നിങ്ങൾ തന്ന ആ നല്ല നിമിഷങ്ങൾക്ക് ആരാധകരോട് നന്ദി പറഞ്ഞ് 80 കളിലെ സൂപ്പർ നായകൻ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Read Time:5 Minute, 20 Second

നിങ്ങൾ തന്ന ആ നല്ല നിമിഷങ്ങൾക്ക് ആരാധകരോട് നന്ദി പറഞ്ഞ് 80 കളിലെ സൂപ്പർ നായകൻ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

എൺപതുകളിൽ മലയാള സിനിമയുടെ റൊമാന്റിക് ഹീറോയായും പ്രിയ താരമായുമെല്ലാം മിന്നി തിളങ്ങിയ താരമാണ് റഹ്മാൻ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തന്നെ റഹ്മാൻ തന്റെ അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ചത് ആക്കുവാൻ റഹ്മാൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാറുണ്ട്. അതുകൊണ്ടു മാത്രം തന്നെയാണ് എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവത്വത്തിന്റെ പ്രതീകമായി താരം മാറിയത്.

നിരവധി തവണ ഒട്ടേറെ പുരസ്കാരങ്ങളും റഹ്മാനെ തേടി എത്തിട്ടുണ്ട്. കൂടെവിടെ എന്ന ചലച്ചിത്രത്തിലൂടെ ആയിരുന്നു റഹ്മാൻ മലയാള സിനിമാ ലോകത്തേക്ക് ആരംഭം കുറിച്ചത് . തുടർന്ന് നിരവധി ചലച്ചിത്രങ്ങൾ. എന്നാൽ കഴിഞ്ഞ ദിവസം തന്റെ അൻപത്തി നാലാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് റഹ്മാൻ. കോ വിഡ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടു ലോക് ഡൌൺ ആയതിനാൽ തന്നെ കുടുംബത്തോടൊപ്പം, വീട്ടിലാണ് ജന്മദിന ആഘോഷങ്ങൾ നടത്തിയത്.

എന്നാൽ ഇപ്പോൾ തനിക്ക് പിറന്നാൾ ആശംസയുമായി എത്തിയ എല്ലാ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് താരം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുകയാണ്. തന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകർക്ക് നന്ദി അറിയിച്ചത്. ചിത്രത്തിനൊപ്പം റഹ്മാൻ കുറിച്ചത് ഇപ്രകാരമായിരുന്നു. “ആദ്യമായി നിങ്ങൾക്ക് എല്ലാവർക്കും വലിയ വലിയ വലിയ ഷൂട്ട് ഔട്ട്, വളരെ മനോഹരമായ ജന്മദിനാശംസകൾക്ക് നന്ദി, ഈ വട്ടം എല്ലാ ആശംസകളും ഞാൻ തന്നെ വ്യകതിപരമായി വായിച്ചു എന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു അവയെല്ലാം എനിക്ക് ഇഷ്ടമാവുകയും ചെയ്തു, ഇത്രയും കാലവും കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദി. ലവ് യു ഓൾ.”

First of all a big big big shout out to all of you, thank you for those wonderful birthday wishes. I promise you that this time I personally read all those messages and also liked them too. Zillion thanks for the love and support all these years. Love you all

ഒട്ടനവധി ലൈക്കുകളും കമന്റുകളുമാണ് ഈ ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസകൾ ഒരു പക്ഷെ റഹ്മാൻ സാറിന്റെ പഴയ സിനിമ കാലഘട്ടത്തിൽ നവ മാധ്യമ സംവിധാനം ഉണ്ടായിരുന്നു എങ്കിൽ നിങ്ങളുട പോസ്റ്റിനും പിക് നും ലൈകും കമന്റും ചർച്ചയാകുമായിരുന്നു അത്രയ്ക്കും സ്വാധീനം ഉണ്ടായിരുന്നു നിങ്ങൾക്കും ശങ്കർ സാറിനും നമ്മുടെ മമ്മുക്ക ലാൽ സാർ കഴിഞ്ഞാൽ

മലയാളസിനിമയിൽ കുറച്ചുനാൾ ഒരു ഇടവേള എടുത്ത താരം പിന്നീട് ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം നല്ല ഒരു തുടക്കം തന്നെ കുറിച്ചിരുന്നു. സൂപ്പർ ഹിറ്റായ ചലച്ചിത്രത്തിൽ റഹ്മാനെ കഥാപാത്രവും അത്രതന്നെ മികച്ചതായിരുന്നു. താര ത്തിന്റെ അടുത്ത ചലച്ചിത്രം ഏതാണ് എന്ന് അറിയുവാനും മറ്റു വിശേഷങ്ങൾ അറിയുന്നതിന് വേണ്ടിയും കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റെ ഹിറ്റ് ചിത്റങ്ങളാണ് . പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ എസ് സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനും അമ്മയ്ക്കും ഇല്ലെങ്കിലും കുട്ടികൾക്ക് കോ വിഡ്!; ഈ ലക്ഷണങ്ങൾ കുട്ടിക്കുണ്ടോ എന്ന് നോക്കൂ..
Next post മഞ്ജുവും ദിലീപും വീട്ടിൽ വന്ന ഓർമ്മ പങ്കുവെച്ച് സംവിധായകൻ വിനയൻ