മൂന്നാം ക്‌ളാസുകാരന് എതിരെ സൈക്കിൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു കേസ്, സംഭവം അറിഞ്ഞപ്പോൾ പോലീസ് ചെയ്‌തത്

Read Time:4 Minute, 23 Second

മൂന്നാം ക്‌ളാസുകാരന് എതിരെ സൈക്കിൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു കേസ്, സംഭവം അറിഞ്ഞപ്പോൾ പോലീസ് ചെയ്‌തത്

കുട്ടികൾ തെറ്റ് ചെയ്യുന്നത് കണ്ടാൽ, അത് ചെറിയ തെറ്റ് അയാൾ പോലും മുതിർന്നവർ തിരുത്തുകയാണ് ചെയ്യേണ്ടത്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്, ഷോളയാറിൽ ഉള്ള ഒരു മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി അവന്റെ സൈക്കിൾ ഓടിക്കാനുള്ള ആശ കാരണം അയല്പക്കത്തെ വീട്ടിലെ സൈക്കിൾ ഒന്ന് എടുക്കുകയായിരുന്നു.

എന്നാൽ സൈക്കിളിന്റെ ഉടമസ്ഥൻ അത് രമ്യമായി തന്നെ പരിഹരിക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പെടുകയായിരുന്നു. അവസാനം പോലീസ് നല്ല രീതിയിൽ ആ കേസ് ഒത്ത് തീർത്ത് പരാതിക്കാരന് സൈക്കിൾ തിരികെ ഏൽപിക്കുകയായിരുന്നു . അതിന് ശേഷം കേരള പോലീസ് ചെയ്‌ത പ്രവൃത്തിയാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം ആകുന്നത്. ഈ സംഭവം എല്ലാം വിവരിച്ച് കൊണ്ട് ലത്തീഫ് എന്നയാൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണു ഇപ്പോൾ വൈറലായി മാറുന്നത്. ലത്തീഫിന്റെ കുറിപ്പിന്റെ പൂർണ രൂപം.


ഷോളയൂർ പോലീസ് ലിമിറ്റിൽ ഒരു മൂന്നാം ക്ലാസുകാരൻ അയലത്തെ വീട്ടിലെ പുതിയ സൈക്കിൾ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത് കൊണ്ടുപോയി എന്നാലത് മോഷണ കുറ്റമായി ഷോളയൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി . പോലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാർക്ക് സൈക്കിൾ തിരിച്ച് നൽകി എന്നാൽ ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിനോദ് കൃഷ്ണ സൈക്കിൾ കൊണ്ടുപോയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി അദ്ദേഹം ഗൂളിക്കടവിലെ എന്റെ കടയിൽ വന്ന് പുതിയൊരു സൈക്കിൾ വാങ്ങി കുട്ടിക്ക് കൊടുക്കുവാൻ തീരുമാനിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ നന്മയും അനുഭവവും ഞാനും മനസ്സിലാക്കി

പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയം ഞാൻ വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയിൽ നിന്ന് വാടകക്കെടുത്ത് ഓടിച്ചതും സി.ഐ യുടെ ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ അദ്ദേഹവും പങ്ക് വെച്ചു. ഇല്ലായ്മയുടെ അനുഭവം എല്ലാവരുടേയും ഒന്ന് പോലെയാണ് വളരെ നിർബന്ധിച്ച് എന്റെ വക അദ്ദേഹത്തിന് ഞാനൊരു സൈക്കിൾ നൽകി കുട്ടിക്ക് കൊടുക്കുവാൻ അഭ്യർത്ഥിച്ചു.

എന്തൊക്കെ പരാതികളുണ്ടങ്കിലും ഇത്തരത്തിലുള്ള നൻമയുളള പോലീസ് ഓഫീസർമാർ നമ്മുടെ കാവൽക്കാരായി ഉണ്ട് എന്നുള്ളതിൽ നമ്മുക്ക് ഏവർക്കും അഭിമാനിക്കാം. തൻ ആഗ്രഹിച്ച സൈക്കിൾ നാളെ ആ കുട്ടിക്ക് കൈമാറുമ്പോൾ പിള്ള മനസ്സിലെ സന്തോഷത്തിന് കാരണക്കാരായ ഷോളയൂർ പോലിസ് സ്റ്റേഷനിലെ സി.ഐ വിനോദ് കൃഷ്ണക്കും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്”. ഇതായിരുന്നു ലത്തീഫിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം. ഒട്ടനവധി പേരാണ് അദ്ദേഹത്തെയും ആ പോലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദനം അർപ്പിച്ചു കൊണ്ട് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാലു വർഷത്തെ നീണ്ടകാല പ്രണയം സഫലമായി ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം
Next post ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി സംയുക്തയും കാവ്യയും