മലയാളി കിടു അല്ലെ !!! ഇത് പോലെ ഒരു റൺ ഔട്ട് സാക്ഷാൽ ധോണി പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല, അസ്സറുദ്ധീന്റെ കിടിലൻ റൺ ഔട്ട് വീഡിയോ കാണാം

Read Time:4 Minute, 33 Second

മലയാളി കിടു അല്ലെ !!! ഇത് പോലെ ഒരു റൺ ഔട്ട് സാക്ഷാൽ ധോണി പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല, അസ്സറുദ്ധീന്റെ കിടിലൻ റൺ ഔട്ട് വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കോഹ്ലി നയിക്കുന്ന റോയൽ ചെലഞ്ചേഴ്സ് ബാംഗ്ലൂർ ലേലത്തിൽ സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ താരം മുഹമ്മദ് അസ്ഹറുദ്ദിന്റെ കിടിലൻ റൺ ഔട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെ‌സി‌എ പ്രസിഡന്റ് കപ്പ് ടി20 മത്സരത്തിലാണ് ആരാധകരെ അത്ഭുതപ്പെടുത്തിയ ഈ റൺ ഔട്ട് നടന്നത്.

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ
കേരളത്തിനായി കളിക്കുന്നതിനിടെ അതിവേഗ സെഞ്ച്വറി നേടിയതാണ് അസ്ഹറുദ്ദിനെ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയമാക്കിയത്. മുംബൈക്കെതിരെ 52 പന്തിൽ1 37 റൺസാണ് അന്ന് നേടിയത്.

ഐ പി‌ എൽ 2021 ലേലത്തിന് മുന്നോടിയായി അദ്ദേഹം വളരെയധികം കോളിളക്കം സൃഷ്ടിച്ചിരുന്നു. 20 ലക്ഷത്തിനാണ് അസ്ഹറുദ്ദിനെ ആർസിബി സ്വന്തമാക്കിയത്. പ്രാദേശിക ടി20 ടൂർണമെന്റിൽ കെസിഎ ഈഗിൽസിനെ നയിക്കുകയാണ് 26 വയസ്സുകാരൻ അസ്ഹർ.

മത്സരത്തിൽ വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്ന അസ്ഹറുദ്ദിന് റൺ ഔട്ടിനായി ലഭിച്ച പന്ത് ലക്ഷ്യം തെറ്റി പോവുകയായിരുന്നു, എന്നാൽ ഡൈവ് ചെയ്ത് പന്ത് കൈക്കുള്ളിലാക്കി റൺ ഔട്ടാക്കുകയായിരുന്നു.

വിക്കറ്റ് കീപ്പിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് അസ്ഹറുദ്ദിന് പുറത്തെടുത്തത്. 43 പന്തിൽ 69 റൺസാണ് അടിച്ചു കൂട്ടിയത്. ബാറ്റിങ്ങിലെയും കീപ്പിങ്ങിളെയും മികച്ച പ്രകടനം ആർസിബിക്ക് മുതൽക്കൂട്ടായി മാറുമെന്നതിൽ സംശയമില്ല.

ഇ കഴിഞ്ഞ Syed Mushtaq Ali Tournament ൽ മുംബൈയെ അടിച്ച് പറത്തിയ മലയാളി താരം മുഹമ്മദ് അസഹ്റുദീൻ ക്രിക്കറ്റ് ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിരുന്നു, പ്രത്യേകിച്ച് Royal Challengers Banglore. കഴിഞ്ഞ് മാസം നടന്ന ആഭ്യന്തര Twenty-20 ടൂർണമെന്റിലാണ് Kasaragod സ്വദേശിയായ Mohammed Azharuddeen ശക്തരായ മുംബൈക്കെതിരെ മിന്നും പ്രകടനത്തിൽ 54 പന്തിലാണ് അസഹ്റുദീൻ 137 റൺസെടുത്ത് കേരളത്തെ ജയിപ്പിക്കുന്നത്.

സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈയെ അവരുടെ തട്ടകത്തിലിട്ട് തല്ലി തകർത്ത അസ്ഹറൂദ്ദിനെ പ്രശംസിച്ച മുൻ ഇന്ത്യൻ ഓപ്പണറും വെട്ടികെട്ട് ബാറ്റ്സ്മാനുമായ വിരേന്ദ്ര സെവാ​ഗ് എത്തിരുന്നു . മുബൈക്കെ തിരെയുള്ള അസ്ഹറൂദ്ദിന്റെ ഇന്നിങ്സ് താൻ ശരിക്കും ആസ്വദിച്ചുയെന്നും അസ്ഹറിന്റെ സെഞ്ചുറി കടുപ്പം ഏറിയതാണെന്നും സെവാഗ് ട്വിറ്ററിലൂടെ അറിയിച്ചു.

ഐ പി എൽ താര ലേലത്തിന് (IPL Auction) മുമ്പ് ഒരു പ്രമുഖ മാധ്യമ ത്തിനായി നൽകിയ അഭിമുഖത്തിലാണ് അസഹ്റുദീന് ഇന്ത്യൻ ടീം നായകൻ വിരാട് കോലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുന് വേണ്ടി ജേഴ്സി അണിയനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചത്. ആ ആഗ്രഹത്തിന്റെ സാഫല്യമായിരുന്നു കഴിഞ്ഞ മാസം നടന്ന ലേല ത്തിൽ പിന്നീട് സംഭവിച്ചത്. അസഹ്റുദീന്റെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ആർസിബി താരത്തെ സ്വന്തമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ നമ്മുടെ റസിയ തന്നെയല്ലേ ഇത്, താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
Next post ഉപ്പും മുളകും കേശുവും ശിവയും ആളാകെ മാറിയല്ലോ; വൈറലായി ചിത്രങ്ങൾ