലെ ലക്ഷ്യമാക്കി മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയായിരുന്നു താരം. ആരാധകപിന്തുണയിലും ഏറെ മുന്നിലാണ് ഈ താരം. താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം വാചാലയായിരുന്നു. ബോൺ കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിൽ കണ്ണുനനയിപ്പിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് വികാരധീനയാവാറുണ്ട് ഡിംപൽ.

ഈസ്റ്റർ സ്‌പെഷൽ എപ്പിസോഡിൽ പപ്പയേയും അനിയത്തിയേയും കണ്ടപ്പോൾ സങ്കടം കൊണ്ട് കരയുകയായിരുന്നു താരം. വീട്ടുകാരെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ട് ഡിംപൽ. പപ്പയുടെ പേരിൽ അറിയപ്പെടാനും തന്നെ ഓർത്ത് എന്നും അഭിമാനിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ഡിംപൽ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായുള്ള പിതാവിന്റെ വേർപാടിനെക്കുറിച്ച് അറിഞ്ഞാൽ ഡിംപൽ എങ്ങനെ പ്രതികരിക്കുമെന്നോർത്തുള്ള ആശങ്കയിലാണ് പ്രേക്ഷകർ.

വീക്കിലി ടാസ്‌ക്ക് കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുമ്പോളും പപ്പയെക്കുറിച്ചായിരുന്നു ഡിംപൽ പറഞ്ഞത്. പപ്പയ്ക്ക് സന്തോഷമുണ്ടായിട്ടുണ്ടാവും. ഗ്രൗണ്ടിൽ ഓടണമെന്ന് പറഞ്ഞാൽ അദ്ദേഹം അതിനും കൂടെ നിൽക്കുമെന്ന് പറഞ്ഞ് സന്തോഷിക്കുന്ന ഡിംപലിനെ കണ്ടപ്പോൾ പ്രേക്ഷകർക്ക് സങ്കടമായിരുന്നു. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്നയാളാണ് പപ്പ.

ഓരോ വട്ടം കരയുമ്പോഴും അത് കണ്ട് തന്റെ മാതാപിതാക്കൾ വേദനിക്കുമോ എന്നതായിരുന്നു അവളുടെ പേടി. അത്രയധികം മാതാപിതാക്കളെ സ്നേഹിക്കുന്ന ഡിമ്പൽ എങ്ങനെ ഈ സിറ്റുവേഷൻ അതിജീവിക്കും എന്ന് അറിയില്ല. ജീവിതത്തിൽ ഇത് വരെയും നേരിട്ട് പ്രയാസങ്ങൾ അതിജീവിച്ചു ഇതുവരെ എത്തിയ ഡിമ്പലിനു ഇതും തരണം ചെയ്യാൻ കഴിയട്ടെയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഈ ദുഃഖത്തിൽ തളരാതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അവർക്ക് അവസരങ്ങൾ കൊടുക്കട്ടെ, അവരുടെ കുടുംബം ഈ വേദനയിൽ നിന്ന് കരകയറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം കുറിച്ചിട്ടുള്ളത്.

അഭിനയത്തിൽ നിന്നും ബ്രേക്കാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി. ബിഗ് ബോസ് സീസൺ 3 വിടാതെ കാണുന്നയാൾ കൂടിയാണ് താരം. എപ്പിസോഡ് മുടങ്ങാതെ കണ്ട് വിലയിരുത്തലുകളും ചർച്ചയുമൊക്കെയായി താരം എത്തുന്നുണ്ട്. ഡിംപലിന്റെ പ്രകടനവും മണിക്കുട്ടന്റെ തിരിച്ചുവരവിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടർന്നുവായിക്കാം. പണക്കിലുക്കം തുടങ്ങി. ഋതുവിന്റെ ടാർഗറ്റ് അനൂപ് ആണ്. അനൂപിന്റെ കോയിൻ സ്വന്തമാക്കാൻ. ഡിമ്പൽ ചാടി മറിഞ്ഞാണ് കോയിൻ എടുത്തത്. ഞാൻ പേടിച്ചു പോയി. എല്ലാരും കോയിൻ ദേഹത്തു നിറച്ചു അങ്കിൾ ബൺസും ആന്റി ബൺസും ആയിട്ടാണ് നടപ്പ്. രണ്ടാംഘട്ടത്തിലേക്ക് നാണയപ്പെരുമ.

വ്യത്സ്തമായ കോയനുകൾ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടു പിടിക്കുക. ബിഗ്ഗ്ബോസ്സ് ക്ലൂ നൽകി.”ദോശക്കു നല്ല രുചിയാണ് “എല്ലാരും അടുക്കളയിലേക്ക്. കോയിൻ കിട്ടിയത് സൂര്യക്ക്. സൂര്യയെ ഡിമ്പലും രമ്യയും ഋതുവും വളഞ്ഞു കോയിന് വേണ്ടി. ഉടനെ സായി “ആ പാവത്തിനെ വെറുതെ വിടൂ ” എന്ന ഡയലോഗുമായി എൻട്രി. ഋതു കോർക്കുന്നു എന്നു കണ്ടപ്പോൾ പോയി. ഡിമ്പുവിനെ ഇന്ന് കാണുമ്പോൾ ഒക്കെ ചങ്കിൽ എന്തോ ഒരു വേദന ആണ്. നാളെ ഡിമ്പു ബിഗ്‌ബോസ് ഹൌസ്നോട് വിട പറഞ്ഞു ഇറങ്ങുവാണ് എന്നാണ് കേട്ടത്. നാളെ മണിക്കുട്ടൻ കയറുമെന്നും. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ.

ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു. പാവം ആ സമയം അറിയുന്നില്ലല്ലോ. ഡിമ്പു ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്. വി ലവ് യൂ, ശക്തയായിരിക്കുകയെന്നും അശ്വതി പറയുന്നു. നാണയപ്പെരുമ മൂന്നാം ഘട്ടത്തിലേക്കു. 2 പേരായി 5 ഗ്രൂപ്പ്‌ തിരിയുക, ഒപ്പം കിട്ടുന്ന ഡൈഞ്ചർ കോയിൻ ആരുടെയെങ്കിലും ദേഹത്ത് ഒട്ടിക്കുക ബസ്സർ ശബ്ദം വരുമ്പോൾ ആരുടെ ദേഹത്താണോ ആ കോയിൻ അവരുടെ 50% കോയിൻ നഷ്ട്ടമാകും.

സൂര്യയ്ക്ക് ആണ് അദാദ്യം കിട്ടിയത് വളരെ തന്ത്രപരമായി അത് ഋതുനെ ഏൽപ്പിച്ചു ആള് സ്കൂട്ട് ആയി. ഋതുവും, സൂര്യയും, കിടിലുവും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. അതെന്തൊരു മോശം പരിപാടി. ഇടയ്ക്കു കിടിലു ഇറങ്ങി. സൂര്യയുടെ കൈയിൽ danger കോയിൻ കിട്ടിയാൽ അതപ്പോ തന്നെ ഋതുവിനെ ഏൽപ്പിച്ചു ആള് രക്ഷപെടും. എട്ടിന്റെ പണിയാണ് ഇന്നലത്തെ എപ്പിസോഡിൽ ഋതുവിന് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാന്യത കളയരുത്; ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ? സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദൻ; പിന്നാലെ ട്രോൾ മഴ
Next post രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെയും OKആയിട്ടില്ല ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു സീരിയൽ താരം അനുശ്രീ