
സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ജീവിതം ഇങ്ങനെ
സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ജീവിതം ഇങ്ങനെ
കേരളത്തിലെ തന്നെയല്ല ഇന്ത്യയിലെ തന്നെ ട്രാൻസ്‍ജിൻഡർസ് വിഭാഗത്തിന് അഭിമാനമാണ് രഞ്ജു രഞ്ജിമാർ എന്ന മേക്കപ്പ് ആർട്ടിസ്റ്. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ വിജയങ്ങളുടെ ഔന്നത്യങ്ങൾ കീഴടക്കുകയാണ് രഞ്ജു.
ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പടുകുഴിയിൽ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആർട്ടിസ്റ്റായി മാറിയത്. ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്‌കൂളിൽ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.
തുടർന്ന് തന്റെ സ്വതം പുരുഷന്മാരുടെ അല്ലെന്നു പതിയെ തിരിച്ചറിയുകയും അത് പതിയെ ഒളിച്ചു വെക്കുവാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ സാരി ഉടുക്കുക, ചേച്ചിയുടെ ബ്ലൗസ് ധരിക്കുക കണ്ണെഴുതി പൊട്ടു തൊടുക എന്നി കാര്യങ്ങളെല്ലാം ആരും കാണാതെ വളരെ ഇഷ്ടത്തോട് ചെയ്തു. എത്ര മറച്ചു വച്ചിട്ടും തൻ തന്നെ അറിയാതെ തന്റെ യഥാർത്ഥ വ്യക്തിത്വം ആയി രഞ്ജു മാറുക ആയിരുന്നു.
സ്കൂളിലും പുറത്തും പരിഹാസം ഏറെ കേട്ടു. എന്നിട്ടും സ്കൂളിൽ നടന്ന മുഴുവൻ കലാപരിപാടികളുടെയും ഭാഗഭാക്കായി. അവിടെ വച്ച് കുട്ടികളുടെ മുഖത്ത് ചായം തേക്കുവാൻ തുടങ്ങി. പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഇഷ്ടിക കാലത്തിലും തടിമില്ലിലും ജോലിക്കു പോകേണ്ടി വന്ന നിർഭാഗ്യവാൻ ആയ വ്യകതി ആയിരുന്നു രഞ്ജു.
കൂടെ പഠിച്ചവർ അവധികൾ ആഘോഷങ്ങൾ ആയി നടക്കുമ്പോൾ, ഒരു കുടുംബത്തിന്റെ ഭാരം മൊത്തം രഞ്ജുവിന്റെ ചുമലിൽ ആയിരുന്നു. ശരീരം ഒരു പുരുഷന്റേതും, മനസ്സ് മുഴുവന് ഒരു സ്ത്രീയുടേതും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യം ആയി കണക്കാക്കി. വൈവിധ്യങ്ങളെ പരിഗണിക്കുവാൻ ആരും തന്നെ തയ്യാറായി മുന്നോട്ടു വന്നില്ല. ഇഷ്ടിക ചുമന്നു ആഴ്ചയിൽ ലഭിക്കുന്ന 270 രൂപ വീട്ടിൽ കൊടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതായിരുന്നു.
എന്നാൽ ആഗ്രഹിച്ച രീതിയിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചില്ല എന്ന വിഷമവും ഇന്നും രഞ്ജുവിന്റെ മനസ്സിൽ ഒരു വേദനയായി നിൽക്കുകയാണ്. അവിടെ നിന്നാണ് കൊച്ചിയിൽ എത്തുന്നത്. അവിടെ ഒരു വക്കിലിന്റെ വീട്ടിൽ ഓഫീസിൽ ജോലിയും ഒപ്പം പഠിപ്പിക്കാം എന്ന വ്യവസ്ഥയിലാണ് കൊണ്ട് വന്നത്. എന്നാൽ മറ്റു പല ജോലികളും അവിടെ ചെയ്യേണ്ടി വന്നു. പഠനം ഒട്ടും നടന്നതും ഇല്ല. അവിടെ പുറമെ ഇറങ്ങുന്ന സമയങ്ങളിൽ സ്വന്തം കമ്മ്യൂണിറ്റിയിൽ പെട്ട പലരെയും പരിചയപ്പെട്ടു. അങ്ങനെ അവിടെ നിന്നും ഇറങ്ങി. തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ മോശം തീരുമാനം അന്നെന്നു രഞ്ജു പറയുന്നു.
അവിടെ നിന്നും ചെന്ന് എത്തിയത് ഒരു മോശം കൂട്ട് കെട്ടിൽ ആയിരുന്നു. നാളുകൾ കഴിയവേ കാര്യങ്ങൾ മനസിലായി. തന്റെ ജീവിതം വളരെ മോശമായി മറ്റേതോ നഗരങ്ങളിൽ എത്തി പെടുമെന്ന കാര്യം. അ തിരിച്ചറിവ് അ കൂട്ട് കെട്ടിൽ നിന്നും തന്നെ വിമുക്തമാക്കി. ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു അതെന്നു രഞ്ജു തുറന്നു സമ്മതിക്കുന്നു. അവിടെ നിന്നും സ്വയം പര്യാപ്തതയിലേക്കു കയറുക ആയിരുന്നു.
പുസ്തക വിൽപ്പന നടത്തി മുന്നോട്ടു നീങ്ങുമ്പോൾ ആണ്, ഒരു നിയോഗം പോലെ മേക്കപ്പ് ആർട്ടിസ്റ് ആകുവാനുള്ള അവസരം രഞ്ജുവിനെ തേടി എത്തുന്നത്. അതുവരെ സ്വന്തമായി ചെയ്യുന്നത് അല്ലാതെ മറ്റാർക്കും ചെയ്തു കൊടുത്തിട്ടില്ല. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കു വരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.
ഒരു സിനിമാ സെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ വരെ എനിക്ക് ഉണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് നാളെ ഈ സിനിമാമേഖല എൻ്റെ പിന്നിൽ ക്യൂ നിൽക്കും അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ലെന്ന് പറഞ്ഞു,ദൈവ നിശ്ചയമായിരിക്കാം അയാൾ ഇന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യത്തിൽ അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് ഇന്ന് നാൽപ്പത് ലക്ഷം രൂപയ്ക്ക് വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നുവെന്നും രഞ്ജു കൂട്ടിച്ചേർത്തു.