
‘നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ്’, ഹൃദയത്തിൽ നിന്ന് ടിമ്പലിന്റെ ആദ്യ പ്രതികരണം!
‘നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ്’ ; ഹൃദയത്തിൽ നിന്ന് ടിമ്പലിന്റെ ആദ്യ പ്രതികരണം!
ജനപ്രിയ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഏറ്റവും അധികം പ്രേക്ഷക പിന്തുണ നേടിയ ഒരു താരമാണ് ഡിംപൽ ഭാൽ. ക്യാൻസർ എന്ന മഹാ മാരിക്കെതിരെ പോരാടി തോൽപ്പിച്ച് ഡിമ്പലിനു നിരവധി ആരാധകരാണുള്ളത്. ബിഗ് ബോസ് ഹൗസിനുള്ളിൽ മുഖം മൂടിയണിഞ്ഞ അത് ജീവിക്കുന്ന ഒരു വ്യക്തി എന്ന പ്രത്യേകതയും പ്രേക്ഷകർ ഡിമ്പലിനു നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഡിമ്പൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് പോയി.
ഡിംപിൾ പാലിന്റെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ആയിരുന്നു ഡിംപിൾ ഷോയിൽ നിന്ന് പുറത്തു പോയത്. കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാലാണ് ഡിമ്പൽ ഇനി ഒരിക്കലും ബിഗ്ബോസ് ഹൗസിന് ഉള്ളിലേക്ക് തിരികെ വരില്ല എന്ന് ദുഃഖകരമായ വാർത്ത അറിയിച്ചത്. ഇന്നിപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയത്തിന് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് ഡിമ്പൽ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം പ്രതികരണവുമായി എത്തിയത്.
” ഞങ്ങളുടെ പപ്പ ഞങ്ങളുടെ എല്ലാം ആയിരുന്നു ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു നിങ്ങളാണ് ഞങ്ങൾക്ക് എല്ലാം പഠിപ്പിച്ചു തന്നത് ഞാനും എൻറെ സഹോദരിമാരും അമ്മയും എല്ലാം നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ് നിങ്ങളുടെ എല്ലാ സ്നേഹവും പ്രാർത്ഥനയും എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു എല്ലാവർക്കും നന്ദി. ” ഡിംപൽ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇപ്രകാരമായിരുന്നു. ഈ കുറിപ്പിന് താഴെയായി ഒരു വീഡിയോയുമായും ഡിംപൽ എത്തിയിരുന്നു.
” നമസ്‌കാരം ഞാൻ ഇത്രയും ദിവസം ഞാൻ എൻറെ അമ്മയുടെയും സഹോദരിയുടെയും കൂടെയായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ എൻറെ ആവശ്യം അവർക്കാണ്, ഞങ്ങൾക്ക് ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പിന്തുണയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യം എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ അതെ സമയം എൻറെ കണ്ണീർ ഒപ്പിയ ഓരോ കുടുംബത്തിനും, കുടുംബം എന്ന് പറയുന്നത് നിങ്ങളെ ആണ്, നിങ്ങൾ തന്ന ആ വാക്കുകൾ എൻറെ അച്ഛനും എൻറെ കുടുംബത്തിനും തന്ന ഓരോ സ്നേഹവും എനിക്ക് പ്രചോദനം ആണ്. ഞാൻ ഈ നിമിഷം നിങ്ങളോട് എല്ലാവരോടും നന്ദി അറിയിക്കുന്നു”. വീഡിയോയിൽ ഇപ്രകാരമായിരുന്നു ഡിമ്പൽ പറഞ്ഞത്. ഡിമ്പൽ എപ്രകാരവും തിരിച്ചുവരണമെന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. നിരവധി ആരാധകരെയും സ്വന്തമാക്കി കൊണ്ടാണ് ഡിമ്പൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് പോയത്.
കഴിഞ്ഞ ആഴ്ചയിലാണ് ടിമ്പൽ ബാലിന്റേയും തിങ്കൾ ബാലിന്റേയും അച്ഛൻ ഇ ലോകത്തോട് വിട പറഞ്ഞത്. പനിയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടിമ്പലിനോട് പപ്പാ വിട വാങ്ങിയതെന്നുള്ള വാർത്ത അറിയിച്ചതും. വികാര ഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ പാക്ക് ചെയ്തു ഡിംപിൾ ഉടൻ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു.
പപ്പയുടെ പേരിൽ അറിയപ്പെടാനും, തന്നെ ഓർത്തു അഭിമാനിക്കുവാനുള്ള നിമിഷങ്ങൾ സമ്മാനിക്കണമെന്നുള്ള ആഗ്രഹമാണ് ഉള്ളതെന്ന് മുൻപ് ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ തിങ്കളിന്റെ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. ഇ ശൂന്യത ഇല്ലാതാക്കാൻ നിങ്ങളുടെ പ്രാത്ഥനകളും പിന്തുണയും തനിക്കും ടിമ്പലിനും വേണമെന്നാണ് തിങ്കൾ ബാൽ പറയുന്നത്. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തിയതിന് നന്ദി ഉണ്ടെന്നും പറഞ്ഞു.