കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു

Read Time:6 Minute, 38 Second

കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു

ഏറ്റവും കൂടുതൽ രോഗം പടരുന്ന സാഹചര്യങ്ങൾ, അതായതു തമിഴ് നാട്ടിലും ആന്ധ്രാ പ്രദേശിലും വളരെ ഗഹനമായ പഠനങ്ങൾ നടന്നു. അപ്പോൾ അവർ കണ്ടത് അടഞ്ഞ ഒരു വാഹനത്തിൽ ഒരുമിച്ചു ഏറെ നേരം യാത്ര ചെയ്യുമ്പോൾ 80 ശതമാനത്തോളം രോഗം പടരുവാൻ സാധ്യത ഉണ്ട്. എന്നാൽ തുറന്ന സ്ഥലങ്ങളിൽ ഇരിക്കുന്നവർക്ക് സാധ്യത ഇല്ല. അടഞ്ഞ മുറികളിൽ വൈറസിന് കെട്ടി നിൽക്കുവാനും അടുത്ത ഒരാളിലേക്കു പകരുവാനും സാധിക്കുന്നു.

Also read : പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

പക്ഷെ ഒരു ചെറിയ കാറ്റിന്റെ ചലനം പോലും ഉണ്ടാകുമ്പോൾ അത് നേർത്തു ഇല്ലാതെ ആയി തീരുന്നു . നമ്മൾ വായുവിൽ കൂടി പകരുന്നു എന്ന് പറയുമ്പോൾ, പല ആളുകളും തെറ്റിദ്ധരിക്കുന്നു എന്ന് പറഞ്ഞാൽ വായുവിൽ മുഴുവൻ വൈറസ് നിറഞ്ഞു നിൽക്കും നമ്മൾ ശ്വാസം വലിക്കുമ്പോൾ അകത്തേക്ക് വരും എന്നൊക്കെയാണ്. എന്നാൽ അങ്ങനെ അല്ല അതിന്റെ അർഥം, ഇയടുത്തു ഒരു രോഗി വന്നിരുന്നു. അദ്ദേഹം എന്നോട് പറയുകയാണ്, ഡോക്റ്റർ എന്റെ അപ്പുറത്തെ വീട്ടിലെ ആളുകൾക്ക് കൊ റോണ വന്നു. അതുകൊണ്ടു ഞാൻ ആ വശത്തുള്ള എല്ലാ ജനൽ വാതിലുകൾ എല്ലാം അടച്ചു. അപ്പോൾ അത് ആ ജനൽ വഴി ഇങ്ങോട്ടു കയറില്ലലോ?

ഇത് കള്ളൻ വരുന്ന പോലെ വരുന്ന സാധനമല്ല. ഇത് ഇപ്പോൾ എന്താണ് സംഭവിക്കുക എന്നാൽ, ഇപ്പോൾ രണ്ടുപേർ ഇരുന്നു സംസാരിക്കുന്നു. അതിൽ ഒരാളിൽ കൊ റോണ ഉണ്ടെങ്കിൽ അയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ഇ സ്രവങ്ങൾ, നമ്മൾ തുടക്കത്തിൽ വിചാരിച്ചിരുന്ന പോലെ ഇ സ്രവങ്ങൾക്കിടയിൽ തന്നെയാണ് വൈറസ് ഉള്ളത്. ഇ സ്രവം ഏറിയാൽ ഒരു മീറ്റർ അല്ലെങ്കിൽ രണ്ടു മീറ്റർ ദൂരത്തു മാത്രമേ പറ്റിക്കുകയുള്ളു.

Also read : ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

സ്രവങ്ങൾ പതിക്കുമ്പോൾ, ഇ സ്രവങ്ങൾക്കുളിൽ ജീവനുള്ള വൈറസ് ഉണ്ടാകും. ആ വൈറസിനെ തൊട്ടിട്ടു കണ്ണിലോ, മൂക്കിലോ, വായിലോ തൊടുമ്പോൾ ഇ വൈറസ് നമ്മുടെ ശരീരത്തിലേക്ക് കയറി പറ്റും. ആ അവസ്ഥ പുറകോട്ടു പോയി എന്നാൽ അതിന്റെ അർഥം ഇല്ലെന്നു അല്ല മറിച്ചു അത് ഉണ്ടാകാം. പക്ഷെ അതിനേക്കാൾ ഗൗരവമായി ഇപ്പോൾ കരുതുന്നത് നേരില് നമ്മുടെ ശ്വാസനാളിയിലേക്കു കയറി വരുന്ന വൈറസ് ആണ്.

ഒരാൾ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വരുന്ന സ്രവകണികകളും അതി സൂക്ഷമ സ്രവകണികകൾ വളരെ ദൂരെ ഏതാനും മീറ്ററുകൾ, എട്ടോ പത്തോ മീറ്ററുകൾ അല്ലെങ്കിൽ പന്ത്രണ്ടോ മീറ്ററുകൾ വരെ പോകാം. അടഞ്ഞ മുറികളിൽ പ്രത്യേകിച്ച് ശീതികരിച്ച മുറികൾ ആണെങ്കിൽ കുറച്ചു നേരത്തേക്ക് ആ മുറികളിൽ അത് തങ്ങി നിൽക്കാം. കാരണം അത് താഴേക്ക് വീഴുന്നില്ല, ഒരു പക്ഷെ ഉയർന്നു പൊന്തി നിൽക്കുക ആയിരിക്കും. അപ്പോൾ ആ പ്രത്യേക സ്ഥലത്തു ആളുണ്ടെങ്കിൽ, അയാൾ ശ്വാസം വലിക്കുന്നു, അപ്പോൾ മൂക്കിലേക്ക് അയാൾ വൈറസിനെ വലിച്ചു കയറ്റുക ആണ്.

പക്ഷെ ഇ മുറിയിൽ തന്നെ എല്ലാ ജനലും വാതിലും തുറന്നിട്ടാൽ, ഒരാൾ തുമ്മുമ്പോൾ പത്തു മീറ്റർ അകലത്തേക്കു എത്തുമ്പോൾ തന്നെ അതിന്റെ സാന്ദ്രത വളരെ ലോലമായി പോകുകയും ചെയ്തിരിക്കും. അങ്ങനെ കുറഞ്ഞ സാന്ദ്രതയിൽ വേറെ ഒരാളിൽ വൈറസിന് കയറി കൂടാൻ കഴിഞ്ഞെന്നു വരില്ല. അല്ലാതെ വൈറസ് പറന്നു നടക്കുക അല്ല. നമ്മൾ ഒരു സ്പ്രൈ ആലോചിച്ചാൽ മതി. വളരെ അടഞ്ഞ മുറിയിൽ ഒരാൾ സ്പ്രൈ അടിച്ചാൽ അവിടെ ഉള്ള വേറെ ഒരാൾക്ക് പെട്ടന്ന് തന്നെ അതിന്റെ മണം കിട്ടും. അതുപോലെ തന്നെ കുറെ നേരം അതിന്റെ മണം ആ റൂമിൽ നിൽക്കുകയും ചെയ്യും.

എന്നാൽ തുറന്ന മുറിയിലാണ് സ്പ്രേ അടിച്ചതെകിൽ മറ്റൊരാൾക്ക് ഒരു പക്ഷെ മണം പോലും കിട്ടുകയില്ല. അത്ര സാന്ദ്രത പോലും ഇ വൈറസിന് ഇല്ല. അതുകൊണ്ടാണ് പറയുന്നത് ജനലും വാതിലും തുറക്കാം എന്ന്. വൈറസിന്റെ ഇ വ്യാപനം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണ്. അതായതു വൈറസ് വ്യാപനം നടക്കുന്നത് പ്രധാനമായതും മൂന്നു രീതിയിലാണ്. അവ അടഞ്ഞ മുറികളിൽ, അടുത്തിരിക്കുമ്പോൾ, ഏറെ നേരം ഇരിക്കുമ്പോൾ.

വൈറസ് വ്യാപനം ഇല്ലാതിരിക്കുവാൻ ഇവ മൂന്നും നേർ തിരിക്കുക. മുറികൾ എല്ലാം തുറന്നിടുക പുറം സ്ഥലങ്ങൾ അതായതു കളിസ്ഥലങ്ങൾ മുതലായവയിൽ ഇതിനു പടരുവാൻ സാധിച്ചേക്കില്ല. പിന്നെ അകന്നിരിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ മറ്റുള്ളവരുമായി വളരെ കുറച്ചു നേരം മാത്രം ഇടപഴകുവാൻ ശ്രദ്ധിക്കുക

Also read : എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും
Next post Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി