കോവിഡ് രോഗിയെ കൊണ്ടുപോകാൻ വന്ന വാഹനത്തിന് സ്വന്തം മതിൽ പൊളിച്ചു വഴിയൊരുക്കുന്ന ചേട്ടന്റെ വീഡിയോ വൈറലാകുന്നു.

Read Time:4 Minute, 25 Second

കോവിഡ് രോഗിയെ കൊണ്ടുപോകാൻ വന്ന വാഹനത്തിന് സ്വന്തം മതിൽ പൊളിച്ചു വഴിയൊരുക്കുന്ന ചേട്ടന്റെ വീഡിയോ വൈറലാകുന്നു.

നന്മ വറ്റാത്ത മനുഷ്യർ നമ്മുക്കിടയിലുണ്ട് എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. കോ വിഡ് വ്യാപനം മനുഷ്യ ജീവിതത്തിൽ ദു രിതങ്ങൾ വിതച്ചു കൊണ്ട് ഒന്നാം തരംഗത്തിന് ശേഷം ഇപ്പോൾ രണ്ടാം തരംഗത്തിൽ കൂടി കടന്നു പോകുകയാണ്. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെടുന്ന വാർത്തകൾ നാം ദിനംപ്രതി ഇപ്പോൾ കേൾക്കാറുണ്ട്. ഇ ദു രിത കാലത്തും നമ വറ്റാത്തവർ നമ്മുക്കിടയിൽ തന്നെയുണ്ട്.

ഇപ്പോളിതാ നടന്ന ഒരു സംഭവമാണ് മനുഷ്യ മനസാക്ഷിയെ തൊട്ടുണരുന്നത്. കോ വിഡ് ബാധിച്ച ഒരു രോഗിയെ കൊണ്ടു പോകാൻ വന്ന ഫ്രീ സർവീസ് വാഹനത്തിന് വീടിനു മുന്നിലെ ഇടുങ്ങിയ വഴിയിലൂടെ പോകുവാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ മതിൽ ഇടിച്ചു മാറ്റി വഴിയൊരുക്കുന്ന ഒരാൾ വീഡിയോ വൈറലാകുന്നു. എരമല്ലൂർ സ്വദേശി രാജേഷാണ് വാഹനം കടന്നു പോകുന്നതിനായി സ്വന്തം മതിൽ ഇടിച്ചു മാറ്റിക്കൊടുത്തത്. രോഗിക്കൊപ്പം പോകുന്ന ആരോ ആണ് ഈ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക് വഴി പുറത്തു വിട്ടത് . നിരവധി പേർ ഈ പോസ്റ്റിന് ലൈക്കും കമന്റുമായി എത്തിയതോടെ വീഡിയോ വൈറൽ ആകുക ആയിരുന്നു.

വീഡിയോ കണ്ട നിരവധി പേരാണ് വീടിന്റെ മതിൽ പൊളിച്ചു കോ വിഡ് രോഗിയുമായി വന്ന വാഹനത്തെ കടത്തി വിട്ട രാജേഷിനെ അഭിനന്ദിച്ചു ഇതിനോടകം രംഗത്ത് എത്തിയത്. ഇക്കാലത്തും ഇത് പോലെ നന്മയുടെ കണികാ വറ്റാത്ത മനുഷ്യർ ഉണ്ടെന്നത് ആഹ്‌ളാദം നൽകുന്ന വാർത്ത തന്നെയാണ്. കോ വിഡ് മ ഹാമാരിക്കെതിരെ ഇത് പോലെ നാം ഒറ്റക്കെട്ടായി പൊരുത്തണം. എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.

എരമല്ലൂർ സ്വദേശിയായ രാജേഷ് ഡ്രൈവറായി ജോലി നോക്കുന്ന ആളാണ് എന്ന് വീഡിയോയിൽ തന്നെ പറയുന്നത്. രാജേഷിന്റെ വീടിനടുത്തുള്ള കോ വിഡ് രോഗിയെ ചികിത്സാർത്ഥം അടുത്തുള്ള ആശുപത്രിയിൾ എത്തിക്കുവാൻ ഫ്രീ സർവ്വീസ് വാഹനവുമായി സന്നദ്ധ പ്രവർത്തകർ എത്തുകയായിരുന്നു. എന്നാൽ ഇവിടത്തെ വഴിയുടെ വീതി കുറവ് വാഹനത്തിന് കടന്നു പോകാൻ മാർഗ തടസ്സമായപ്പോൾ ഒരു ഡ്രൈവർ കൂടിയായ രാജേഷ് ഇവരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു സ്വന്തം വീടിന്റെ മതിൽ പൊളിക്കാൻ തയ്യാറായി മുന്നോട്ടു വന്നു.

മതിൽ പൊളിച്ച ശേഷം ആരോഗ്യപ്രവർത്തകർ രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ലഭ്യമായ വിവരം. കോ വിഡ് കേ സുകളുടെ എണ്ണം ഇനിയും കാര്യമായി കുറയാത്തത് കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. അനുദിനം കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ മറി കടന്നും ജനങ്ങൾ പുറത്തിറങ്ങുന്നത് പോ ലീസിനും വെല്ലുവിളിയാകുന്നുണ്ട്. എന്തായാലും കോ വിഡ് ഭീ തിക്കിടയിലും ഇത്തരം കാഴ്ചകൾ ഏറെ ആശ്വാസം പകരുന്നതാണെന്നതിൽ തർക്കമില്ല. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post യൂസഫലി നിങ്ങൾ കേരളത്തിന്റെ മുത്താണ്.. ബെക്‌സ് കൃഷ്ണനായി ചെയ്തത് അറിഞ്ഞോ? ഈശ്വരാ കണ്ണു നിറഞ്ഞു പോയി
Next post വൈറ്റിലയിൽ ഒറ്റക്ക് വാടക മുറിയിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡറിന് സംഭവിച്ചത്