ഭർത്താവിന്റെ വിടവാങ്ങൽ അവസാനമായി ഒരുനോക്ക് കാണാനാകാതെ നിറകണ്ണുകളോടെ ഭാഗ്യലക്ഷ്മി ബിഗ്‌ബോസ് കൺഫെഷൻ റൂമിൽ

Read Time:6 Minute, 2 Second

ഭർത്താവിന്റെ വിടവാങ്ങൽ അവസാനമായി ഒരുനോക്ക് കാണാനാകാതെ നിറകണ്ണുകളോടെ ഭാഗ്യലക്ഷ്മി ബിഗ്‌ബോസ് കൺഫെഷൻ റൂമിൽ

ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിട്ട് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒട്ടനവധി രംഗങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. സ്‌ക്രീനിൽ മാത്രം അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ള നിരവധി ആളുകൾ ആണ് ഇത്തവണത്തെ ബിഗ് ബോസിൽ എത്തിയത്. അത്തരം വ്യക്തികളെ അടുത്തറിയാനും, അവർ എങ്ങിനെയുളളവർ ആണ് യഥാർത്ഥ ജീവിതത്തിൽ എന്ന് മനസിലാക്കാനുമായി ലഭിച്ച നല്ലൊരു അവസരം കൂടിയാണ് ബിഗ് ബോസ് ഷോ.

സോഷ്യൽ മീഡിയ ഇടപെടലുകളിൽ കൂടിയും, സ്ത്രീ ശാക്തീകരണത്തിലൂടെയും ഭാഗ്യലക്ഷ്മിയെ പ്രേക്ഷകർക്ക് അടുത്തറിയാം. എന്നാൽ വ്യക്തി ജീവിതത്തതിൽ അവർ എങ്ങിനെയാണ് എന്ന് അധികമാർക്കും അറിവുള്ള കാര്യം ആയിരുന്നില്ല. ഇപ്പോൾ ഭാഗ്യലക്ഷ്മിയെ അടുത്തറിയാനുള്ള അവസരം ആണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.

സംഭവ ബഹുലമായ എപ്പിസോഡുകളുമായി മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മുന്നേറികൊണ്ടിരിക്കുകയാണ്. ഉടക്കിനും , തർക്കങ്ങൾക്കും ശേഷം 37 ദിവസം പിന്നിടുന്ന ബിഗ് ബോസ് ഷോ ഇപ്പോൾ രസകരമായ ടാസ്കുകളിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്.

 

എന്നാൽ ഇന്ന് ബിഗ് ബോസ്സിലേക്ക് എത്തിയത് അത്ര നല്ല വർത്തയായിരുന്നില്ല മറിച്ച് ഒരു സങ്കടകരമായ വാർത്തയായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായ ഭാഗ്യ ലക്ഷ്മിയുടെ ഭർത്താവിന്റെ വിയോഗ വർത്തയാണ് ബിഗ്‌ബോസ് വെളിപ്പെടുത്തിയത്. കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയാണ് ബിഗ്‌ബോസ് മുൻ ഭർത്താവ് രമേശിന്റെ വിയോഗ വാർത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.


നിറ മിഴികളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവിന്റെ വിയോഗ വാർത്ത കേട്ടത്. വാർത്ത പുറത്തു വന്നതോടെ മറ്റു ബിഗ് ബോസ് മത്സരാര്ഥികളെയും സങ്കടത്തിലാഴ്ത്തി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന രമേശ് 1985 ൽ ആണ് ഭാഗ്യ ലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. 2014 ൽ ഇവർ വേർപിരിയുകയും ചെയ്തു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് രമേശ് കുമാർ വിട വാങ്ങിയത്.

ബിഗ് ബോസാണ് കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തി മുൻ ഭർത്താവിന്റെ വിയോഗ വാർത്ത ഭാഗ്യ ലക്ഷ്മിയോട് പറഞ്ഞത്. നിറ മിഴികളോടെ എല്ലാം കേട്ടിരുന്ന ഭാഗ്യലക്ഷ്മിയോട് നാട്ടിൽ പോകണമോ എന്നും ബിഗ് ബോസ് ചോദിച്ചെങ്കിലും പോകുന്നില്ല എന്ന മറുപടിയായിരുന്നു ഭാഗ്യലക്ഷ്മി നൽകിയത്. തങ്ങൾ വേർപിരിഞ്ഞു കഴിയുക ആണെന്നും താൻ അവിടെ പോയാൽ എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും അതുകൊണ്ട് താൻ പോകുന്നില്ലാ എന്നും ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ബിഗ് ബോസ്സിലേക്ക് എത്തും മുൻപ് താൻ ഭർത്താവിനെ പോയി കണ്ടിരുന്നു എന്നും തരാം വ്യക്തമാക്കി.


ഞങ്ങൾ തമ്മിൽ വിവാഹ മോചിതരാണ് എന്നും , എന്നേക്കാൾ അവിടെ ആവിശ്യം മക്കളാണ് എന്നും , അവരോട് ഒന്ന് സംസാരിക്കാൻ ഒരു വഴി ഒരുക്കുമോ എന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസ്സിനോട് നിറ മിഴികളോടെ അഭ്യർത്ഥിക്കുകയും ചെയ്തു , ” നാളെ അതിനുള്ള വഴി ഒരുക്കം ” എന്നായിരുന്നു ബിഗ് ബോസ്സിന്റെ മറുപടി. നിര മിഴികളോടെ പൊട്ടിക്കരയുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് ബിഗ് ബോസ് മറ്റ് മത്സരാർത്ഥികൾ ഓടി എത്തുകയും മുൻ ഭർത്താവിന്റെ വിയോഗ വർത്ത അറിഞ്ഞപ്പോൾ ഏവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാദനിപ്പിക്കുകയും ചെയ്യുന്നുണ്ട്.


നിറ കണ്ണുമായി ഭർത്താവിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പലവട്ടം പറയുന്നുണ്ട് , ” താൻ ബിഗ് ബോസ്സിലേക്ക് വരുന്നതിനു മുൻപ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അന്ന് തീർത്തും വയ്യാതായിരുന്നു , രണ്ട് കിഡ്നിയും തകരാറിലായ അദ്ദേഹത്തിന് ഞാൻ ഒരു കിഡ്‌നി നൽകാമെന്ന് പറഞ്ഞതാണ്. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു കാരണം ” എന്നും ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞുണ്ട് പറയുന്നുണ്ട്. എന്തായാലും ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിന്റെ വിയോഗ വാർത്ത ബിഗ് ബോസ്സിൽ മറ്റു മത്സരാർത്ഥികളെയും ഏറെ ദുഃഖത്തിൽ ആഴത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post നികത്താനാകാത്ത നഷ്ടം തമിഴ് നടൻ കാർത്തികിന് സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Next post സാവിത്രിയേയും ജയന്തിയെയും കൈയ്യോടെ പിടികൂടി സാന്ത്വനം കുടുംബം !