ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

Read Time:2 Minute, 56 Second

ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

ഏകദേശം കഴിഞ്ഞ 14 വർഷമായി തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ദാനം ചെയ്ത് മാതൃക ആകുകയാണ് ഒരു വീട്ടമ്മ. അടൂർ മണ്ണടി മുഖംമുറിയിലെ ചന്ദ്രമതി അമ്മ എന്ന 77 കാരിയാണ് സ്നേഹം കൊണ്ട് ഇങ്ങനെ മാതൃകയായത്. ചന്ദ്രമതി അമ്മയുടെ ഈ തീരുമാനത്തിന് പിന്നിൽ കരുതലിൻറെ തന്നെ ഒരു കഥയുണ്ട്.

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

ഒരു സുപ്രഭാതത്തിൽ കുളിയൊക്കെ കഴിഞ്ഞ് ചന്ദ്രമതിയമ്മ വീടിൻറെ വരാന്തയിലിരുന്ന് സരസ്വതിയെ വിളിച്ചു. ചന്ദ്രമതിയുടെ വീട്ടിലെ വാടകക്കാരിയാണ് സരസ്വതി. അടുത്തുവന്ന സരസ്വതിയോട് ചന്ദ്രമതിയമ്മ അക്കാര്യം പറഞ്ഞു. “എൻറെ വീടും ഏഴര സെൻറ് സ്ഥലവും പൊന്നുവിൻറെ പേരിൽ എഴുതാൻ ഞാൻ തീരുമാനിച്ചു.

ചന്ദ്രമതിയമ്മയുടെ വാക്കുകൾ കേട്ട ഞെട്ടൽ സരസ്വതിക്ക് മാറും മുമ്പ് ചന്ദ്രമതി അമ്മ പൊന്നുവിനെ കൂട്ടി സബ് ര ജിസ്ട്രാർ ഓഫീസിലേക്ക് നടന്നു. ആ വാർത്ത അറിഞ്ഞു എത്തിയ നാട്ടുകാരെല്ലാം നല്ല മനസ്സിനെ അഭിനന്ദിച്ചു.

അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ

14 വർഷം മുൻപാണ് സരസ്വതിയും കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകക്കാരായി എത്തിയത്. കുറച്ച് മാസത്തേക്ക് വാടക കൊടുത്തു. അതിനിടയിലാണ് സരസ്വതിയുടെ ഭർത്താവ് അപകടത്തിൽ പെട്ടത്. ശരീരം തളർന്നു. ഇതിനുശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല.

ആരുമില്ലാത്ത ചന്ദ്രമതിയമ്മയുടെ മകളായി സരസ്വതി, പൊന്നു കൊച്ചുമകളും. ഇതിനിടെ സരസ്വതിയുടെ ഭർത്താവ് മ രിച്ചു. അതോടെ ചന്ദ്രമതിയമ്മ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി. തന്റെ മര ണശേഷം രണ്ടുപേരും സുരക്ഷിതരായിരിക്കണമെന്ന ചന്ദ്രമതിയമ്മയുടെ ആഗ്രഹമാണ് ഇഷ്ടദാനത്തിന് കാരണം.

ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു
Next post അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ