ടീമേ!! മ്മ്‌ടെ പുതിയ ഫോട്ടോഷൂട്ട് കഴിഞ്ഞുട്ടോ…സംഭവം വേറെ ലെവൽ ! വൈറൽ ഫോട്ടോഷൂട്ടുമായി നടൻ ബിനീഷ് ബാസ്റ്റിൻ !

Read Time:3 Minute, 34 Second

ടീമേ!! മ്മ്‌ടെ പുതിയ ഫോട്ടോഷൂട്ട് കഴിഞ്ഞുട്ടോ…സംഭവം വേറെ ലെവൽ ! വൈറൽ ഫോട്ടോഷൂട്ടുമായി നടൻ ബിനീഷ് ബാസ്റ്റിൻ !

സിനിമയിൽ വന്നിട്ട് കുറെയേറെ വർഷങ്ങൾ ആയെങ്കിലും ഇടക്കാലത്ത് വെച്ചാണ് ബിനീഷ് ബാസ്റ്റിൻ ജനങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയനായത്. തുടർന്ന് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ ഏതൊരു കാര്യവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിയ്ക്കാറുള്ളതും. കാരണം അത്രമാത്രം സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു വ്യക്തിയാണ് ബിനീഷ് ബാസ്റ്റിൻ. ടീമേ എന്ന് വിളിച്ചുകൊണ്ടാണ് താരം സമൂഹമാധ്യമങ്ങളിൽ ഓരോ പോസ്റ്റും പങ്കുവെയ്ക്കാറുള്ളത്.

അത്തരത്തിൽ താരം ഇന്ന് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം താരം തന്നെ പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിൽ താരത്തിനൊപ്പം രണ്ടു മോഡലുകളുമുണ്ട്. ക്രിസ്റ്റി ജോസഫ്, ജിൽന തുടങ്ങിയ മോഡലുകളാണ് താരത്തിനൊപ്പം ഉള്ളത്. ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് വൈറൽ ആയി മാറിയിരിക്കുകയാണ് . പലരും നല്ല കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ അതിനൊപ്പം തന്നെ ചിത്രം നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ബിനീഷിൽ നിന്നും ഇത്തരമൊരു ഫോട്ടോഷൂട്ട് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും കമെന്റ് ചെയ്തിരിക്കുന്നത്.

മുണ്ടും ബനിയനും ധരിച്ചാണ് ബിനീഷ് ചിത്രങ്ങളിലുള്ളത്. മുണ്ടും ബ്ലൗസുമാണ് ക്രിസ്റ്റിയും ജിൽനയും അണിഞ്ഞിരിക്കുന്നത്. ഹോട്ടൽ ക്രൌൺ പ്ലാസയിലെ നീന്തൽകുളത്തിലും പരിസരങ്ങളിലുമായാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരവും മോഡലുകളും ഉള്ളത്. ഇന്നിപ്പോൾ ചിത്രങ്ങൾ പല ഗ്രൂപ്പുകളിലും പ്രചരിയ്ക്കുന്നുണ്ട്.

 

നിരവധി ചിത്രങ്ങളാണ് ഇപ്പോൾ താരത്തിൽ കൈകളിൽ ഉള്ളത്. ഒപ്പം തന്നെ ഒരു യൂട്യൂബ് ചാനൽലും താരത്തിനുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലിനും വലിയ പിന്തുണയാണ് ആരാധകർ ഇപ്പോൾ നൽകി വരുന്നത്. അമ്മയ്‌ക്കൊപ്പം പുതിയ രുചിയൂറും വിഭവങ്ങൾ പരീക്ഷിയ്ക്കുകയാണ് പലപ്പോഴും തന്റെ യൂട്യൂബ് ചാനലിലൂടെ. എന്തായാലും ടീമിന്റെ ഈ വൈറൽ ഫോട്ടോഷൂട്ട് ആരാധകർ ഇക്കുറിയും ഇരു കൈ നീട്ടി തന്നെ സ്വീകരിച്ച് കഴിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ ആരുമില്ലന്നു, സഹോദരൻ പറയുന്നു
Next post തനിക്ക് മൂന്ന് വയസ്സുള്ള മകൾ ഉണ്ട്, ദൃശ്യത്തിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് മീന പറഞ്ഞപ്പോൾ ആൻറണി പെരുമ്പാവൂർ ഒരു ഉറപ്പു നൽകി, പിന്നീട് സംഭവിച്ചത് ഇങ്ങനെയാണ്