മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി, ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റ്

Read Time:6 Minute, 53 Second

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി, ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റ്

മലയാള സിനിമയുടെ നടന വിസ്മയവും താര രാജാവുമായ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ സന്തത സഹചാരിയും ആശിർവാദ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സാരഥിയുമായ ആന്റണി പെരുമ്പാവൂർ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളും ഏവർക്കും നന്നായി അറിയാവുന്നതുമാണ്.

ഇപ്പോഴിതാ ഈ മേയ് ദിനത്തിൽ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരിക്കുകയാണ്. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി, മെയ് ദിനാശംസകൾ എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റ്. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ എതിർത്തും തുണച്ചും നിരവധിപേർ കമന്റുകൾ ആയി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.


അതേ സമയം ഹിറ്റ് മേക്കർ ഷാജികൈലാസ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂർ സിനിമാ നിർമ്മാണം തുടങ്ങിയത്. മോഹൻലാലിനൊപ്പം 27ഓളം സിനിമകൾ ഒരുക്കാൻ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു.

മോഹൻലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിർമ്മിച്ചതും ആന്റണി പോലുമ്പാവൂർ തന്നെ. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. മെയ് 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയിരിക്കുകയാണ്. 2021 ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിന് താഴെ ലാലേട്ടൻ ആരാധകർ പൊങ്കാല തുടങ്ങിയിരിക്കുകയാണ്. കിടിലൻ കമന്റുകളും മറുപടി ട്രോളുകളും ഒക്കെയായി ബോചെയെ എയറിൽ നിർത്തിയിരിക്കുകയാണ് ആരാധകർ.

നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്,
മുതലാളിയെ കൊണ്ട് പണി എടുപ്പിച്ചു തൊഴിലാളി കൊടിശ്വരൻ ആയിന്ന് ലാഘവത്തോടെ പറയുമ്പോൾ സൗകര്യം പൂർവ്വം നമ്മൾ മറക്കുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ട്. ഒരു ഈഗോയും കൂടാതെ കൂടെ നടക്കുന്നവനും ഉയരണം എന്ന് ചിന്തിക്കുന്ന വലിയവനായ ഒരു മുതലളിയുടെ നല്ല മനസ്സ്. തന്റെ മുതലളിക്ക് വേണ്ടി ഏത് പ്രതിസന്ധി സമയത്തും എത്ര വലിയ റിസ്ക് എടുത്തും 3D പടം അല്ല 4D പടം വരെ നിർമിക്കാൻ താൻ റെഡി ആണന്ന് പറയുന്ന വിശ്വസ്തൻ ആയ തൊഴിലാളിയുടെ തിരിച്ചുള്ള കടപ്പാട്.

തൊഴിലാളിയെ വെറും തൊഴിലാളി ആയി മാത്രം കാണുന്ന മുതലാളിമാർക്കും, 10 കാശ് കിട്ടിയാൽ മറുകണ്ടം ചാടുന്ന തൊഴിലാളിമാർക്കും. ഇവരുടെ ഈ “സൗഹൃദം” എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും. സൗഹൃദം ഒരു സാഹോദര്യം ആയി മാറണം. അവിടെ തൊഴിലാളി,മുതലാളി എന്ന ഈഗോ ഇല്ല. അതാണ് ഇവരുടെ വലിയ വിജയത്തിന് പിന്നിലെ രഹസ്യം.

തൊഴിലാളികളും കോടീശ്വരൻമാർ ആയിക്കോട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസ്സുളളവർ അങ്ങനെ ചെയ്യും. താങ്കൾക്ക് ആ മനസ്സ് ഇല്ലാത്തതു ഒരു അലങ്കാരമായി കാണരുത് Bro.

ഏതെങ്കിലും ചാനലിൽ പോയി ഡാൻസ് കളിച്ചു കോമഡി പറഞ്ഞു സോഷ്യൽ മീഡിയയിൽ ഫേമസ് ആയി അങ്ങനെ നിക്കും. കൂട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും, കുറച്ചു ദിവസത്തെ ഗ്യാപ്പ് നികത്താൻ ഇന്ന് ഒരു പോസ്റ്റിലൂടെ വീണ്ടും സജീവമായി. ഇത് ഒരാഴ്ച ഓടും അല്ലേ ബോ ഛേ.

ട്രോളൻമാരെ കൊണ്ട് പണിയെടുപ്പിച്ച് പേരും പ്രശസ്തിയും ആസ്ഥിയും വർദ്ധിപ്പിച്ച് അതിലെ നല്ലൊരു പങ്ക് സമൂഹത്തിന് നൽകുന്ന സാധാരണക്കാരിൽ സാധാരണക്കാരൻ ആയ നൻമ കൊണ്ടും പണം കൊണ്ടും കോടീശ്വരനായ യഥാർത്ഥ മുതലാളിക്ക് കേരളത്തിൻ്റെ സ്വന്തം ബോ ചെക്ക് ഒരായിരം മെയ് ദിനാശംസകൾ

 

യഥാർത്ഥ തൊഴിലാളി. തന്റെ തൊഴിലാളി വെറും ഒരു തൊഴിലാളി മാത്രമല്ല എന്നും തന്നെ പോലെ വളരണം എന്നും ചിന്തിച്ച പച്ച മനുഷ്യനെ ട്രോളാൻ ഈ ദിനം തന്നെ തെരഞ്ഞെടുക്കണമായിരുന്നോ സാർ. ഒരു ഗുണവും ഇല്ലാത്ത പ്രവർത്തി മെയ് ദിനം കളിയാക്കിയ മുതലാളി എന്നെ ജനം വിലയിരുത്തൂ. ഏത് തൊഴിലാളിക്കും മുതലാളി ആയി വളരാം വളർത്താംമെന്ന് കാണിച്ച മാതൃക ഒരു കോമഡിയായി കാണരുത്. ബേബി സാർ എത്ര തൊഴിലാളികളെ മുതലാളിമ്മാർ ആക്കിയിട്ടുണ്ട്. എത്ര കാർ ഡ്രൈവർമ്മാർ വന്ന് പോയിട്ടുണ്ട്. അറിയാനാണ്. ഇതൊരു ചലഞ്ചായിക്കോട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇദ്ദേഹത്തെയാണ് ശരിക്കും നടൻ എന്ന് വിളിക്കേണ്ടത്; ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം കോ വിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർ ആയി സേവനം ചെയ്യുന്ന യുവതാരം!
Next post ‘നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ്’, ഹൃദയത്തിൽ നിന്ന് ടിമ്പലിന്റെ ആദ്യ പ്രതികരണം!