നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ

Read Time:5 Minute, 38 Second

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ലിനു ലാൽ നടത്തിയ വിമർശനങ്ങൾക്ക് വ്യാപകമായ പ്രതിഷേധമാണ് മലയാള പിന്നണിഗാന രംഗത്ത് നിന്ന് ഉണ്ടായതു. ഇപ്പോഴിതാ നഞ്ചിയമ്മയുടെ അവാർഡുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ലിനു ലാൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ.

മര ണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ

ബിജിബാൽ പറഞ്ഞത് വാക്കുകൾ ഇങ്ങനെ – നാഷണൽ അവാർഡ് എന്ന് പറയുമ്പോൾ കിളി നാദം, അല്ലെങ്കിൽ നെറ്റിൻഗേൽ എന്നൊക്കെയാണല്ലോ സ്ത്രീ പിന്നണി ഗായികമാരെ അറിയപ്പെടുന്നത്. അപ്പോൾ നമ്മുടെയുള്ളിൽ തന്നെ ഒരു നാദം ഉള്ളിൽ ഉണ്ട്. അതിന്റെ കുഴപ്പമാണ് ഇത് എന്ന് തോന്നുന്നു.

ഈ പാട്ടിന്റെ ഉറവിടം നമ്മൾ അറിഞ്ഞാതിന് ശേഷം വേണം സംഗീതത്തിലായാലും കലയിലായാലും ഹരിശ്രീ കുറിയ്ക്കാൻ. അതില്ലാത്തതിന്റെ പല മാതൃകകളെയും വച്ച് തുടങ്ങിയതിന്റെ പ്രശ്നമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ. ശരിക്കും നഞ്ചിയമ്മ ഒരു പ്രതിനിധിയാണ്. വലിയ ഒരു നാടിന്റെ, സംസ്കാരത്തിന്റെ, സംഗീതത്തിന്റെ പ്രതിനിധിയാണ്.

നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

മറ്റു രീതിയിലുള്ള രാഷ്ട്രീയ സാമൂഹിക ചർച്ചകളൊക്കെ ഉണ്ടെങ്കിൽ പോലും അവരെ തിരഞ്ഞെടുത്തത് ഈ അവാർഡ് ചരിത്രത്തിലെ തന്നെ മാതൃകാപരമായ തീരുമാനങ്ങളിൽ ഒന്നാണ്. ലിനു പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്തുമാണ്.

പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായം വിലമതിച്ചുകൊണ്ട് തന്നെ പറയുകയാണ്, കുറച്ചുകൂടി ഗഹനനവും സമഗ്രവുമായിട്ടുള്ള ഒരു മനോഭാവം കലാകാരന്മാർക്കും, പ്രത്യേകിച്ച് പഠിതാക്കൾക്കും ഒക്കെ ഉണ്ടാവണം. സ്പെഷ്യൽ ജൂറിയായി പരാമർശിച്ചാൽ മതിയായിരുന്നു എന്ന് പറയുന്നത് എന്തിനാണ്. അങ്ങനെ ഒരു സ്പെഷ്യൽ ക്യാറ്റഗറിയിലേക്ക് മാറ്റിനിർത്താണ്ട ഗായികയല്ല അവർ. അവരെയാണ് നമ്മൾ പഠിക്കേണ്ടത്.

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആൾക്കാർ ഒന്ന് പാടിക്കേൾപ്പിച്ചാൽ വളരെ സന്തോഷം. സംഗീതം പഠിക്കേണ്ടത് തന്നെയാണ്. മഹാന്മാരുണ്ടാക്കിയെടുത്ത ഒന്നാണിത്. അപ്പോൾ പഠിക്കേണ്ടതല്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ പഠിക്കുന്നത് എവിടെനിന്നാണ് എന്നുള്ള അറിവ് നമുക്ക് വേണം.

ആ അറിവിനാണ്, ഉറവിടത്തിനാണ് ഈ അംഗീകാരം . ശരിക്ക് പറഞ്ഞാൽ നമ്മുടെ അമ്മമാരെയോ ഭൂമിയെയോ ഈ പ്രപഞ്ചത്തെയോ നമസ്കരിക്കുന്നതിന് തുല്യമാണ് ഈ അവാർഡ് എന്ന് നമ്മൾ ഓരോ കലാകാരന്മാരും കാണണം.

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

ശുദ്ധമായ ശാസ്ത്രീയ സംഗീതം ഒരിക്കലും സിനിമയിൽ പ്രയോഗിക്കേണ്ട ഒന്നല്ല, അങ്ങനെയുള്ള സിനിമകൾ ഒഴികെ. മണ്ണിന്റെ ഉള്ളിലെ സംഗീതമായാണ് അവർ പുറത്തു കൊണ്ടുവന്നത്.’അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാൽ ചോദിച്ചത്.

ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുസ്‌രസ്കാരം നൽകിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവർക്ക് അപമാനമായി തോന്നുമെന്നും സംഗീതകാരൻ കൂടിയായ ലിനു ലാൽ തുറന്നു പറഞ്ഞിരുന്നു.

രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി
Next post നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ