പോളി ഫിറോസിൻ്റെ വീട്ടിലെത്തി രജിത്ത് സർ, അങ്ങനെ മലയാളികൾ കരുതിയ പോലെത്തന്നെ നടന്നു- വീഡിയോ കാണാം

Read Time:5 Minute, 10 Second

പോളി ഫിറോസിൻ്റെ വീട്ടിലെത്തി രജിത്ത് സർ, അങ്ങനെ മലയാളികൾ കരുതിയ പോലെത്തന്നെ നടന്നു- വീഡിയോ കാണാം

കുറച്ചു നാൾ മുമ്പ് സ്റ്റാർ സിംഗർ സീസൺ 8 ന്റെ വേദിയിൽ ഒരു പ്രഖ്യാപനമുണ്ടായിരുന്നു, വളരെ പെട്ടെന്ന് തന്നെ ഏഷ്യാനെറ്റിൽ ബിഗ്ബോസ് മലയാളത്തിൻ്റെ സീസൺ 3 ആരംഭിക്കാൻ ഒരുങ്ങുകയാണ്. അ വേദിയിൽ വെച്ച് തന്നെ നടൻ ടൊവിനോ തോമസായിരുന്നു ബിഗ് ബോസ് സീസൺ 3ൻ്റെ ലോഗോ പുറത്തിറക്കിയത്. പരിപാടിയുടെ അവതാരക ജ്യൂവൽ മേരി ബിഗ്ബോസ് മലയാളത്തിൻ്റെ മൂന്നാം സീസൺ ഉടൻ എത്തുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെ സൈബറിടത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്. ബിഗ്ബോസ് മലയാളം സീസൺ 3യിലെത്തുന്ന മത്സരാർത്ഥികളെ പറ്റിയുള്ള ചർച്ചകളാണ് സജീവം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത് ഇത് സംബന്ധിച്ച മറ്റൊരു ചർച്ചയാണ്. കഴിഞ്ഞ സീസണിൽ ഏറെ ചർച്ചയായ മത്സരാർത്ഥികളിലൊരാളായിരുന്നു രജിത് കുമാർ. ഷോയിൽ രജിത് കുമാർ ഉണ്ടാക്കിയ ഇംപാക്ട് പ്രതിഫലിച്ചത് ബിഗ്ബോസ് വീട്ടിനുള്ളിലായിരുന്നില്ല, സമൂഹത്തിലായിരുന്നു. രജിത്ത് കുമാറിന് വലിയ പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. രജിത് ആർമി എന്ന പേരിൽ രജിത് ആരാധകരൊത്തു കൂടുകയും ബിഗ്ബോസ് വീട്ടിനുള്ളിൽ രജിത്തിനെ ഒറ്റപ്പെടുത്തുന്ന മത്സരാർത്ഥികൾക്കെതിരെ സൈബറാക്രമണം നടത്തുകയുമൊക്കെ അന്ന് ചെയ്തിരുന്നു.

എന്നാൽ ഇ വട്ടം മൂന്നാം സീസൺ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്നാം സീസണിൽ രജിത് കുമാറിനെ വീണ്ടും എത്തിക്കണം എന്നാണ് ആരാധകർ ഉന്നയിച്ചിരുന്ന ആവശ്യം. വീ വാണ്ട് രജിത് സർ ബാക്ക് എന്ന ഹാഷ്ടാഗോടെ രജിത്ത് കുമാർ ആർമിയിലും ചർച്ചകൾ പുരോഗമിച്ചിരുന്നു. ‘ബിഗ്ബോസ് 3യിൽ രജിത് സാറിനെ തിരിച്ചെത്തിക്കണം’ എന്നാവശ്യപ്പെടുന്ന ആരാധകരുടെ ആവശ്യത്തോട് സമ്മിശ്രമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞത്.

ഇ വര്ഷം ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഫിറോസ്- സജിന. രണ്ടു വ്യക്തികൾ ആയിരുന്നു എങ്കിലും ഒറ്റ ഗെയിമർ ആയിട്ടാണ് ഇരുവരും മത്സരിച്ചത്. മികച്ച രീതിയിലുള്ള മത്‌സരം ആണ് ഇരുവരും കാഴ്ചവച്ചത്.

മികച്ച മത്സരാർത്ഥികൾ എന്ന് അവതാരകൻ മോഹൻലാൽ പല തവണ പറഞ്ഞിട്ടുണ്ട് എങ്കിലും, നിങ്ങൾക്ക് എവിടെയോ പാളി പോയി എന്നും അദ്ദേഹം കഴിഞ്ഞദിവസം അഭിപ്രായപ്പെടുകയുണ്ടായി. ബിഗ് ബോസ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫിറോസ് സജിനയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഇവിടെ നിന്നും അകത്തോട്ട് പോയത് പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ. അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിപോലും ആയി അവിടെ നിക്കേണ്ടതില്ല.

ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയും.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ അവൾ എങ്ങാനം തന്റെ മുഖത്ത് നോക്കിയിരുന്നേൽ വിവാഹം നടക്കില്ലായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്
Next post അച്ഛനായ സന്തോഷം പങ്കുവെച്ച് ബിഗ്ഗ് ബോസ്സ് താരം ; ആശംസയുമായി ആരാധകർ!